Tuesday, April 10, 2012

"അ ആ ഇ ഈ എത്ര ജിബി?" ; ഈ മാഗസിന്‍ ഏറെ വ്യത്യസ്തം


പുതുമകള്‍ നിറഞ്ഞതാണ് മേരിമാതാ കോളേജിന്റെ ഈ വര്‍ഷത്തെ മാഗസിന്‍. "അ ആ ഇ ഈ എത്ര ജിബി?" എന്നു പേരിട്ട മാഗസിന്‍ ആദ്യാക്ഷരങ്ങള്‍ കല്ലില്‍ കോറിയിട്ട വയനാടന്‍ സംസ്കാരങ്ങള്‍ ആഴത്തിലും പരപ്പിലും ആവിഷ്കരിക്കാനുള്ള ഒരുശ്രമമാണ് നടത്തിയത്. വദ്യാര്‍ത്ഥികള്‍ രചിച്ച 214 സൃഷ്ടികള്‍ ഈ മാഗസിന്റെ പ്രത്യേകതയാണ്. അകം, ആകാശം, ഇടം, ഈടുവയ്പ്, ഉടല്‍ ഊടുവഴി എന്നിങ്ങനെ ആറു ഭാങ്ങളാണ് മാഗസിനുള്ളത്. ഏഴാമത്തെ ഭാഗം "എന്തോ ഏതോ എവിടെയോ" എന്ന ഏഴാം ഭാഗം പൂര്‍വ വിദ്യാര്‍ഥികളുടെ രചനകളാണ്.

പി പി രാമചന്ദ്രന്റെ ബത്തേരിക്കടുത്ത് മലങ്കരയില്‍ എന്ന കവിതയോടെയാണ് മാഗസിന്‍ ആരംഭിക്കുന്നത്. ""..പറയൂ മലകളേ മരങ്ങളേ കുറുമരേ കുറിച്യരേ നിങ്ങള്‍ ആകെ എത്ര ജിബി?""എന്നവസാനിക്കുന്ന കവിതയോടുള്ള പ്രതികരണത്തോടെയാണ് മാഗസിന്‍ പൂര്‍ണ്ണമാകുന്നത്. മറ്റു മാഗസിനുകളില്‍ നിന്നും വ്യത്യസ്തമായ ഈ മാഗസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് സ്റ്റുഡന്റ് എഡിറ്റര്‍ പി ബി ആതിര, കെ എസ് അഞ്ജലി, യദു ദാമോധരന്‍, ബിബിന്‍ വര്‍ഗ്ഗീസ്, ശരത് റാം എന്നീ വിദ്യാര്‍ഥികളാണ്.

deshabhimani 100412

1 comment:

  1. പുതുമകള്‍ നിറഞ്ഞതാണ് മേരിമാതാ കോളേജിന്റെ ഈ വര്‍ഷത്തെ മാഗസിന്‍. "അ ആ ഇ ഈ എത്ര ജിബി?" എന്നു പേരിട്ട മാഗസിന്‍ ആദ്യാക്ഷരങ്ങള്‍ കല്ലില്‍ കോറിയിട്ട വയനാടന്‍ സംസ്കാരങ്ങള്‍ ആഴത്തിലും പരപ്പിലും ആവിഷ്കരിക്കാനുള്ള ഒരുശ്രമമാണ് നടത്തിയത്. വദ്യാര്‍ത്ഥികള്‍ രചിച്ച 214 സൃഷ്ടികള്‍ ഈ മാഗസിന്റെ പ്രത്യേകതയാണ്. അകം, ആകാശം, ഇടം, ഈടുവയ്പ്, ഉടല്‍ ഊടുവഴി എന്നിങ്ങനെ ആറു ഭാങ്ങളാണ് മാഗസിനുള്ളത്. ഏഴാമത്തെ ഭാഗം "എന്തോ ഏതോ എവിടെയോ" എന്ന ഏഴാം ഭാഗം പൂര്‍വ വിദ്യാര്‍ഥികളുടെ രചനകളാണ്.

    ReplyDelete