Wednesday, May 9, 2012
നാടിന് ആത്മവിശ്വാസം പകര്‍ന്ന് ജനനേതാക്കളുടെ സന്ദര്‍ശനം
ഏകപക്ഷീയമായ അക്രമത്തിനിരയായി സര്‍വസ്വവും നഷ്ടമായ കുടുംബങ്ങള്‍ക്ക് ജനനേതാക്കളുടെ സന്ദര്‍ശനം ആത്മവിശ്വാസം പകര്‍ന്നു. ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരാണ് ഒഞ്ചിയം മേഖലയിലെ അക്രമബാധിത പ്രദേശങ്ങളിലെത്തിയത്. തൊണ്ണൂറോളം വീടുകള്‍ അക്രമത്തിനിരയായതിനാല്‍ മൂന്ന് സ്ക്വാഡുകളായാണ് സന്ദര്‍ശനം. ചൊവ്വാഴ്ച രാവിലെ നാദാപുരം റോഡില്‍ നിന്നാംരംഭിച്ച പര്യടനം ഉച്ചയോടെ പൂര്‍ത്തിയാക്കി. മേഖലയിലെ ഓര്‍ക്കാട്ടേരി, മുയിപ്ര, കാര്‍ത്തികപ്പള്ളി, ഒഞ്ചിയം, ഭാഗങ്ങളിലാണ് പ്രധാനമായും സന്ദര്‍ശനം നടത്തിയത്.
അവശതകളെ കൂസാതെയാണ് ഇടവഴികളും കയറ്റവും കയറി സി കെ നാണു എംഎല്‍എ നാടിന്റെ കണ്ണീരൊപ്പാനെത്തിയത്. മുമ്പൊന്നും കാണാത്ത വിധത്തിലുള്ള ക്രൂരമായ അക്രമമാണിതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ജനനേതാക്കള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞവരെ എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, കെ കെ ലതിക, കെ കുഞ്ഞമ്മദ്, കെ ദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്വസിപ്പിച്ചു. അക്രമങ്ങളില്‍ പ്രകോപിതരാകരുതെന്നും അക്രമത്തിനിരയായവര്‍ക്ക് പരമാധവി സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ എളമരം കരീം പറഞ്ഞു. രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരി സി കെ കല്ല്യാണിയുടെ വീടും അക്രമികള്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. വീട് എ പ്രദീപ് കുമാറും പുരുഷന്‍ കടലുണ്ടി എന്നിവരോട് കല്ല്യാണി അക്രമ സംഭവങ്ങള്‍ വിവരിച്ചു.
പാര്‍ടി വിട്ടവരെ ആശയംകൊണ്ട് നേരിടും
കുന്നംകുളം: ഒഞ്ചിയത്തുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പാര്‍ടിയില്‍നിന്നും വിട്ടുപോയവരെ രാഷ്ട്രീയമായാണ് സിപിഐ എം നേരിട്ടിട്ടുള്ളതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ജവഹര്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ അഭിപ്രായമുള്ളവരെ നിഷ്കാസനം ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന മൗഢ്യം സിപിഐ എമ്മിനില്ല. അവരുടെ നിലപാടിന്റെ പാപ്പരത്തം തുറന്നുകാണിക്കുകയാണ് ചെയ്തിട്ടുള്ളത്. പുറത്തു പോയവരില്‍ വലിയ വിഭാഗം അതു മനസ്സിലാക്കി തിരിച്ചുവന്നിട്ടുണ്ട്. ഒഞ്ചിയത്ത് ആര്‍എംപിക്ക് ബലക്ഷയം സംഭവിച്ചത് അങ്ങനെയാണ്. സിപിഐ എം ഇനിയും അത് തുടരും. കൂടുതല്‍പേര്‍ ഇനിയും പാര്‍ടിയിലേക്ക് തിരിച്ചുവരും. ആശയത്തെ ആശയംകൊണ്ടേ സിപിഐ എം നേരിടൂ. പാര്‍ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ടിക്കാവും. അതിന് ഫലവും കാണും. പാര്‍ടിയെ അപവാദം കൊണ്ടു തകര്‍ക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്.
