Thursday, April 5, 2012

മഹാരാജാസ് ചെയര്‍മാന്റെ രാജി അന്വേഷിക്കാന്‍ എന്‍എസ്യു ദേശീയ ജനറല്‍ സെക്രട്ടറി എത്തും


കെഎസ്യു ജില്ലാ നേതാക്കളുടെ അടികൊണ്ട് മനംനൊന്ത് എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍എസ്യു അഖിലേന്ത്യാ ഭാരവാഹി ശനിയാഴ്ച കേരളത്തിലെത്തും. കേരളത്തിലെ കെഎസ്യു പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് ദേശീയ പ്രസിഡന്റ് രോഹിത്ത് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി തരംഗാ ഗോഗോയ് എത്തുന്നത്. ഗോഗോയ് പ്രവര്‍ത്തകരില്‍നിന്ന് നേരിട്ട് പരാതി സ്വീകരിക്കും.

എംജി സര്‍വകലാശാല കലോത്സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഹൈബി ഈഡന്‍ എംഎല്‍എ നല്‍കിയ പണം കോളേജില്‍ ഏല്‍പ്പിച്ചില്ലെന്ന് ആരോപിച്ച് വി ഡി സതീശന്‍ വിഭാഗം നേതാവായിരുന്ന ചെയര്‍മാനെ കെഎസ്യു നേതാക്കള്‍ മര്‍ദിച്ചതിനെത്തുടര്‍ന്നായിരുന്നു രാജി. എന്നാല്‍, താന്‍ പണം നല്‍കിയില്ലയെന്നുപറഞ്ഞ് എംഎല്‍എ പിന്നീട് മലക്കംമറിഞ്ഞു. ഇത് വിവാദമായ സാഹചര്യത്തിലാണ് അന്വേഷിക്കാന്‍ അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചത്. ഇതിനിടെ ബുധനാഴ്ച ചേരാനിരുന്ന കെഎസ്യു ജില്ലാ കമ്മറ്റിയോഗം അവസാനിമിഷം റദ്ദാക്കി. മഹാരാജാസ് ചെയര്‍മാന്‍ രാജിവച്ചതിനു മറുപടിയില്ലാത്തതും ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശം ഉയരാന്‍ സാധ്യതയുള്ളതിനാലുമാണ് യോഗം മാറ്റിയതെന്ന് സതീശന്‍ വിഭാഗവും എ ഗ്രൂപ്പും ആരോപിച്ചു. ഹൈബി ഈഡനെതിരെയും എന്‍എസ്യു അഖിലേന്ത്യാ നേതൃത്വത്തിനു നിരവധി പരാതി ലഭിച്ചിട്ടുണ്ട്.

deshabhimani 050412

1 comment:

  1. കെഎസ്യു ജില്ലാ നേതാക്കളുടെ അടികൊണ്ട് മനംനൊന്ത് എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍എസ്യു അഖിലേന്ത്യാ ഭാരവാഹി ശനിയാഴ്ച കേരളത്തിലെത്തും. കേരളത്തിലെ കെഎസ്യു പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് ദേശീയ പ്രസിഡന്റ് രോഹിത്ത് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി തരംഗാ ഗോഗോയ് എത്തുന്നത്. ഗോഗോയ് പ്രവര്‍ത്തകരില്‍നിന്ന് നേരിട്ട് പരാതി സ്വീകരിക്കും

    ReplyDelete