Friday, May 3, 2013

ചതിയനെന്ന് വിളിച്ചിട്ടും പ്രതികരിക്കാതെ ചെന്നിത്തല


കേരളത്തില്‍ വികസന മുരടിപ്പാണെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വികസന മുരടിപ്പ് മാറ്റാനുള്ള രാഷ്ട്രീയ സമന്വയവും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മെച്ചപ്പെടുത്തലുമാണ് താന്‍ നടത്തുന്ന കേരള യാത്രയുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

യാത്രയിലൂടെ രാഷ്ട്രിയ മാറ്റമുണ്ടാകും എന്ന് താന്‍ പറഞ്ഞത് ഈ അര്‍ത്ഥത്തിലാണെന്നും ചെന്നിത്തല വിശദീകരിച്ചു. യാത്ര കഴിയുമ്പോള്‍ മന്ത്രിസഭയില്‍ ചേരുമോ എന്ന ചോദ്യത്തിന് "ആദ്യം യാത്ര ഒന്ന് കഴിയട്ടെ" എന്നായിരുന്നു മറുപടി. ചെന്നിത്തല ചതിയനാണെന്നതടക്കം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിമര്‍ശനമുയര്‍ത്തിയ കാര്യം ചൂണ്ടിക്കാട്ടിയിട്ടും കെപിസിസി പ്രസിഡണ്ട് പ്രതികരിച്ചില്ല. "സമുദായ നേതാക്കള്‍ പല അഭിപ്രായവും പറയും. അതിനോട് പ്രതികരികരിക്കില്ലെ"ന്നായിരുന്നു മറുപടി.

തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ വീതംവെക്കുന്നത് സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ എല്ലാ ഗ്രൂപ്പും പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സിപിഐ എം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പ്രകാശ് കാരാട്ട് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment