സിനിമയുടെ ചുമതലയില്‍ സിനിമക്കാരനായ മന്ത്രിയും സിനിമാ സംഘടനകളുടെ തലപ്പത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായിട്ടും മുമ്പൊന്നുമില്ലാത്തവിധം മലയാള സിനിമാരംഗം കലുഷിതം. മലയാളസിനിമയുടെ റിലീസ് ബഹിഷ്കരിച്ച് എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ നടത്തുന്ന സമരം രണ്ട് ആഴ്ചയിലെത്തി. ഒരുവിഭാഗം തിയറ്ററുകള്‍ക്ക് സിനിമ നല്‍കില്ലെന്ന തീരുമാനമെടുത്ത് വിതരണക്കാര്‍ തുടങ്ങിയ സമരവും ഒരാഴ്ച പിന്നിട്ടു. ഏറ്റവുമൊടുവില്‍ നിര്‍മാണപ്രവര്‍ത്തനമാകെ നിര്‍ത്തിവച്ച് നിര്‍മാതാക്കളും സമരമാരംഭിച്ചിട്ടും സര്‍ക്കാരിന് അനക്കമില്ല. ബി, സി ക്ലാസ് തിയറ്ററുകാര്‍ ഓണക്കാലത്തു നടത്തിയ സമരം പിന്‍വലിച്ചെങ്കിലും പരാതികള്‍ പരിഹരിച്ചിട്ടില്ല. സിനിമാ മേഖല പ്രശ്നഭരിതമായിട്ടും മന്ത്രി കെ ബി ഗണേശ്കുമാറോ ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെയും സാംസ്കാരിക ക്ഷേമനിധിയുടെയും തലപ്പത്തുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ ഒരു ഇടപെടലും നടത്തിയിട്ടില്ല. കച്ചവട സിനിമാരംഗത്തെ പ്രമുഖരാണ് ഇതിന്റെയെല്ലാം തലപ്പത്ത്.
എ ക്ലാസ് തിയറ്ററുകാരുടെ സംഘടന ഈമാസം ഒന്നുമുതല്‍ മലയാളസിനിമകള്‍ ബഹിഷ്കരിച്ച് തമിഴ് ഉള്‍പ്പെടെ അന്യഭാഷാ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സര്‍വീസ് ചാര്‍ജ് എടുത്തുമാറ്റല്‍ , തിയറ്റര്‍ വര്‍ഗീകരണം, വൈഡ് റിലീസ് തുടങ്ങിയ പ്രശ്നങ്ങളിലാണ് ഇവരുടെ പ്രതിഷേധം. ബഹിഷ്കരണംമൂലം മലയാളസിനിമകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ റെക്കോഡ് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കായി. ഒരാഴ്ച മുമ്പ് റിലീസ് പ്രഖ്യാപിച്ച രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ സമരം തീരാന്‍ കാത്തുനില്‍ക്കുകയാണ്്. മലയാളസിനിമകളെ ബഹിഷ്കരിച്ചതില്‍ പ്രതിഷേധിച്ചാണ് വിതരണക്കാരുടെ സംഘടന എ ക്ലാസുകാര്‍ക്ക് സിനിമ നല്‍കില്ലെന്ന തീരുമാനിച്ച് സമരം തുടങ്ങിയത്. സിനിമാസെറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ നാമമാത്ര കൂലികൂടി പിടിച്ചുപറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാതാക്കള്‍ ശനിയാഴ്ച സമരം തുടങ്ങിയത്. കച്ചവടസിനിമാരംഗത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാണ് ആ രംഗത്തുനിന്നുള്ള ഒരാളെ സിനിമാമന്ത്രിയാക്കിയതെന്നായിരുന്നു അവകാശവാദം. എന്നാല്‍ , ഗണേശ്കുമാറിന്റെ നടപടികളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് സിനിമാ രംഗത്തുള്ളവര്‍ ആരോപിക്കുന്നു. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ , സാംസ്കാരിക ക്ഷേമനിധി എന്നിവയുടെ തലപ്പത്ത് തന്റെ സില്‍ബന്തികളെ നിയോഗിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സര്‍വീസ് ചാര്‍ജ് നീക്കല്‍ , തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ എന്നീ കാര്യങ്ങളില്‍ ഉടമാ സംഘങ്ങളിലൊന്നിനോട് ശത്രുതാപരമായി പെരുമാറിയതും പ്രശ്നങ്ങള്‍ വഷളാക്കി.
deshabhimani 131111
സിനിമയുടെ ചുമതലയില്‍ സിനിമക്കാരനായ മന്ത്രിയും സിനിമാ സംഘടനകളുടെ തലപ്പത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായിട്ടും മുമ്പൊന്നുമില്ലാത്തവിധം മലയാള സിനിമാരംഗം കലുഷിതം. മലയാളസിനിമയുടെ റിലീസ് ബഹിഷ്കരിച്ച് എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ നടത്തുന്ന സമരം രണ്ട് ആഴ്ചയിലെത്തി. ഒരുവിഭാഗം തിയറ്ററുകള്‍ക്ക് സിനിമ നല്‍കില്ലെന്ന തീരുമാനമെടുത്ത് വിതരണക്കാര്‍ തുടങ്ങിയ സമരവും ഒരാഴ്ച പിന്നിട്ടു. ഏറ്റവുമൊടുവില്‍ നിര്‍മാണപ്രവര്‍ത്തനമാകെ നിര്‍ത്തിവച്ച് നിര്‍മാതാക്കളും സമരമാരംഭിച്ചിട്ടും സര്‍ക്കാരിന് അനക്കമില്ല.
ReplyDelete