Wednesday, May 9, 2012
ഹൃദയഭേദകം
ഹൃദയ ഭേദകമായിരുന്നു അക്രമ കാഴ്ചകള്‍. ഒഞ്ചിയത്തെ അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്റെ നാമധേയത്തില്‍ പടുത്തുയര്‍ത്തിയ സ്മാരകത്തോടുപോലും കനിവ് കാട്ടിയില്ല അക്രമികള്‍. മണ്ടോടി കണ്ണന്റെ യഥാര്‍ഥ പൈതൃകം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. മണ്ടോടി കണ്ണന്റെതുള്‍പ്പെടെ ഒഞ്ചിയം ചുവപ്പിച്ച രക്തസാക്ഷികളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ഛായാപടങ്ങള്‍ തീയിട്ട് ചാമ്പലാക്കി. പാര്‍ടി വിരുദ്ധ സംഘത്തോടൊപ്പം യുഡിഎഫുകാരും അക്രമിസംഘത്തിനൊപ്പം അഴിഞ്ഞാടി. ഒഞ്ചിയം സ്മരണകളുറങ്ങുന്ന രക്തസാക്ഷി സ്ക്വയറിന് തീയിടാനുള്ള ശ്രമവുമുണ്ടായി. സ്ക്വയറിന് മുന്നില്‍ ഉയര്‍ത്തിയ രക്തപതാക വലിച്ച് കീറി വാതില്‍പ്പടിയില്‍ തീയിട്ടു. സിപിഐ എം വിരുദ്ധ ഭീകരതാണ്ഡവത്തിന്റെ മറവില്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കുന്ന അവസ്ഥയാണ് ഒഞ്ചിയത്തും പരിസരത്തും കാണാനാകുന്നത്. ഒപ്പം കലിബാധിച്ച വൈതാളികസംഘത്തിന്റെ കൊലവിളിയും ഭീകരാക്രമണവും.
നാദാപുരം റോഡിലുള്ള പാര്‍ടി ഏരിയാ കമ്മിറ്റി ഓഫീസായി എകെജി മന്ദിരത്തിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു ഓഫീസ് അലങ്കോലമാക്കി. ഓര്‍ക്കാട്ടേരി എളങ്ങോളിയിലെ കേളുഏട്ടന്‍ സ്മാരകത്തിന്റെ വാതിലും ജനലും പൂര്‍ണമായും തകര്‍ത്തു. ആദരണീയനായ കമ്യൂണിസ്റ്റ് എം ആര്‍ നാരായണക്കുറുപ്പിന്റെ സ്മരണക്കായി സ്ഥാപിച്ച എം ആര്‍ സ്മാരക മന്ദിരമായി പ്രവര്‍ത്തിക്കുന്ന പി പി ഗോപാലന്‍ ഗ്രന്ഥാലയവും ഇവരുടെ പകക്കിരയായി. മുയിപ്ര എകെജി മന്ദിരത്തിലെ കേളു ഏട്ടന്‍ സ്മാരക വായനശാലയിലെ അമൂല്യങ്ങായ നൂറ് കണക്കിന് പുസ്തകങ്ങള്‍ കിണറ്റില്‍ തള്ളി. കാര്‍ത്തികപ്പള്ളിയിലെ സിപിഐ എം ബ്രാഞ്ച് ഓഫീസും അക്രമികള്‍ തകര്‍ത്തു.
കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി ഓഫീസ്, മണപ്പുറത്തെ ബ്രാഞ്ച് ഓഫീസ്, വൈക്കിലശ്ശേരിയിലെ മാര്‍ക്സ് ഭവന്‍, മടപ്പള്ളി ഹയര്‍സെക്കണ്ടറിസ്കൂളിനടുത്തുള്ള ബ്രാഞ്ച് ഓഫീസ്, കണ്ണൂക്കരയിലുള്ള ഡിവൈഎഫ്ഐ ഓഫീസ്, ഒഞ്ചിയം സര്‍വ്വീസ് സഹകരണബാങ്ക്... തീയിട്ടും പൊളിച്ചടുക്കിയതുമായ ഓഫീസുകള്‍ വിരലിലെണ്ണിയാല്‍ തീരില്ല. പ്രവര്‍ത്തകരുടെ വീടുകളിലുണ്ടായ നഷ്ടങ്ങള്‍ക്ക് പുറമെ പാര്‍ടി ഓഫീസുകള്‍ കത്തിച്ചതിലൂടെയും വലിയനാശനഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്. രക്തസാക്ഷികളുടെ മണ്ണില്‍ വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കിരാതമായ അക്രമങ്ങളുടെ ദൃശ്യങ്ങളാണ് ച്ചൊവ്വാഴ്ച സ്ഥലത്തെത്തിയ എംഎല്‍എമാരും ജനപ്രതിനിധികളും കണ്ടത്.
സജീവന്‍ ചോറോട് deshabhimani 090512
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete