കെ എ റൗഫ് നല്‍കിയ പരാതിയില്‍ തന്നെ ആരും ചോദ്യംചെയ്തിട്ടില്ലെന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വാദം പൊള്ള. കോട്ടക്കല്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് വെളളിയാഴ്ച കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി എസ് ശ്രീജിത്ത് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തത്. എന്നാല്‍ ആരും ചോദ്യംചെയ്തിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ശനിയാഴ്ചയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. മലപ്പുറത്ത് എസ്എസ്എ സംഘടിപ്പിച്ച സാമൂഹ്യ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്തശേഷമാണ് വെള്ളിയാഴ്ച വൈകിട്ട് സര്‍ക്കാര്‍ വാഹനത്തില്‍ കുഞ്ഞാലിക്കുട്ടി കോട്ടക്കല്‍ റസ്റ്റ് ഹൗസിലെത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഡിഐജി എസ് ശ്രീജിത്തും റസ്റ്റ് ഹൗസിലെത്തിയിരുന്നു. 5.10നാണ് കുഞ്ഞാലിക്കുട്ടി എത്തിയത്. വിഐപി മുറിയില്‍വച്ച് ശ്രീജിത്ത് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ഇത് വായിച്ചശേഷം ഉത്തരം പറയാതെ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലേക്ക് കുഞ്ഞാലിക്കുട്ടി കടന്നു.
തനിക്കെതിരെ ഇത്തരത്തില്‍ ഒരന്വേഷണത്തിന്റെ കാരണമാണ് കുഞ്ഞാലിക്കുട്ടി ഡിഐജിയില്‍നിന്ന് പ്രധാനമായും തിരക്കിയതെന്നറിയുന്നു. ഇതിനിടയിലാണ് ഒരു സ്വകാര്യ ചാനലില്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച വാര്‍ത്ത വന്നത്.ഇത് ആരോ കുഞ്ഞാലിക്കുട്ടിയെ മൊബൈല്‍ സന്ദേശം വഴി അറിയിച്ചു. ഇതോടെ ക്ഷുഭിതനായ അദ്ദേഹം റസ്റ്റ്ഹൗസില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കള്ളക്കേസില്‍കുടുക്കി കുഞ്ഞാലിക്കുട്ടി തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് റൗഫ് പരാതിനല്‍കിയത്. കുഞ്ഞാലിക്കുട്ടി സഹകരിക്കാത്തിനാല്‍ വീണ്ടും ചോദ്യംചെയ്യല്‍ നടത്തേണ്ടിവരുമെന്നാണ് അറിയുന്നത്. ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിനായി ശ്രീജിത്ത് കുഞ്ഞാലിക്കുട്ടിയെ സമീപിക്കുന്നത്.
deshabhimani 131111
കെ എ റൗഫ് നല്‍കിയ പരാതിയില്‍ തന്നെ ആരും ചോദ്യംചെയ്തിട്ടില്ലെന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വാദം പൊള്ള. കോട്ടക്കല്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് വെളളിയാഴ്ച കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി എസ് ശ്രീജിത്ത് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തത്. എന്നാല്‍ ആരും ചോദ്യംചെയ്തിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ശനിയാഴ്ചയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ReplyDelete