Sunday, May 12, 2013
എംജി കോളേജ്: ഹൈക്കോടതി ഉത്തരവ് കാവി ഭീകരതയ്ക്ക് അറുതിയാകും
തിരുവനന്തപുരം എംജി കോളേജില്‍ കാല്‍നൂറ്റാണ്ടിലേറെയായി എബിവിപി-ആര്‍എസ്എസ് ക്രിമിനല്‍ സംഘം നടത്തുന്ന താലിബാന്‍ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താന്‍ ഒടുവില്‍ കോളേജ് മാനേജ്മെന്റിന് തന്നെ രംഗത്തിറങ്ങേണ്ടിവന്നു. ക്യാമ്പസില്‍ മതേതരത്വം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന മനേജ്മെന്റിന്റെ ഹര്‍ജിയെ തുടര്‍ന്നുള്ള ഹൈക്കോടതി ഉത്തരവ് കാവിക്കൊടിയുടെ ഭീകരതയ്ക്ക് അറുതിയാകും.
ആര്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ വിദ്യാര്‍ഥിസംഘടനയായ എബിവിപിയിലൂടെ നടപ്പാക്കുന്ന അവസ്ഥയാണ് കോളേജില്‍ നിലനില്‍ക്കുന്നത്. കോളേജിലെ മുറികള്‍ കൈയടക്കി ആയുധപ്പുരകളും മര്‍ദനമുറികളുമാക്കി. നിര്‍ബന്ധിത ആര്‍എസ്എസ് ശാഖാപരിശീലനം, അനധികൃത പണപ്പിരിവ്, അധ്യാപകര്‍ക്ക് ഭീഷണി, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കടക്കം താലിബാന്‍ മോഡല്‍ പീഡനം.... തുടങ്ങിയവയെല്ലാം കോളജില്‍ പതിവ്. ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ തീപ്പന്തം ആലേഖനംചെയ്ത എബിവിപിയുടെ കൊടിമരം. കോളേജില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോളേജിന്റെ പ്രതിഛായക്കുതന്നെ മങ്ങലേല്‍പ്പിച്ചു. ഇത് തടയാനുള്ള മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും ശ്രമങ്ങള്‍ വിജയിച്ചില്ല. ആര്‍എസ്എസിന്റെ ഭീഷണി കൂടി ആയതോടെയാണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. കോളേജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാനും ആര്‍എസ്എസ് കൈവശം വച്ചിരിക്കുന്ന മുറികള്‍ ഒഴിപ്പിക്കാനും കൊടിതോരണങ്ങള്‍ നീക്കംചെയ്യാനുമാണ് ഹൈക്കോടതി ജസ്റ്റിസുമാരായ എം എല്‍ ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍പാഷ എന്നിവര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
ഭീകരമായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി അഴിച്ചുവിട്ട് എംജി കോളേജില്‍ 1985-86 വര്‍ഷത്തിലാണ് ആര്‍എസ്എസ്-എബിവിപിയുടെ രംഗപ്രവേശം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. രണ്ടു വിദ്യാര്‍ഥികളുടെ കൈ വെട്ടിക്കൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്. വഞ്ചിയൂര്‍ സ്വദേശി സുരേഷ് (ജാംജി), വെഞ്ഞാറമൂട് സ്വദേശി രാജേന്ദ്രന്‍ എന്നിവരെയാണ് ആക്രമിച്ചത്. ഇക്കാലത്ത് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആയോധനകലകളില്‍ പ്രത്യേക പരിശീലനം ലഭിച്ച വിദ്യാര്‍ഥികളായ ആര്‍എസ്എസുകാര്‍ക്ക് കോളേജില്‍ പ്രവേശനം തരപ്പെടുത്തി. ഒരു ആര്‍എസ്എസ് കാര്യവാഹ് പിടിഎ പ്രസിഡന്റായി. ഈ കാലഘട്ടത്തില്‍ വട്ടപ്പാറ, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു കോളേജിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്നിങ്ങോട്ട് സമ്പൂര്‍ണ ഏകാധിപത്യമായി. കൈയടക്കിയ രണ്ട് മുറികളില്‍ ഒന്നിന് ദ്വാരകയെന്നും മറ്റേതിന് അമ്പാടിയെന്നും പേരിട്ടു. ഇവിടെയായിരുന്നു മര്‍ദനവും വിചാരണയും.
ആനയറയിലെ റോഷന്‍തോമസിന് ഏല്‍ക്കേണ്ടിവന്നത് മണിക്കൂറുകളോളം നീണ്ട ഭീകരമര്‍ദനമാണ്. നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി നിഷയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വധിക്കാന്‍ ശ്രമിച്ചു. തിരുമല സ്വദേശി സൗമ്യയെ റാഗ് ചെയ്തു. ഏറ്റവും ഒടുവില്‍ കോളജിനു തന്നെ അപമാനമായ സംഭവം, വിദ്യാര്‍ഥിനിയെ നാലു മണിക്കൂര്‍ യൂണിയന്‍ റൂമില്‍ പൂട്ടിയിട്ട് വധഭീഷണി മുഴക്കിയത് ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന് പോകാത്തതിന് അഭിജിത്ത് എന്ന ദളിത് വിദ്യാര്‍ഥിക്ക് അതിക്രൂര മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. 2005ല്‍ കേശവദാസപുരത്ത് ആക്രമണം നടത്തിയ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ ഒളിത്താവളമാക്കിയത് കോളേജ് വളപ്പാണ്. ഇവരെ പിടികൂടാനെത്തിയ സിറ്റി പൊലീസ് കമീഷണറായിരുന്ന മനോജ് എബ്രഹാം അടക്കമുള്ള പൊലീസ് സംഘത്തെ നേരിട്ടത് ബോംബും വടിവാളുമായിട്ടായിരുന്നു. ബോംബേറില്‍ മ്യൂസിയം സിഐ ആയിരുന്ന മോഹനന്‍നായര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വന്‍ ആയുധശേഖരമാണ് അന്ന് കോളേജില്‍നിന്ന് പിടികൂടിയത്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment