Sunday, November 13, 2011

വി എസി നെ ആക്ഷേപിക്കുന്നതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണം കോടിയേരി

പ്രതിപക്ഷ നേതാവ് വി എസ് അച്യതാനന്ദനെ പി സി ജോര്‍ജ് പൊട്ടനെന്ന് വിളിച്ചും മറ്റും അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ന്യൂഡലഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ മുതിര്‍ന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ . അദ്ദേഹത്തെയാണ് ഇത്തരത്തില്‍ അപമാനിക്കുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണം. കേരളത്തില്‍ ഭഭരണകക്ഷിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും എന്നതാണ് സ്ഥിതി. പി സി ജോര്‍ജിനുവേണ്ടി മാത്രമാണ് ഇരട്ടപ്പദവി സംബന്ധിച്ച ഓര്‍ഡിനന്‍സ്. കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാകില്ലെന്നാണ് മന്ത്രി മോഹനന്‍ നിയമസഭയില്‍ പറഞ്ഞത്. കര്‍ഷകരല്ല ആത്മഹത്യ ചെയ്തതെന്നാണ് ഉമ്മന്‍ചാണ്ടിയും പറയുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ മോഹനന് അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.

പ്രതാപനും സതീശനും മരുന്നു കഴിക്കട്ടെ: പി സി ജോര്‍ജ്

ന്യൂഡല്‍ഹി: തന്റെ പ്രസ്താവനകള്‍ തലവേദനയാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മരുന്നു കഴിക്കണമെന്ന് ജോര്‍ജ് ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി ഡി സതീശനെയും ടി എന്‍ പ്രതാപനെയും ചികിത്സിക്കാന്‍ കെപിസിസി തയാറാകണമെന്നും ജോര്‍ജ് പറഞ്ഞു. ഇരട്ടപദവി വഹിക്കുന്ന പി സി ജോര്‍ജ് രാജിവക്കണമെന്നും സാഹചര്യമുണ്ടായാല്‍ താന്‍ രാജിവക്കാന്‍ തയ്യാറാണെന്നുമുള്ള വി എസി ന്റെ പ്രസ്താവനയെയും പി സി ജോര്‍ജ് വിമര്‍ശിച്ചു. വി എസി നെ രാജിവയ്പ്പിക്കാനാണ് സിപിഐ എമമിലെ തന്നെ ചിലരുടെ ശ്രമമെന്നും ജോര്‍ജ് പറഞ്ഞു. തന്റെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കേരളത്തിലേക്ക് വരേണ്ടതില്ലെന്നും തന്നെ വിജയിപ്പിച്ചത് പൂഞ്ഞാറിലെ ജനങ്ങളാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. പ്രതിപക്ഷ നേതാവ് വി എസ് അച്യതാനന്ദനെ പി സി ജോര്‍ജ് പൊട്ടനെന്ന് വിളിച്ചും മറ്റും അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ന്യൂഡലഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

    ReplyDelete