സിപിഐ എമ്മും ജുഡീഷ്യറിയും ഏറ്റുമുട്ടലിലേക്ക് പോകുന്നു എന്ന വ്യാജ പ്രചാരണത്തിലാണ് ഞങ്ങളുടെ ചില സഹജീവികളും കേരളത്തിലെ പ്രതിപക്ഷവും. റോഡരികില്‍ പൊതുയോഗം നടത്തുന്നതിന് കേരള ഹൈക്കോടതി നിരോധനം വന്നപ്പോഴുണ്ടായ പ്രതികരണങ്ങളാണ് സിപിഐ എമ്മിനെയും ജുഡീഷ്യറിയെയും രണ്ടുഭാഗത്തുനിര്‍ത്തി, യുദ്ധം നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ഒരുമ്പെട്ടിറങ്ങുന്നതിന് ഹേതുവായത്. (ഞങ്ങള്‍ ഇതേ പംക്തിയില്‍) നേരത്തെ ചൂണ്ടിക്കാട്ടിയപോലെ, രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനവും അവയ്ക്ക് ജനങ്ങളോട് സംവദിക്കാനുള്ള അവകാശവും ഭരണഘടനാദത്തമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ക്ക് തങ്ങളുടെ നയ സമീപനങ്ങള്‍ വിശദീകരിക്കാനുള്ള ജനകീയമായ ഉപാധിയാണ് പൊതുയോഗങ്ങള്‍. സ്കൂള്‍ മൈതാനത്തും പ്രത്യേക മൈതാനങ്ങളിലുംമാത്രം പൊതുയോഗം നടത്തിയാല്‍മതി എന്ന കോടതിവിധി കേരളത്തിലെ മിക്ക പട്ടണങ്ങളിലും ഗ്രാമങ്ങളിലും പൊതുയോഗം ചേരുന്നത് അസാധ്യമാക്കും. എന്നുമാത്രമല്ല, സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ കൂട്ടായ്മകള്‍ എറെക്കുറെ നിരോധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേരുക. പൊതുനിരത്തില്‍ പൊതുയോഗം പാടില്ലെന്ന വിധി പ്രായോഗികമല്ല; വിധിപറയും മുമ്പ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണമായിരുന്നു; എന്നിങ്ങനെയുള്ള ഗൌരവമുള്ള പ്രശ്നങ്ങളാണ് സിപിഐ എം ചൂണ്ടിക്കാട്ടിയത്. കെപിസിസി പ്രസിഡന്റടക്കം വിധിക്കെതിരെ പരസ്യമായി പ്രതികരിച്ചു. ഇതെല്ലാം മറച്ച്, വിമര്‍ശത്തെ യുദ്ധമായി ചിത്രീകരിക്കാനും അതിന്റെ മറവില്‍ സിപിഐ എമ്മിനെ ആക്രമിക്കാനുമുള്ള നീക്കം സദുദ്ദേശ്യപരമല്ല. വിധിയുടെ പോരായ്മ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുമ്പോള്‍ അതിനെ മറ്റുരീതിയില്‍ വ്യാഖ്യാനിക്കേണ്ടതില്ല എന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സിപിഐ എമ്മിനുള്ള കാഴ്ചപ്പാട് പൊതുയോഗ നിരോധം വന്നപ്പോഴുള്ളതല്ല. പാര്‍ടി പരിപാടിയില്‍ ഇങ്ങനെ പറയുന്നു:
"തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തില്‍ തുല്യരാണെങ്കിലും, സാരാംശത്തില്‍ നീതിന്യായവ്യവസ്ഥ ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുകയും അവരുടെ വര്‍ഗഭരണത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.''
ഈ കാഴ്ചപ്പാടോടെത്തന്നെയാണ് ഇപ്പോഴും സിപിഐ എം വിമര്‍ശം ഉയര്‍ത്തിയിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രസംഗത്തില്‍ കടന്നുവന്ന ഒരു പദം ഊതിവീര്‍പ്പിച്ച്, അതാണ് യഥാര്‍ഥ പ്രശ്നമെന്നും അത് യുദ്ധമാണെന്നും പ്രചരിപ്പിക്കുന്നത് ലളിതമായ വാക്കുകളില്‍ അസംബന്ധമാണ്.
ഇന്നാട്ടില്‍ 'ദൈവിക ഭരണം' സ്ഥാപിക്കാനും ഇതര മതസ്ഥരെ രണ്ടാംതരക്കാരാക്കാനും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ പത്രം 'കോടതിക്കെതിരെ കൊയ്ത്തരിവാള്‍' എന്ന തലക്കെട്ടോടെയാണ് കുപ്രചാരണം പൊലിപ്പിച്ചത്. ഇത്തരം ശകുനിവേഷങ്ങളുടെ ഇളകിയാട്ടത്തിനപ്പുറം, ഇപ്പോഴത്തെ കോടതിവിധി ജനാധിപത്യത്തെ; ഭരണഘടനാദത്തമായ അവകാശങ്ങളെ, രാജ്യത്തെത്തന്നെ എങ്ങനെ ബാധിക്കും എന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. സിപിഐ എം അതാണ് ചെയ്തത്. അതിനെ ജഡ്ജിമാര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണവും അധിക്ഷേപവുമായി ചുരുക്കിക്കാണുന്നവരുടെ ഗൂഢലക്ഷ്യം പരിശോധിക്കപ്പെടാതെ പോകരുത്.
