Saturday, July 14, 2012

8000 തൊഴിലാളികളെ പ്യൂജോ പിരിച്ചുവിടും

പ്രമുഖ ഫ്രഞ്ച് കാര്‍നിര്‍മാതാക്കളായ പിഎസ്എ പ്യൂജോ സിത്രോയെന്‍ 8000 തൊഴിലാളികളെക്കൂടി പിരിച്ചുവിടും. സാമ്പത്തികപ്രതിസന്ധിയെതുടര്‍ന്ന് പാരീസിലെ നിര്‍മാണശാല 2014ഓടെ അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ ഫാക്ടറിയില്‍മാത്രം മൂവായിരത്തോളം തൊഴിലാളികളാണുള്ളത്. മറ്റു പല നിര്‍മാണ യൂണിറ്റുകളിലും തൊഴിലാളികളെ പിരിച്ചുവിടുമെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ വിപണിയില്‍ കാറുകള്‍ക്ക് ആവശ്യം കുറഞ്ഞതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. 2012 ആദ്യപാദത്തില്‍മാത്രം വില്‍പ്പന 10 ശതമാനം ഇടിഞ്ഞു. 2011ല്‍ 6000 പേരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ജനറല്‍ മോട്ടോഴ്സുമായി കൈകോര്‍ത്ത് പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് പ്യൂജോട്ട് സിത്രോയെന്‍ ഉടമകള്‍.

deshabhimani 140712

No comments:

Post a Comment