കാട്ടാക്കട: കൊലക്കേസ് പ്രതിയുടെ പേരില്‍ അമ്പലത്തില്‍ അന്നദാനം. അമ്പലത്തിന്‍കാല അശോകന്‍ വധക്കേസിലെ ഒന്നാംപ്രതി ശംഭുവിന്റെ പേരിലാണ് അമ്പലത്തില്‍ പ്രത്യേക പൂജയും പ്രഭാതഭക്ഷണവും അന്നദാനവും സായാഹ്നഭക്ഷണവും വിതരണം ചെയ്തത്. ആമച്ചല്‍ തൃക്കാഞ്ഞിരപരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദിയായിരുന്നു വെള്ളിയാഴ്ച ദിവസത്തെ പൂജയും പ്രഭാത-സായാഹ്നഭക്ഷണവും അന്നദാനവും നടത്തിയത്. ഹിന്ദുഐക്യവേദി കൊലയാളികള്‍ക്കായി നടത്തിയ പൂജയ്ക്ക് പണം സ്പോണ്‍സര്‍ ചെയ്തത് സ്പിരിറ്റ്-ബ്ലേഡ് മാഫിയാ തലവനും കൊലപാതക കേസിലെ ഒന്നാം പ്രതിയുമായ ശംഭുവും കൂട്ടുകാരുമാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ ശംഭുവിന്റെ സംഭാവനകളെ കുറിച്ച് ക്ഷേത്രത്തില്‍ മൈക്കിലൂടെ വിളിച്ചുപറയുമ്പോള്‍ ശംഭുവിനെ വിലങ്ങണിയിച്ച് അമ്പലത്തിനു മുന്നിലൂടെ തെളിവെടുപ്പിന് കൊണ്ടുപോകുകയായിരുന്നു. ആര്‍എസ്എസിന്റെ പേരില്‍ അക്രമം നടത്തുന്നവരുടെ ഒളിത്താവളംകൂടിയാണ് ഈ ക്ഷേത്രമെന്ന് നേരത്തെ നാട്ടുകാര്‍ക്ക് അറിവുള്ളതാണ്.
deshabhimani
No comments:
Post a Comment