കോടതികള്‍ക്ക് പിശകുപറ്റാം. അതുകൊണ്ടാണല്ലോ അപ്പീല്‍ സമ്പ്രദായം നിലനില്‍ക്കുന്നത്. തെറ്റുകള്‍ ചുണ്ടിക്കാട്ടുന്നത് മഹാപരാധമാണെന്നും അത് യുദ്ധപ്രഖ്യാപനമാണെന്നുമുള്ള പ്രചാരണംകൊണ്ട് തളര്‍ന്നുപോകുന്നവര്‍ കണ്ടേക്കാം; അക്കൂട്ടത്തില്‍നിന്ന് സിപിഐ എമ്മിനെ ഞങ്ങളുടെ മാന്യസഹജീവികള്‍ ഒഴിവാക്കണം.
deshabhimani editorial 03072010
നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സിപിഐ എമ്മിനുള്ള കാഴ്ചപ്പാട് പൊതുയോഗ നിരോധം വന്നപ്പോഴുള്ളതല്ല. പാര്‍ടി പരിപാടിയില്‍ ഇങ്ങനെ പറയുന്നു:
ReplyDelete"തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തില്‍ തുല്യരാണെങ്കിലും, സാരാംശത്തില്‍ നീതിന്യായവ്യവസ്ഥ ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുകയും അവരുടെ വര്‍ഗഭരണത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.''
ഈ കാഴ്ചപ്പാടോടെത്തന്നെയാണ് ഇപ്പോഴും സിപിഐ എം വിമര്‍ശം ഉയര്‍ത്തിയിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രസംഗത്തില്‍ കടന്നുവന്ന ഒരു പദം ഊതിവീര്‍പ്പിച്ച്, അതാണ് യഥാര്‍ഥ പ്രശ്നമെന്നും അത് യുദ്ധമാണെന്നും പ്രചരിപ്പിക്കുന്നത് ലളിതമായ വാക്കുകളില്‍ അസംബന്ധമാണ്.
കോടതി വിലക്കിയത് 'റോഡ് മാര്‍ജി'നകത്തെ യോഗം; പ്രതിഷേധം കാര്യം മനസിലാക്കാതെ
ReplyDeleteText Size:
കൊച്ചി: പൊതുനിരത്തിലെ പൊതുയോഗം സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലവും അന്തഃസത്തയും പൂര്‍ണമായും തിരിച്ചറിയും മുമ്പാണ് രാഷ്‌ട്രീയ കക്ഷികള്‍ ഇതിനെതിരേ പ്രക്ഷോഭം തുടങ്ങിയത്.
റോഡിന്റെ ടാര്‍ ചെയ്‌ത ഭാഗത്തും 'റോഡ് മാര്‍ജി'നിലും യോഗം ചേരുന്നതു മാത്രമാണ് കോടതി നിരോധിച്ചത്. ടാര്‍മാര്‍ക്കിനു വെളിയില്‍ യോഗം ചേരുന്നതു കോടതി നിരോധിച്ചിട്ടില്ല.
റോഡ് മാര്‍ജിനു വെളിയില്‍ യോഗം ചേരുന്നതിനേയും കോടതി എതിര്‍ത്തിട്ടില്ലെന്ന് വിധിന്യായം അടിവരയിടുന്നു.
പൊതുനിരത്തിലെ ടാറിട്ട ഭാഗത്ത് ജനങ്ങള്‍ പൊതുയോഗത്തിന്റെ പേരില്‍ കൂട്ടംകൂടുന്നതിന്റേയും കസേരയിട്ടിരിക്കുന്നതിന്റേയും ഫോട്ടോകള്‍ കണ്ടശേഷമാണു ഹൈക്കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുയോഗം നിരോധിച്ചെന്ന രീതിയില്‍ കോടതിക്കെതിരേ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് സി.പി.എം. അഴിച്ചുവിടുന്നത്.
