Saturday, July 14, 2012

വായനയുടെ പുതുവഴികളുമായി "പുകസ ഓണ്‍ലൈന്‍"

വായനയുടെ പുതുവഴികള്‍ സമ്മാനിച്ച് പുരോഗമന കലാസാഹിത്യസംഘത്തിന്റെ മലയാളം വെബ്സൈറ്റ്. കല, സാഹിത്യം, സിനിമ, ആനുകാലികം എന്നിങ്ങനെ എല്ലാ മേഖലയെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന "പുകസ ഓണ്‍ലൈന്‍" വെബ്പോര്‍ട്ടലില്‍ വായനക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പത്ര, ദൃശ്യ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജിന്റെ നിലവാരത്തിലുള്ളതാണ് pukasa.in  മലയാളം വെബ്സൈറ്റ്.


പുരോഗമന കലാസാഹിത്യസംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കുപുറമെ കല, സാംസ്കാരിക, സാഹിത്യ വാര്‍ത്തകള്‍, ലേഖനങ്ങള്‍, പുസ്തകനിരൂപണം, സിനിമാനിരൂപണം എന്നിവയും ഇതിലുണ്ട്. പത്രങ്ങളിലേതുപോലെ ദിവസവും പ്രസിദ്ധീകരിക്കുന്ന മുഖപ്രസംഗവുമുണ്ട്. വിശാലമായ ആര്‍ക്കൈവ്സ്, വീഡിയോ ലൈബ്രറി എന്നിവ സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടും. മറ്റു സംസ്ഥാനങ്ങളിലേതുള്‍പ്പെടെ പുരോഗമന സിനിമകള്‍, നാടകങ്ങള്‍ എന്നിവയുടെ ലിങ്കുമുണ്ട്. വായനക്കാരുടെ പ്രതികരണവും രചനയും പ്രസിദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി അഞ്ചിന് കോഴിക്കോട്ട് എം മുകുന്ദനാണ് വെബ്സൈറ്റ് ഉദ്ഘാടനംചെയ്തത്.

deshabhimani 140712

No comments:

Post a Comment