Tuesday, September 21, 2010

കുയില്‍ മയില്‍ രാഷ്ട്രീയം

"Amra dumurer phool noi (We are not a seasonal flower rarely seen) that we will appear like cuckoos before elections, chirp and fly away.” - Mamatha Banerjee

"Do I look like a bird? I don't think Mamata Banerjee was referring to me." - Rahul Gandhi in reply to a question.

കുയിലും പൂവും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ചപ്രമഞ്ചക്കട്ടിലുമൊക്കെ ബംഗാള്‍ രാഷ്ടീയത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ‘ചില നേതാക്കള്‍ വസന്തകാലത്ത് വിരുന്നുവരുന്ന കുയിലിനെപ്പോലെയാണ്. വസന്തം കഴിഞ്ഞാല്‍ അവര്‍ പോകും' എന്നായിരുന്നു രാഹുലിന്റെ പശ്ചിമബംഗാള്‍ പര്യടനത്തിനു തലേന്നാളായ സെപ്തംബര്‍ 13ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞത്. രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു മമതയുടെ ചുരികപ്രയോഗം‍. തന്നെക്കുറിച്ചായിരിക്കുകയില്ല ഈ പരാമര്‍ശം എന്ന് ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി ചുവടുവെക്കാനായിരുന്നു രാഹുലിനു താല്പര്യം.

എന്നാല്‍ ആറ് ദിവസത്തെ മൌനത്തിനു ശേഷം മമതാ ബാനര്‍ജി വീണ്ടും (രാഹുല്‍ ഗാന്ധിക്കെതിരെ) പരിഹാസവുമായി രംഗത്തെത്തി.

'ഞാന്‍ എപ്പോഴെങ്കിലും വിരിയുന്ന പൂവു പോലെയല്ല. വര്‍ഷത്തില്‍ മുഴുവനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ വേദനയും പ്രശ്നങ്ങളും പങ്കിടുന്നു. ചില നേതാക്കള്‍ വസന്തത്തിലെ കുയിലുകളെപ്പോലെ വരും. കൂകും. അതിനുശേഷം പറന്നകലും. സ്വര്‍ണക്കട്ടിലില്‍ ഉറങ്ങുകയും ജനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന നേതാക്കളെപ്പോലെയല്ല ഞാന്‍'

വീശെങ്ങോട്ടാണെന്ന് വ്യക്തം.

രാഹുല്‍ ഇതിനു പ്രതികരിച്ചോ എന്നറിയില്ല. എങ്കിലും ബംഗാള്‍ പി.സി.സി തലവന്‍ മനാസ് ബുനിയ രാഹുലിനു തുണച്ചേകവരായി രംഗത്തെത്തിയപ്പോള്‍ വ്യക്തമായി മമത ആര്‍ക്കെതിരെയാണ് ചുരിക വീശിയതെന്ന്.

രാഹുല്‍ എന്തൊക്കെ ചെയ്തു, ചെയ്തില്ല എന്നൊന്നും ബുനിയക്ക് പറയാനുണ്ടായിരുന്നില്ല. രാഹുലിന്റെ പാരമ്പര്യത്തെക്കുറിച്ചും സിരകളിലോടുന്ന നെഹ്രു-ഇന്ദിര-രാജീവ് രക്തത്തെക്കുറിച്ചും പറയാനായിരുന്നു ബുനിയക്ക് താല്പര്യം.

അല്ല, ചിലര്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയാല്‍ അവസാനം രക്തയോട്ടത്തിലും പാരമ്പര്യവൈദ്യത്തിലുമൊക്കെയല്ലേ ചെന്ന് നില്‍ക്കൂ.:)

1 comment:

  1. ചിലര്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയാല്‍ അവസാനം രക്തയോട്ടത്തിലും പാരമ്പര്യവൈദ്യത്തിലുമൊക്കെയല്ലേ ചെന്ന് നില്‍ക്കൂ.:)

    ReplyDelete