Monday, July 15, 2013

അജണ്ട മാറ്റില്ല: ഉമ്മന്‍ചാണ്ടി; തിരിച്ചടി കിട്ടും : ചെന്നിത്തല

ആര് എന്ത് സമ്മര്‍ദ്ദം ചെലുത്തിയാലും സര്‍ക്കാരിനോ അതിന്റെ അജണ്ടക്കോ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങളെ മറന്ന് ഭരിക്കുവര്‍ക്ക് ജനങ്ങള്‍തന്നെ തിരിച്ചടി നല്‍കുമെന്ന് കെപിസിസി പ്രഡിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു. പട്ടംതാണുപിള്ള ജന്മശതാബ്ദി ആഘോഷവേദിയിലാണ് ഇരുവരുടേയും പ്രതികരണം. വിവാദങ്ങളും പ്രക്ഷോഭങ്ങളും സര്‍ക്കാരിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കൂടതല്‍ വികസന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും ആഘോഷം ഉദ്ഘാടനം ചെയ്ത ഉമ്മന്‍ചാണ്ടിപറഞ്ഞു.

അതേസമയം ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ആള്‍കൂട്ടമല്ല  ജനങ്ങളെ നയിക്കേണ്ടതെന്നും ചടങ്ങില്‍ അധ്യക്ഷനായ ചെന്നിത്തല പറഞ്ഞു. ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

പുന:സംഘടന ഉടനെ വേണം: കെ എം മാണി

തിരു: മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടെങ്കില്‍ അത് ഉടനെ വേണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി. പുന:സംഘടനയെകുറിച്ചുള്ള ദുരൂഹത മാറ്റേണ്ടത് മുഖ്യമന്ത്രിയാണ്. പുന:സംഘടന വേണമോയെന്നും മുഖ്യമന്ത്രിയാണ് പറയേണ്ടത്. അതേസമയം സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന് കേരളകോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം ഹൈക്കമാന്‍ഡ് ഇടപ്പെടണം. മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഏത് സ്ഥാനത്ത് വരുന്നതിനേയും സ്വാഗതം ചെയ്യും

. സോളാര്‍ വിഷയത്തില്‍ കെ മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളികളയാനാവില്ല. മുതിര്‍ന്ന നേതാവായ മുരളീധരന്‍ പറഞ്ഞകാര്യങ്ങള്‍ തള്ളികളയാതെ ചര്‍ച്ചചെയ്യണം. ഇപ്പോഴത്തെ സര്‍ക്കാരില്‍ പൂര്‍ണതൃപ്തനല്ല. കെ എം മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരികയാണെങ്കില്‍ അപ്പോള്‍ അക്കാര്യം ചര്‍ച്ചചെയ്യാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണത്തെ മാനിക്കുന്നു. എന്നാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ കരുക്കള്‍ നീക്കിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാര്‍ടി തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.

ചോദിച്ചാല്‍ വിശദീകരിക്കും: മുരളീധരന്‍

തിരു: സോളാര്‍ തട്ടിപ്പിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് താന്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് കെ മുരളീധരന്‍ എംഎല്‍.എ പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച്തന്നെ താക്കീത് ചെയ്തതായും മുരളീധരന്‍ സ്ഥിരീകരിച്ചു. പ്രസ്താവന വളച്ചൊടിച്ചതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment