പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണിക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് സിപിഐ എം പിന്തുണച്ച മുന്നണി ജയിച്ചത്. ചെയര്‍മാനായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനെ തെരഞ്ഞെടുത്തു. 12 അംഗ ഭരണസമിതിയില്‍ സഹകരണ ജനാധിപത്യ മുന്നണിയിലെ മൂന്നുപേര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 2549 പേരാണ് (68.9 ശതമാനം) വോട്ടുചെയ്തത്. വിജയിച്ച സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളും ലഭിച്ച വോട്ട്: എം വി ജയരാജന്‍-1950, വി ജി പത്മനാഭന്‍ (സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധി- 502), പി ഡി ചാക്കോ-1965, കെ പി ജയബാലന്‍-1958, എം വി സരള-1952, ടി കുമാരന്‍-1967, വി വി രമേശന്‍-1953, വി വി ഗൌരി നമ്പ്യാര്‍-1970, ഡോ. കെ പ്രഭാകരന്‍-1946. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വോട്ടുനില: സി എ അജീര്‍-16, ശ്രീമതി-2, കെ സി കടമ്പൂരാന്‍-38, കെ ആര്‍ അരവിന്ദാക്ഷന്‍-29, ജമാലുദ്ദീന്‍-26, എസ് എല്‍ പി മുഹമ്മദ്-29, എം പി സാജു-28, സുമാ ബാലകൃഷ്ണന്‍-43, ഷൈനി സുരേന്ദ്രന്‍-30. അപ്പക്സ് വിഭാഗം, പ്രാഥമിക സഹകരണ സംഘങ്ങളുടെ വനിതാ സീറ്റ്, പട്ടികവിഭാഗം (ജനറല്‍) സീറ്റുകളിലേക്ക് യഥാക്രമം കോലിയക്കോട് കൃഷ്ണന്‍നായര്‍, ഷൈലാ ബീഗം, ശേഖരന്‍ മിനിയോടന്‍ എന്നിവരാണ് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എക്സ് ഒഫീഷ്യോ അംഗമായി എംഡിയും ഭരണസമിതിയില്‍ ഉള്‍പ്പെടും. പ്രഥമ ഭരണസമിതി യോഗത്തില്‍ ശേഖരന്‍ മിനിയോടനാണ് എം വി ജയരാജന്റെ പേര് നിര്‍ദേശിച്ചത്. എം വി സരള പിന്താങ്ങി. കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷനായി. 24ന് നടക്കുന്ന ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
പരിയാരത്ത് പൊളിഞ്ഞത് അട്ടിമറി അജന്‍ഡ
കണ്ണൂര്‍: പരിയാരത്ത് പൊളിഞ്ഞത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് രഹസ്യ അജന്‍ഡ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലടക്കം 'പരിയാരം പ്രശ്നം' ഉന്നയിച്ച് നേട്ടം കൊയ്യാമെന്ന യുഡിഎഫ് കുതന്ത്രമാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പാളിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ വിജയം യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി. സിപിഐ എം പിന്തുണയ്ക്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പായതുമുതല്‍ യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും കള്ളപ്രചാരണത്തിലായിരുന്നു. മൂന്നുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ യുഡിഎഫിന്റെ പ്രതീക്ഷ അസ്തമിച്ചു. കഴിഞ്ഞ ഭരണസമിതി ചേര്‍ത്ത മെമ്പര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫ്. ഇതിനായി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഴയ വോട്ട് പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കണമെന്ന് മാത്രമേ കോടതി നിര്‍ദേശിച്ചുള്ളൂ.
കെ കെ എന്‍ പരിയാരം സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഞായറാഴ്ച 'യുദ്ധപ്രതീതി' പ്രതീക്ഷിച്ചവര്‍ നിരാശരായി. ബൂത്തില്‍ ഏജന്റുമാരെ ഇരുത്താന്‍പോലും ആളില്ലാത്ത അവസ്ഥയിലായിരുന്നു യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥികളായ സി എ അജീറും കെ സി കടമ്പൂരാനും എം നാരായണന്‍കുട്ടിയും രാവിലെ പത്തോടെ പോളിങ് ബൂത്തിലെത്തി പരിതാപകരമായ അവസ്ഥകണ്ട് വോട്ടുചെയ്യാതെ മടങ്ങി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. എന്നാല്‍, തളിപ്പറമ്പില്‍ എത്തിയതോടെ ഇവര്‍ വാക്കു മാറ്റി. യുഡിഎഫിന് വോട്ട് ചെയ്യാനുള്ള സാഹചര്യമില്ലെന്നും അക്രമമാണെന്നുമായി പിന്നീട്. യുഡിഎഫുകാരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പച്ചക്കള്ളം കെ സുധാകരന്റെ അഭിപ്രായത്തിന്റെ രൂപത്തില്‍ പിന്നാലെയെത്തി. ഇതുകേട്ട് അന്തംവിട്ടത് യുഡിഎഫിനെ സഹായിച്ച മാധ്യമങ്ങള്‍.
പരിയാരത്ത് പുലര്‍ച്ചെ എത്തിയ ഇവര്‍ക്ക് ഒരു അക്രമവും കണ്ടെത്താനായില്ല. സ്കൂളിനകത്തും പുറത്തും തമ്പടിച്ച മാധ്യമപ്പട കാണാത്ത അക്രമമാണ് യുഡിഎഫ് കണ്ടത്. യുഡിഎഫ് മെമ്പര്‍മാര്‍ വോട്ടുചെയ്ത് പോകുന്നതിന്റെ ദൃശ്യം ചാനലുകള്‍ കാണിക്കുന്നതിനിടയിലായിരുന്നു നുണപ്രചാരണം. പഴയ വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നാലും യുഡിഎഫ് ജയിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തെളിഞ്ഞതാണ്. പഴയ പട്ടികപ്രകാരം യുഡിഎഫിന് നാമമാത്ര വോട്ടുകളേയുള്ളൂ. പഴയ പട്ടികയിലെ 484 വ്യക്തിഗത വോട്ടര്‍മാരില്‍ 378 പേര്‍ മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയത്. 106 പേര്‍ കാര്‍ഡ് കൈപ്പറ്റിയില്ല. സഹകരണ സ്ഥാപന വിഭാഗത്തില്‍ യുഡിഎഫ് ഭരിക്കുന്ന സമയത്തുപോലും എല്‍ഡിഎഫിന് മേല്‍കൈയുണ്ട്. പഴയ പട്ടികയില്‍ 560 സ്ഥാപന മെമ്പര്‍ഷിപ്പാണുള്ളത്. ഇതില്‍ 216 സ്ഥാപനങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിട്ടില്ല.
deshabhimani 100111
പരിയാരത്ത് പൊളിഞ്ഞത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് രഹസ്യ അജന്‍ഡ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലടക്കം 'പരിയാരം പ്രശ്നം' ഉന്നയിച്ച് നേട്ടം കൊയ്യാമെന്ന യുഡിഎഫ് കുതന്ത്രമാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പാളിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ വിജയം യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി. സിപിഐ എം പിന്തുണയ്ക്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പായതുമുതല്‍ യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും കള്ളപ്രചാരണത്തിലായിരുന്നു
ReplyDelete