ആലുവ റെയില്‍വേ സ്‌റ്റേഷനു മുന്നിലെ പൊതുമരാമത്തു വകുപ്പിന്റെ റോഡില്‍ സ്‌ഥിരമായി പൊതുയോഗം ചേരുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഈ ദുരവസ്‌ഥ റോഡില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
നിരത്തിലെ ടാറിട്ട ഭാഗത്തും 'റോഡ് മാര്‍ജിനി'ലും പൊതുയോഗത്തിന്റെ പേരില്‍ ഗതാഗത തടസമുണ്ടാക്കിക്കൂടെന്നു കോടതി പറഞ്ഞു. ഇക്കാര്യം വ്യക്‌തമായി തിരിച്ചറിയാതെയാണ് ഉത്തരവ് വാര്‍ത്തയായ നിമിഷം മുതല്‍ രാഷ്‌ട്രീയ കക്ഷികള്‍ കോടതിക്കെതിരേ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ഉപയോഗത്തിനുവേണ്ടിയുള്ളതാണ് റോഡുകള്‍ എന്നിരിക്കെ റോഡില്‍ പൊതുയോഗക്കാരുടെ കൈയേറ്റം ചിത്രങ്ങളിലൂടെ ബോധ്യപ്പെട്ട കോടതി ജനങ്ങളുടെ പൊതുനീതിയാണ് ലക്ഷ്യമിട്ടതെന്ന് ഉത്തരവില്‍ വ്യക്‌തമാക്കുന്നു. ആലുവയില്‍ സ്‌റ്റേജിന്റെ ഒരുഭാഗം റോഡിലേക്കു കയറിനില്‍ക്കുന്നതിന്റെ ചിത്രം കോടതി വീക്ഷിച്ചു.
പൊതുവഴിയില്‍ ടാറിട്ട ഭാഗത്ത് കസേരയിട്ടിരുന്നു പ്രസംഗം കേള്‍ക്കുന്നവരുടെ ചിത്രവും കണ്ടു. സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടി നിരോധിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പു പ്രതീക്ഷിക്കുന്നില്ലെന്നും ജസ്‌റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും പി.എസ്. ഗോപിനാഥനും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ഈ നാട്ടില്‍ ശുംഭന്മാരെക്കാള്‍ കൂടുതല്‍ ജനാധിപത്യവാദികള്‍ ആണെന്ന് ഇടതന്മാര്‍ക്ക് ശരിക്കും മനസ്സിലായി എന്ന് ഈ ലേഖനം വായിച്ചപ്പോ തോന്നി. കാള പെറ്റു എന്ന് മാത്രം കേള്‍ക്കുന്ന ശുംഭന്മാര്‍ കയറുമായി നടക്കുകയല്ലേ??
ReplyDeleteകോടതി വിധിയെയല്ല, വിധി കർത്താവിനെ ‘ശുംഭൻ’ എന്നു വിളിക്കുന്നതും അത് ആവർത്തിക്കുന്നതും, യൂത്ത് വിംഗ് അതേറ്റു പാടുന്നതുമെല്ലാം ടി.വിയിൽ കൂടി കണ്ടതാണല്ലോ. അതൊഴിവാക്കാമായിരുന്നു. പാർട്ടി പരിപാടിയിൽ ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നില്ല.
ReplyDeleteആലുവായില്‍ ഇപ്പറയുന്ന സ്ഥലം റെയില്‍ വേസ്റ്റേഷന്‍ മൈതാനി എന്നാണ് പൊതുവേ അറിയപ്പെടുന്നത്. പക്ഷെ, അവിടെയും ടാര്‍ ചെയ്തിട്ടുണ്ട്!. നേരത്തെ അവിടെ ടാക്സി സ്റ്റാന്‍ഡ് ആയിരുന്നു.ഇപ്പോള്‍ പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്നു. ഇത്തരം സ്ഥലങ്ങളിലാണ് എല്ലാ പട്ടണങ്ങളിലും പൊതുപരിപാടികള്‍ നടത്താറുള്ളത്.
ReplyDeleteകോടതി വിധിക്കെതിരെ പ്രതിഷേധിച്ചത് തെറ്റെങ്കില്‍ വിധി വാര്‍ത്ത തെറ്റായ പ്രസിദ്ധീകരിച്ച (അങ്ങിനെ എങ്കില്‍) മാധ്യമങ്ങളുടെ കാര്യമോ? അവര്‍ മാപ്പു പറയുമോ? കോടതി വിധിയെ അനുകൂലിച്ച് പ്രതിഷേധങ്ങള്‍ നിരോധിക്കണമെന്ന് വായ്ത്താരി മുഴക്കിയവരുടെ കാര്യമോ?
ReplyDeleteജനശക്തി,
ReplyDeleteഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത്തരം വാദങ്ങള്‍ ഉചിതമല്ല.. കാള പെട്ടന്ന് കേട്ട് കയറെടുത്തു കൊണ്ടുവന്ന ശേഷം "ആരാടാ കാള പെട്ടന്ന് പറഞ്ഞത്??" എന്ന് ആക്രോശിക്കണോ? ഇത്രയ്ക്കു വിവരമേ നിങ്ങള്‍ക്കുള്ളൂ എന്ന് ജനം മനസ്സിലാക്കില്ലേ?
അച്ചരപ്പിശാച്ച്- "പെറ്റെന്ന്" തിരുത്തുക.. :)
ReplyDeleteeveryone knows their constitutional rights.... are u aware of the duties? i dont thnk so.. rights, rights, rights all we want
ReplyDelete