Sunday, May 12, 2013

കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി യുപിഎ സര്‍ക്കാര്‍ മാറി- പി സായ്നാഥ്


തൃശൂര്‍: ജനങ്ങളുടെ ജീവിതനിലവാരം പിറകോട്ടടിക്കുന്ന സാമ്പത്തികനയങ്ങള്‍ക്കെതിരെ വിശാലപൊതുവേദിക്ക് ട്രേഡ്യൂണിയനുകള്‍ മുന്‍കൈയെടുക്കണമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോര്‍പറേറ്റുകള്‍ക്കും മന്ത്രിമാര്‍ക്കും പണം കൈമാറ്റത്തിനുള്ള സംവിധാനമായി യുപിഎ സര്‍ക്കാര്‍ മാറി. ഒമ്പതു ശതമാനം വളര്‍ച്ചാനിരക്ക് അവകാശപ്പെടുന്ന ഇന്ത്യ ആഗോളദാരിദ്ര്യസൂചികയില്‍ 87-ല്‍ 67-ാം സ്ഥാനത്താണ്. ദരിദ്രരാജ്യമായ റുവാണ്ടപോലും മുന്നിലാണ്. ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കേന്ദ്രത്തിലെ ഒന്നോരണ്ടോ മന്ത്രിമാര്‍ ഒഴികെ എല്ലാവരും കോര്‍പറേറ്റുകളുമായി ബന്ധമുള്ളവരാണ്. കോര്‍പറേറ്റുകളുടെ അയ്യായിരം കോടി നികുതി എഴുതിത്തള്ളുന്ന സര്‍ക്കാരിന് ഭക്ഷ്യസുരക്ഷക്കായി ഒരു രൂപപോലും ചെലവഴിക്കാനില്ല. ജപ്പാന്‍, ഓസ്ട്രേലിയ, ബ്രിട്ടന്‍, കനഡ, ഇറ്റലി എന്നീ രാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ സമ്പന്നരുടെ എണ്ണം കൂടുതലാണ്. എന്നാല്‍, ജനങ്ങളുടെ ജീവിതനിലവാരം ഭേദമായിട്ടുള്ളത് ഈ രാജ്യങ്ങളിലാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ സമസ്തമേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചു. പത്തുവര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. 35 ലക്ഷംപേര്‍ കാര്‍ഷികമേഖല ഉപേക്ഷിച്ചു. -സായ്നാഥ് പറഞ്ഞു.

deshabhimani 120513

No comments:

Post a Comment