The Central Committee of the Communist Party of India (Marxist) currently meeting at New Delhi has issued the following statement.
Attack on the Central Office of the CPB Condemned
The Central Committee of the Communist Party of India (Marxist) condemns the dastardly bomb attack on the Central office of the Communist Party of Bangladesh (CPB) in Dhaka carried out by the Hefajote Islam (a grand alliance of religious extremists) and Jamat-e-Islami's armed militants. At the time of the attack, the general secretary of the Party, along with other leaders, was in office and fortunately all of them were unhurt.
Since the war crimes tribunal started pronouncing verdicts against the fundamentalist forces who had played a treacherous role during the Bangladesh's war of liberation, these forces had taken to violence and anarchy. Attack on the CPB was a part of that conspiracy.
A heartening feature is the resistance offered by the people of Bangladesh, particularly its youth, against these attacks by the fundamentalist forces. The CPI (M) expresses its solidarity with the CPB and all the other forces in the country who are valiantly resisting the fundamentalist forces and their attack on the secular, democratic polity of Bangladesh. The government of Bangladesh should act firm against the fundamentalist forces responsible for these kind of attacks and the perpetrators of crimes should be immediately made to stand trial.
ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസിനുനേരെയുള്ള ബോംബാക്രമണം അപലപനീയം
ന്യൂഡല്‍ഹി: ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി(സിപിബി)യുടെ ധാക്കയിലെ കേന്ദ്രഓഫീസിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു.
മതതീവ്രവാദികളുടെ വിശാലസഖ്യമായ ഹെഫാജോത് ഇസ്ലാമും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയും മറ്റ് നേതാക്കളും ഓഫീസില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം. പരിക്കേല്‍ക്കാതെ അവര്‍ രക്ഷപ്പെട്ടു. യുദ്ധ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന ട്രിബ്യൂണല്‍ മതമൗലികവാദികള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച് തുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം. ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ വഞ്ചനാപരമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയുള്ള വിധി അത്തരം ശക്തികളെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും എത്തിച്ചിരിക്കുന്നു. പാര്‍ടി ഓഫീസിന് നേര്‍ക്കുണ്ടായ അക്രമം ഇതിന്റെ ഭാഗമായാണ്. മതമൗലികവാദികളുടെ അക്രമത്തെ ജനങ്ങള്‍ ശക്തമായി ചെറുക്കുകയാണ്. യുവാക്കള്‍ പ്രതിരോധത്തിനിറങ്ങുന്നു. തികച്ചും ഹൃദയസ്പര്‍ശിയായ സ്ഥിതിവിശേഷമാണിത്. ബംഗ്ലാദേശിന്റെ മതനിരപേക്ഷ, ജനാധിപത്യരാഷ്ട്രീയത്തെ തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ശ്രമം ധീരമായി ചെറുക്കുന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടിയോട് സിപിഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അക്രമികള്‍ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
No comments:
Post a Comment