Sunday, November 13, 2011

തട്ടിപ്പുവീരന്‍ രാജു പുഴങ്കരയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ്

തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലടക്കം പ്രതിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാജു പുഴങ്കരയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന ലേബലില്‍ ഉന്നതരെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക രാജുവിന്റെ സ്ഥിരം പരിപാടിയാണ്. നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി രാജു പുഴങ്കരക്ക് അടുപ്പമുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.

കിളിരൂര്‍ , കവിയൂര്‍ സ്ത്രീ പീഡനക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് രാജു പുഴങ്കരയും സംഘവും കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തിയത്. ചെങ്ങന്നൂര്‍ മാന്നാര്‍ പൊലീസ് മൂന്നു പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രാജു പുഴങ്കരയാണ് ഇതിനു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് ബോധ്യമായത്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ് രാജു പുഴങ്കര. കഴിഞ്ഞ മാസം എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ പോയി ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചുവെന്ന പരാതിയില്‍ രാജു പുഴങ്കരക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസറ്റ് ചെയ്തില്ല. തൃശൂര്‍ ഡിസിസി ഓഫീസില്‍നിന്ന് വിളിച്ച് അറസ്റ്റ് വിലക്കുകയായിരുന്നു. പൊന്നാനിയില്‍നിന്നും മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ മകനും സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. പൊലീസുകാരനായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തി മറ്റൊരാളെ ഫോണില്‍ വിളിച്ചുവെന്ന പരാതിയിലും ഇയാള്‍ക്കെതിരെ വടക്കാഞ്ചേരി പൊലീസില്‍ കേസുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് കോടതിയില്‍ വിചാരണയിലാണ്. ചില നേതാക്കളുടെ ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിക്കുന്നു. മുമ്പ് ആലപ്പുഴ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ രമേശ് ചെന്നിത്തല തുലാഭാരം നടത്തിയത് സ്പോണ്‍സര്‍ ചെയ്തത് രാജു പുഴങ്കരയാണ്. ചെന്നിത്തല തുലാഭാരം നടത്തുമ്പോള്‍ എടുത്ത ഫോട്ടോയില്‍ രാജു പുഴങ്കരയും ഭാര്യയുമുണ്ട്. ഈ ഫോട്ടോ കാട്ടിയാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത്.

deshabhimani 131111

2 comments:

  1. തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലടക്കം പ്രതിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാജു പുഴങ്കരയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന ലേബലില്‍ ഉന്നതരെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക രാജുവിന്റെ സ്ഥിരം പരിപാടിയാണ്. നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. എന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി രാജു പുഴങ്കരക്ക് അടുപ്പമുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.

    ReplyDelete
  2. eenaam chakkikku mara patti koottu ennu paranja poleyanu karyangal..

    ReplyDelete