ലീഗില്‍ തീവ്രവാദികളുണ്ട്. അവരെ സംരക്ഷിക്കുന്ന നേതൃത്വമാണ് ലീഗിന്റേത്. അവരുടെ അഹന്തക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കോക്കസ് മുട്ടുമടക്കുകയാണ്. ഈ വിധേയത്വമാണ് കേരളത്തെ പ്രത്യേക അവസ്ഥയിലെത്തിച്ചത്. സാമുദായികമായി വിഭജിക്കപ്പെട്ട സമൂഹമായി കേരളത്തെ യുഡിഎഫ് മാറ്റിയെന്നും പിണറായി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബാബു എം പാലിശേരി എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, ഇടത് ഏകോപന സമിതി ജില്ലാഭാരവാഹിത്വം രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടി എ രണദിവെ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം ബാലാജി സ്വാഗതവും ജില്ലാകമ്മിറ്റിയംഗം ടി കെ വാസു നന്ദിയും പറഞ്ഞു. നേരത്തേ നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്ത്രീകളുടെ നീണ്ട നിരയും പ്രകടനത്തിലുണ്ടായി. ഇടത് ഏകോപനസമിതിയില്‍നിന്നും രാജിവച്ച നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രകടനത്തില്‍ ശ്രദ്ധേയമായി.
ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ കോടതിയില്‍ ഹാജരാക്കി
വടകര: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പ്രത്യേക അന്വേഷകസംഘം വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഈ കാറാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പ്രത്യേക അന്വേഷകസംഘം റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കാര്‍ എടച്ചേരി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ചന്ദ്രശേഖരന്‍ ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും കോടതിയില്‍ ഹാജരാക്കി. കെ എല്‍ 18 എ 6395 പാഷന്‍പ്ലസ് ബൈക്കും മൊബൈല്‍ ഫോണുമാണ് ഹാജരാക്കിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ വടകര വള്ളിക്കാട്ട് വച്ച് ഇന്നോവ കാറിലെത്തിയ അക്രമികള്‍ ഇടിച്ചുവീഴിത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
ഒഞ്ചിയത്തെ അക്രമത്തിനെതിരെ ഒന്നിക്കുക: സിഐടിയു
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെതുടര്‍ന്ന് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ശത്രുക്കള്‍ യുഡിഎഫ് ഭരണത്തിന്റെ തണലില്‍ തൊഴിലാളികളുടെയും മറ്റും വീടും വസ്തുവകകളും നശിപ്പിക്കുന്നതില്‍ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
നിഷ്പക്ഷ അന്വേഷണം നടത്തി കൊലയാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥരെ മണിക്കൂറുകളിടവിട്ട് മാറ്റുന്നതും പോസ്റ്റ്മോര്‍ട്ടം മുറിയില്‍ വകുപ്പ്മന്ത്രി കയറിയതും നല്ല സന്ദേശമല്ല. ഒഞ്ചിയം മേഖലയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസും ലോക്കല്‍ കമ്മിറ്റി ഓഫീസുകളും വായനശാലകളും വ്യാപകമായി നശിപ്പിക്കുകയാണ്. വീട് കത്തിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന വിപ്ലവ വായാടികളും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്താ - ദൃശ്യമാധ്യമങ്ങളും ഒഞ്ചിയം വെടിവെപ്പ് നടത്തിയവരാരെന്നും വെടിവെപ്പില്‍ മരിച്ചുവീണവരാരായിരുന്നെന്നും ഓര്‍ക്കുന്നത് നല്ലതാണ്. ഒഞ്ചിയത്ത് നടക്കുന്ന അക്രമമവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അക്രമത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
deshabhimani 090512
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ഏകപക്ഷീയമായ അക്രമത്തിനിരയായി സര്‍വസ്വവും നഷ്ടമായ കുടുംബങ്ങള്‍ക്ക് ജനനേതാക്കളുടെ സന്ദര്‍ശനം ആത്മവിശ്വാസം പകര്‍ന്നു. ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരാണ് ഒഞ്ചിയം മേഖലയിലെ അക്രമബാധിത പ്രദേശങ്ങളിലെത്തിയത്. തൊണ്ണൂറോളം വീടുകള്‍ അക്രമത്തിനിരയായതിനാല്‍ മൂന്ന് സ്ക്വാഡുകളായാണ് സന്ദര്‍ശനം. ചൊവ്വാഴ്ച രാവിലെ നാദാപുരം റോഡില്‍ നിന്നാംരംഭിച്ച പര്യടനം ഉച്ചയോടെ പൂര്‍ത്തിയാക്കി. മേഖലയിലെ ഓര്‍ക്കാട്ടേരി, മുയിപ്ര, കാര്‍ത്തികപ്പള്ളി, ഒഞ്ചിയം, ഭാഗങ്ങളിലാണ് പ്രധാനമായും സന്ദര്‍ശനം നടത്തിയത്.
ReplyDelete