Tuesday, May 1, 2012

എസ്എന്‍ഡിപിയുടെ മുന്‍കൈയില്‍ കേരള പീപ്പിള്‍സ് ഫ്രണ്ട്


എസ്എന്‍ഡിപി യൂണിയന്‍ മുന്‍കൈയെടുത്ത് "കേരള പീപ്പിള്‍സ് ഫ്രണ്ട്" എന്ന സാമൂഹ്യ-രാഷ്ട്രീയ മുന്നണിക്ക് രൂപം നല്‍കി. എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറും പങ്കെടുത്ത് കോട്ടയത്ത് വിളിച്ച പിന്നോക്ക-അധഃസ്ഥിത വിഭാഗ സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശനാണ് ചെയര്‍മാന്‍. അഡ്വ. സി കെ വിദ്യാസാഗറെ വര്‍ക്കിങ് ചെയര്‍മാനായും തെരഞ്ഞെടുത്തു. ടി വി ബാബു (ജന. കണ്‍വീനര്‍), വി കെ അശോകന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

പിന്നോക്ക-പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യമാണ് മുന്നണിക്കുള്ളതെന്ന് വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമി, അധികാരം, തൊഴില്‍, സമ്പത്ത്, മികച്ച വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ നേടാന്‍ മുന്നണിയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിക്കും. രണ്ടാം ഭൂപരിഷ്കരണവും സ്വകാര്യമേഖലാ സംവരണവും പിന്നോക്ക പ്രദേശങ്ങളില്‍ പ്രത്യേക വിദ്യാഭ്യാസമേഖലകളും ഉണ്ടാകണം. അന്‍പതോളം പട്ടികജാതി-പിന്നോക്കവിഭാഗങ്ങള്‍ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സവര്‍ണ്ണശക്തികള്‍ക്ക് മാത്രം പ്രോത്സാഹനം നല്‍കുന്ന രീതിക്ക് മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.

കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി വി ബാബു, അഖില കേരള പാണര്‍ സമാജം പ്രതിനിധി തഴവ സഹദേവന്‍, വിളക്കിത്തല നായര്‍ സമാജം പ്രതിനിധി കെ ആര്‍ സുരേന്ദ്രന്‍, കേരള സംസ്ഥാന ഹിന്ദു ദേവസ്വം ബോര്‍ഡ് പ്രതിനിധി ടി ആര്‍ സഹദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 010512

1 comment:

  1. എസ്എന്‍ഡിപി യൂണിയന്‍ മുന്‍കൈയെടുത്ത് "കേരള പീപ്പിള്‍സ് ഫ്രണ്ട്" എന്ന സാമൂഹ്യ-രാഷ്ട്രീയ മുന്നണിക്ക് രൂപം നല്‍കി. എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറും പങ്കെടുത്ത് കോട്ടയത്ത് വിളിച്ച പിന്നോക്ക-അധഃസ്ഥിത വിഭാഗ സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മുന്നണിയുടെ പേര് പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശനാണ് ചെയര്‍മാന്‍.

    ReplyDelete