വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മേപ്പാടി പഞ്ചായത്ത് കുഴിമുക്ക് പുല്‍പ്പറമ്പില്‍ രാജു എന്ന വര്‍ഗീസ്(48) ആണ് തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് മരിച്ചത്. വയനാട്ടില്‍ ഒരാഴ്ചക്കിടെ ആത്മഹത്യചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് രാജു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയും ചെയ്തുവരികയായിരുന്നു. ഇഞ്ചിയുടെ വിലയിലുണ്ടായ കനത്ത ഇടിവിനെ തുടര്‍ന്ന് കടബാധ്യത താങ്ങാനായതോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്്. എസ്ബിടിയില്‍ മൂന്ന് ലക്ഷം രൂപരാജുവിന് കടമുണ്ടായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുകയും ചെയ്തതിലൂടെ വയനാട്ടില്‍ നിന്ന് തുടച്ചുനീക്കിയ കര്‍ഷക ആത്മഹത്യ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും ആരംഭിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഭാര്യ: ജിസി. മൂന്ന് പെണ്‍കുട്ടികളുണ്ട്.
deshabhimani news
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മേപ്പാടി പഞ്ചായത്ത് കുഴിമുക്ക് പുല്‍പ്പറമ്പില്‍ രാജു എന്ന വര്‍ഗീസ്(48) ആണ് തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് മരിച്ചത്. വയനാട്ടില്‍ ഒരാഴ്ചക്കിടെ ആത്മഹത്യചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് രാജു. കു
ReplyDelete