Wednesday, September 15, 2010

അധ്യാപകനെ പിരിച്ചുവിട്ടതില്‍ കമ്പോള മതതാല്‍പ്പര്യം

അധ്യാപകനെ പിരിച്ചുവിട്ടതില്‍ കമ്പോള മതതാല്‍പ്പര്യം: കെഇഎന്‍

മതനിന്ദയല്ല, കമ്പോള മതതാല്‍പ്പര്യമാണ് ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയതിനും അധ്യാപകനെ പിരിച്ചുവിട്ടതിലേക്കും നയിച്ചതെന്ന് പുകസ സംസ്ഥാനസെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കമ്പോളവും മതമൌലികവാദവും നവലിബറല്‍ നയങ്ങളുടെ ഭാഗമാണ്. ഇതിന്റെ നീരാളിപ്പിടുത്തത്തില്‍ മൂലതത്വങ്ങളില്‍നിന്ന് വ്യതിചലിച്ച് അധികാരം നഷ്ടമായ അവസ്ഥയിലാണ് മതങ്ങള്‍. പുകസ ജില്ലാകമ്മിറ്റി ആഭിമുഖ്യത്തില്‍ കൈവെട്ടും പിരിച്ചുവിടലും ഫാസിസത്തിന്റെ ഭിന്നമുഖങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ഇ എന്‍.

മതത്തെ മാനഭംഗപ്പെടുത്തുന്നത് മതത്തിലെ തീവ്രവാദികളാണ്. മതനിരപേക്ഷകരല്ല. പൊതുസമൂഹം ഇത് തിരിച്ചറിയണം. സ്വയം ബോധത്തിന്റെ ആഴത്തില്‍നിന്ന് വിശ്വാസം വികസിക്കേണ്ടതിന് പകരം വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുകയാണിപ്പോള്‍. മതനിരപേക്ഷതക്ക് കാവല്‍ നില്‍ക്കുകയെന്ന ചരിത്ര ദൌത്യമാണ് പുരോഗമനവാദികള്‍ ഏറ്റെടുക്കേണ്ടത്. മനുഷ്യത്വത്തിന്റെ പച്ചപ്പ് പ്രതിലോമ വാദികളുടെ ചൂടേറ്റ് കരിയാതിരിക്കാനുള്ള കടമ പുരോഗമന ആശയപ്രചാരകര്‍ക്കുണ്ടെന്നും കെ ഇ എന്‍ പറഞ്ഞു.

ദേശാഭിമാനി 15092010

3 comments:

  1. മതനിന്ദയല്ല, കമ്പോള മതതാല്‍പ്പര്യമാണ് ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയതിനും അധ്യാപകനെ പിരിച്ചുവിട്ടതിലേക്കും നയിച്ചതെന്ന് പുകസ സംസ്ഥാനസെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കമ്പോളവും മതമൌലികവാദവും നവലിബറല്‍ നയങ്ങളുടെ ഭാഗമാണ്. ഇതിന്റെ നീരാളിപ്പിടുത്തത്തില്‍ മൂലതത്വങ്ങളില്‍നിന്ന് വ്യതിചലിച്ച് അധികാരം നഷ്ടമായ അവസ്ഥയിലാണ് മതങ്ങള്‍. പുകസ ജില്ലാകമ്മിറ്റി ആഭിമുഖ്യത്തില്‍ കൈവെട്ടും പിരിച്ചുവിടലും ഫാസിസത്തിന്റെ ഭിന്നമുഖങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ഇ എന്‍

    ReplyDelete
  2. പ്രതിലോമകാരികളുടെ ചൂടേറ്റ് ‘പച്ചപ്പ്’ കരിയാതിരിക്കാനുള്ള കേയീയെൻ‌ന്റെ ആത്മാർത്ഥശ്രമങ്ങൾക്ക് ആശംസകൾ.

    ReplyDelete
  3. ഗുരു എന്ന വാക്കിന്റെ അര്‍ഥം അറിയാത്ത DYFI ക്കാരന്‍ കണ്ണൂര്‍
    ജയകൃഷ്ണന്‍ വധക്കേസ് മറന്നിട്ടാണോ കിടന്നു ജോസഫിന് വേണ്ടി
    കുവുന്നത് .പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ അറിവ് പകര്‍ന്നുനല്‍കിയ സരസ്വതി
    ക്ഷേത്രത്തില്‍ വച്ചല്ലേ വെട്ടിനുരുക്കിയത് .ജീവന്‍ പോലും ബാക്കി വച്ചിരുന്നോ ????

    ReplyDelete