Tuesday, September 21, 2010

'ഞങ്ങളുടെ പത്രം, ആവശ്യത്തിന് പേജ്, ആരെടാ ചോദിക്കാന്‍'

കോഴിക്കോട്: വിവരാവകാശനിയമപ്രകാരം ഔദ്യോഗികരേഖകള്‍ ആവശ്യപ്പെടാന്‍ ഒരു പൌരനെ നിയമം അനുവദിക്കന്നുണ്ടോ? ഉണ്ടെന്ന് സാക്ഷാല്‍ സുപ്രീംകോടതി പറഞ്ഞാലും തങ്ങളംഗീകരിക്കില്ലെന്നാണ് 'മനോരമ മുത്തശ്ശി'യുടെ നിലപാട്. വിവരാവകാശ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉദ്ധരിച്ചാലും 'മുത്തശ്ശി'ക്ക് കുലുക്കമില്ല. ഇനി വല്ല വിട്ടുവീഴ്ചയും വേണമെങ്കില്‍ തങ്ങളുടെ സ്വന്തം പുത്രന്‍ ചാണ്ടിയോ നേതാവ് ചെന്നിത്തലയോ ശുപാര്‍ശ പറയണം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും ഇളവ് നല്‍കും. ഇടതുപക്ഷക്കാര്‍ പ്രത്യേകിച്ചും സിപിഐ എമ്മിലുള്ളവര്‍ വിവരാവകാശത്തിന്റെ പേരും പറഞ്ഞ് സര്‍ക്കാര്‍ ഓഫീസ് പടി ചവിട്ടരുതെന്നാണ് മുത്തശ്ശിയുടെ തിട്ടൂരം.

ഇത് ലംഘിച്ച് ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ അവരെ അധിക്ഷേപിക്കും. തലയില്‍ മുണ്ടിട്ട്, വേലിചാടാന്‍ നടക്കുന്ന കള്ളന്മാരാക്കി ചിത്രംവരച്ച് അപഹസിക്കും. തങ്ങളുടെ പത്രം, ആവശ്യത്തിന് പേജ്, ആരെടാ ചോദിക്കാന്‍ എന്നാണ് ഭാവം. തിങ്കളാഴ്ചയിലെ മെട്രോ മനോരമ തന്നെ ഇതിന് തെളിവ്.

മേയര്‍ എം ഭാസ്കരനെയാണ് പത്രം വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ചത്. മേയറുടെ ഓഫീസില്‍നിന്നും തലയില്‍ മുണ്ടിട്ട് ജനല്ചാടി ഓടുന്ന മോഷ്ടാവാക്കിയാണ് ഇദ്ദേഹത്തെ ചിത്രീകരിച്ചത്. അനവധി വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനം നടത്തുന്ന ജനനേതാവിനെ മാന്യതയുടെ എല്ലാ അതിരും ലംഘിച്ച് പരസ്യമായി അവഹേളിക്കുകയായിരുന്നു 'മനോരമ'. 'മേയര്‍ ചെയ്ത തെറ്റ് മനോരമ ലേഖകന്‍ 'അതിസാഹസികമായ അന്വേഷണത്തിന്ശേഷം' പ്രഖ്യാപിക്കുന്നു: വിവരാവകാശ നിയമപ്രകാരം കോര്‍പറേഷനില്‍നിന്നും ചില ഔദ്യോഗിക രേഖകള്‍ ലഭിക്കാന്‍ സ്ഥിരം മേല്‍വിലാസത്തില്‍ കോര്‍പറേഷന്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി. ഔദ്യോഗികമായി തന്റെ ടേബിളില്‍ വിളിച്ചുവരുത്താന്‍ പറ്റുന്ന രേഖക്ക് വേണ്ടി സ്വന്തം മേല്‍വിലാസത്തില്‍ മേയര്‍ അപേക്ഷിച്ചത് തെറ്റാണെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍.

ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ എം ഭാസ്കരനുള്ള അവകാശം ഉപയോഗിച്ച് നേരായ മാര്‍ഗത്തിലൂടെ ഔദ്യോഗിക രേഖകള്‍ക്ക് അപേക്ഷിച്ചത് എങ്ങനെ തെറ്റാവും? മേയര്‍ എന്ന നിലയില്‍ തന്റെ ടേബിളില്‍ എത്തുന്ന രേഖ നിയമവിരുദ്ധമായി പിന്നാമ്പുറത്ത് കൂടി വീട്ടിലേക്ക് കടത്തണമെന്നാണോ മനോരമ ഉദ്ദേശിക്കുന്നത്. വിവരാവകാശ നിയമപ്രകാരം പണമടച്ച് തന്റെ സ്വന്തം വിലാസത്തില്‍ കോര്‍പറേഷന്‍ പിആര്‍ഒക്ക് അപേക്ഷ നല്‍കിയത് എങ്ങനെയാണ് ഫയല്‍മോഷണമാവുക? ഇന്ത്യയിലെ ഏതൊരു പൌരനും അവകാശപ്പെട്ട നിയമം എം ഭാസ്കരന്‍ ഉപയോഗിക്കുമ്പോള്‍ അതെങ്ങനെ 'തലയില്‍ മുണ്ടിട്ട്' കയറലാവും.

സ്റ്റേഡിയത്തില്‍ ഫ്ളഡ്ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തനിക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് മേയര്‍ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹം ഔദ്യോഗികരേഖകള്‍ക്ക് അപേക്ഷിച്ചത്. പത്രവാര്‍ത്തയില്‍ കോര്‍പറേഷന്റെ മറ്റ് ചില വികസനകാര്യങ്ങളെക്കൂടി പരാമര്‍ശിച്ചതിനാല്‍ അത്തരം രേഖകള്‍കൂടി ഇതോടൊപ്പം ആവശ്യപ്പെട്ടു. ഇതാണ് മേയറെ മോഷ്ടാവാക്കാന്‍ മനോരമ ആയുധമാക്കിയത്.

ദേശാഭിമാനി 20092010

2 comments:

  1. വിവരാവകാശനിയമപ്രകാരം ഔദ്യോഗികരേഖകള്‍ ആവശ്യപ്പെടാന്‍ ഒരു പൌരനെ നിയമം അനുവദിക്കന്നുണ്ടോ? ഉണ്ടെന്ന് സാക്ഷാല്‍ സുപ്രീംകോടതി പറഞ്ഞാലും തങ്ങളംഗീകരിക്കില്ലെന്നാണ് 'മനോരമ മുത്തശ്ശി'യുടെ നിലപാട്. വിവരാവകാശ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉദ്ധരിച്ചാലും 'മുത്തശ്ശി'ക്ക് കുലുക്കമില്ല. ഇനി വല്ല വിട്ടുവീഴ്ചയും വേണമെങ്കില്‍ തങ്ങളുടെ സ്വന്തം പുത്രന്‍ ചാണ്ടിയോ നേതാവ് ചെന്നിത്തലയോ ശുപാര്‍ശ പറയണം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും ഇളവ് നല്‍കും. ഇടതുപക്ഷക്കാര്‍ പ്രത്യേകിച്ചും സിപിഐ എമ്മിലുള്ളവര്‍ വിവരാവകാശത്തിന്റെ പേരും പറഞ്ഞ് സര്‍ക്കാര്‍ ഓഫീസ് പടി ചവിട്ടരുതെന്നാണ് മുത്തശ്ശിയുടെ തിട്ടൂരം.

    ഇത് ലംഘിച്ച് ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ അവരെ അധിക്ഷേപിക്കും. തലയില്‍ മുണ്ടിട്ട്, വേലിചാടാന്‍ നടക്കുന്ന കള്ളന്മാരാക്കി ചിത്രംവരച്ച് അപഹസിക്കും. തങ്ങളുടെ പത്രം, ആവശ്യത്തിന് പേജ്, ആരെടാ ചോദിക്കാന്‍ എന്നാണ് ഭാവം. തിങ്കളാഴ്ചയിലെ മെട്രോ മനോരമ തന്നെ ഇതിന് തെളിവ്

    ReplyDelete
  2. വിട്ടു കളഞ്ഞെരെന്നെ...
    അല്പത്തം എന്ന് കണ്ടാല്‍ മതി.

    ReplyDelete