കേരളത്തിലെ സിവില്‍ സര്‍വീസില്‍ പതിറ്റാണ്ടുകളായി നിലനിന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേരാന്‍ കേരള എന്‍ജിഒ യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനം എല്ലാ ജീവനക്കാരോടും അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിച്ചിരിക്കയാണ്. ഓഹരി കമ്പോളത്തിന്റെ സ്ഥിരത ലക്ഷ്യമിട്ട് ഐഎംഎഫ് വിഭാവനം ചെയ്ത പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്. പദ്ധതിയിലൂടെ ജീവനക്കാരുടെ വരുമാനവും ഖജനാവിലെ തുകയും കോര്‍പറേറ്റുകളുടെ കൈകളില്‍ ഒഴുകിയെത്തും. കേന്ദ്ര സര്‍ക്കാരും ഒട്ടുമിക്ക സംസ്ഥാനങ്ങളും നടപ്പാക്കിയതുകൊണ്ടാണ് കേരളത്തിലും നടപ്പാക്കുന്നതെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇന്ത്യയിലാദ്യമായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത് 2002ല്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരായിരുന്നു. 32 ദിവസം നീണ്ടുനിന്ന പണിമുടക്കിലൂടെയാണ് ജീവനക്കാര്‍ ഇതിനെ പ്രതിരോധിച്ചത്.
യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ പദ്ധതി നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരായ സമരത്തില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യതപ്പെട്ട സെറ്റോ സംഘടനകള്‍ സ്ഥലംമാറ്റത്തിന്റെയും പിരിച്ചുവിടലിന്റെയും ഭീതിപരത്തി ജീവനക്കാരെ പണിമുടക്കില്‍നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ഒത്തുതീര്‍പ്പുവ്യവസ്ഥകളെത്തുടര്‍ന്ന് പണിമുടക്ക് നിര്‍ത്തിയെങ്കിലും പണിമുടക്കിനാധാരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. എല്ലാ വിഭാഗം ജീവനക്കാരെയും പൊതുസമൂഹത്തെയും കൂട്ടിയോജിപ്പിച്ച് ശക്തമായ തുടര്‍പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുമാത്രമേ പെന്‍ഷന്‍ സംരക്ഷിക്കാന്‍ കഴിയൂവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഔഷധമേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ ജനകീയപ്രക്ഷോഭം വളര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എന്‍ജിഒ യൂണിയന്‍ സമ്മേളനം: റിപ്പോര്‍ട്ടിന് അംഗീകാരം
തൃശൂര്‍: കേരള എന്‍ജിഒ യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനത്തില്‍ ഞായറാഴ്ച ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രേഡ് യൂണിയന്‍ സമ്മേളനം, സാംസ്കാരിക സന്ധ്യ എന്നിവയും നടന്നു. ചര്‍ച്ചകള്‍ക്കും മറുപടിക്കുംശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. വി ശോഭ (കാസര്‍കോട്), ടി ഒ വിനോദ്കുമാര്‍ (കണ്ണൂര്‍) എ എന്‍ ഗീത (വയനാട്), ഹസേ കണ്ണോട്ടില്‍ (കോഴിക്കോട്), സോഫിയ ബി ജയിംസ് (മലപ്പുറം), ഷാഹുല്‍ഹമീദ് (പാലക്കാട്), പി അജിത (തൃശൂര്‍), സ്നേഹ വിജയന്‍ (എറണാകുളം) എം ബാബു (ഇടുക്കി), ജി രാജന്‍ (കോട്ടയം), എസ് ഉഷാകുമാരി (ആലപ്പുഴ), എസ് ലക്ഷ്മീദേവി (പത്തനംതിട്ട), എസ് ശ്രീദേവി (കൊല്ലം), പി വി താര (തിരുവനന്തപുരം നോര്‍ത്ത്), ജി കെ സുരേഷ് (തിരുവനന്തപുരം സൗത്ത്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രേഡ് യൂണിയന്‍ സമ്മേളനം ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഹെല്‍ത്ത്, എഡുക്കേഷന്‍ ആന്‍ഡ് അലീഡ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് എം എം മക്വയിബ ഉദ്ഘാടനം ചെയ്തു.
ഇസ്മയില്‍ പ്രസിഡന്റ്, ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി
തൃശൂര്‍: കേരള എന്‍ജിഒ യൂണിയന്റെ സുവര്‍ണജൂബിലി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റായി പി എച്ച് എം ഇസ്മയിലിനെയും ജനറല്‍ സെക്രട്ടറിയായി എ ശ്രീകുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കെ ശശീന്ദ്രന്‍, ആര്‍ ഗീത ഗോപാല്‍, ഇ പ്രേംകുമാര്‍, ടി സി രാമകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി സി മാത്തുക്കുട്ടി, പി എം രാമന്‍, അജയന്‍ കെ മേനോന്‍, കെ സുന്ദരരാജന്‍ (സെക്രട്ടറിമാര്‍), എസ് ശ്രീകണ്ഠേശന്‍ (ട്രഷറര്‍). സെക്രട്ടറിയറ്റ് അംഗങ്ങള്‍: വി പി ജയപ്രകാശ്മേനോന്‍, എസ് രാധാകൃഷ്ണന്‍, ആര്‍ സുനില്‍കുമാര്‍, ടി എം ഗോപാലകൃഷ്ണന്‍, പി ആര്‍ സുരേഷ്, കെ എം അബ്രഹാം, ഇ പി കെ സുഭാഷിതന്‍, സുജാത കൂടത്തിങ്കല്‍, എ അബ്ദുള്‍റഹിം, കെ കെ മോഹനന്‍, ടി എം ഹാജ്റ, കെ സി രമേശ്കുമാര്‍. സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍: വി സി മാത്യു, കെ പ്രഭാകരന്‍, എം ചന്ദ്രശേഖരന്‍, കെ അമ്പാടി, ടി പി ഉഷ, എം വി ശശിധരന്‍, വി എം സജീവന്‍, എം കെ സൈബുന്നീസ, സി എച്ച് പ്രദീപ്കുമാര്‍, പി വി ഏലിയാമ്മ, എസ് അജയകുമാര്‍, കെ രാജചന്ദ്രന്‍, എം മുരളീധരന്‍, ടി എ മൊയ്തീന്‍, വി ശിവദാസ്, എം കെ വസന്ത, എ സ്വാമിനാഥന്‍, കെ നടരാജന്‍, എം പി കൈരളി, എ ജി രാധാമണി, കെ എം അജിത്കുമാര്‍, കെ എല്‍ ജോസ്, പി ബി ജഗദീഷ്, എന്‍ കൃഷ്ണപ്രസാദ്, കെ പി സുരേഷ്ബാബു, പി ഇ നജ്മ, പി എം ഫിറോസ്, എ എന്‍ ചന്ദ്രബാബു, ആര്‍ പ്രസന്നന്‍, സീമ എസ് നായര്‍, കെ കെ ഷാജി, കെ എസ് ഗോപകുമാര്‍, കെ എസ് രാജേഷ്, ബി രാജശേഖരന്‍, വി ഡി അനില്‍കുമാര്‍, വി എസ് മുരളീധരന്‍, എസ് സുശീല, ബി അനില്‍കുമാര്‍, ആര്‍ ചന്ദ്രശേഖരന്‍നായര്‍, കെ മുരളി, സി കെ ദിനേശ്കുമാര്‍, സി അശോക്, സി എന്‍ ഹേമലതാദേവി, ബി സത്യശീലന്‍, വി രാജഗോപാല്‍, എന്‍ എസ് അജയകുമാര്‍, വി കെ ഷീജ, എന്‍ ബാബു. ഓഡിറ്റര്‍മാര്‍, വി അശോക്കുമാര്‍, എസ് ശ്രീകുമാര്‍, എം അന്‍സാര്‍.
deshabhimani 130513
No comments:
Post a Comment