'ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം'
എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. അത് ശരിയാണെന്ന് മലയാളത്തിലെ കുത്തക മാധ്യമങ്ങള്‍ മത്സരിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എ.കെ.ജി പഠന ഗവേഷണകേന്ദ്രം നടത്തിയ മൂന്നാമത് പഠന കോണ്‍ഗ്രസാണ് ഇവിടെ പരാമര്‍ശ വിഷയം. പഠനകോണ്‍ഗ്രസില്‍ പങ്കെടുത്ത മൂവായിരത്തോളം വരുന്ന പ്രതിനിധികളെല്ലാവരും സിപിഐ (എം) അനുഭാവികളോ അംഗങ്ങളോ ആയിരുന്നില്ല. വിവിധ സെമിനാറുകളിലും സിമ്പോസിയങ്ങളിലും പ്രബന്ധങ്ങളവതരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തവരുടേയും സ്ഥിതി ഇതുതന്നെയാണ്.
78 സെമിനാറുകള്‍, ഒമ്പത് സിമ്പോസിയങ്ങള്‍, ഏകദേശം ഇരുന്നൂറ് മണിക്കൂര്‍ നേരത്തെ ചര്‍ച്ച, അതും കേരള വികസനത്തെ സംബന്ധിച്ച്, ഇതൊക്കെയാണ് പഠന കോണ്‍ഗ്രസില്‍ നടന്നത്. ചര്‍ച്ചയുടെ നല്ല വശങ്ങള് ഉള്‍ക്കൊണ്ടുകൊണ്ടും അത് സമ്പുഷ്ടമാക്കുന്നതിനുവേണ്ടി തുടര്‍ന്നും വെബ്സൈറ്റില്‍ അവസരം നല്കിക്കൊണ്ടുമാണ് പഠന കോണ്‍ഗ്രസ് സമാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അവസാനിക്കുന്നതിന് മുമ്പെ രണ്ടാം ദിവസംതന്നെ ആദ്യത്തെ വെടിപൊട്ടി. ശാസ്ത്ര-സാങ്കേതികരംഗത്തെ നവീന കണ്ടുപിടുത്തങ്ങള്‍ കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ഉല്പാദന വര്‍ദ്ധനവുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നതിനെ സിപിഐ (എം) എതിര്‍ക്കുന്നില്ല. എന്നാല്‍ ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന പുതിയ വിത്തിനങ്ങള്‍, അതില്‍നിന്നുണ്ടാകുന്ന ഉല്പന്നങ്ങള് മനുഷ്യജീവനോ പരിസ്ഥിതിക്കോ ഹാനികരമല്ലെന്ന് തെളിയിക്കപ്പെട്ടതിനുശേഷമെ, ഉപയോഗിക്കാവൂ എന്നാണ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞതിന്റെ സാരം. എന്നാല്‍ ഇപ്പോള്‍ കുത്തകകള്‍ യാതൊരു ശാസ്ത്രീയ പരീക്ഷണത്തിനും തയ്യാറാകാതെ വിപണിയില്‍ ഇറക്കിയിട്ടുള്ള ബി ടി വിത്തിനങ്ങള്‍ക്ക് സിപിഐ എം എതിരല്ല എന്ന മട്ടിലാണ് ചില കുത്തക പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. രണ്ടാംദിവസം നടന്ന പത്രസമ്മേളനത്തില്‍ ഡോ. ടി എം തോമസ് ഐസക്കും സമാപന സമ്മേളനത്തില്‍ പിണറായി വിജയനും കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പുകമറയുമായി മുന്നോട്ടു നീങ്ങാന്തന്നെയാണ് കുത്തക മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ അതത്ര ഏശുന്നില്ല എന്നു കണ്ടപ്പോഴാണ് 5-1-2011ന്റെ മാതൃഭൂമി മറ്റൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. "ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന വികസന പദ്ധതിക്ക് ആഗോളീകരണം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നില്ലെന്ന് പ്രഖ്യാപിച്ച പഠന കോണ്‍ഗ്രസ്, ആഗോളീകരണത്തിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമായി മാറിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.'' ഇങ്ങനെയൊരാക്ഷേപം കമ്യൂണിസ്റ്റുകാരാരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലാത്തതിനാല്‍ ആക്ഷേപക്കാരന് മാതൃഭൂമിയുടെ തിരുവനന്തപുരത്തെ സ്വന്തം ലേഖകന്തന്നെയാവാനാണ് ഇടയുള്ളത്.
എന്താണ് ചര്‍ച്ചയ്ക്കുള്ള കരടുരേഖയില്‍ പറഞ്ഞിരിക്കുന്നത്?
"എന്നാല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളവത്കരണ പ്രക്രിയ കേരളത്തിന്റെ വികസനത്തിന് ഇന്നും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി നില്‍ക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് വന്‍ ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആസിയാന്‍ കരാറില്‍ കേന്ദ്രം ഒപ്പുവെച്ചിരിക്കുന്നു. ഈ കരാറിന്റെ ദോഷഫലങ്ങള്‍ കേരളം അനുഭവിക്കാനിരിക്കുന്നതേയുള്ളു'' (പേജ് 21 സഞ്ചിക-1) ഇതില്‍ എവിടെയാണ് ആഗോളവല്‍ക്കരണത്തിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്?
തുടര്‍ന്ന് രേഖയുടെ ആമുഖം അവസാനിക്കുന്നത് ആഗോളവത്കരണത്തിനെതിരായ സമരം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ്. "ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ ഭരണകൂടം നേരിടുന്ന പ്രശ്നങ്ങളും സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കും. അത്തരം നീക്കങ്ങളെ സര്‍വമാര്‍ഗങ്ങളും ഉപയോഗിച്ച് പരാജയപ്പെടുത്തിക്കൊണ്ടല്ലാതെ കേരളത്തിന്റെ ഇതഃപര്യന്തമുള്ള വികസനാനുഭവത്തിന്റെ സദ്വശങ്ങള് നിലനിര്‍ത്താനോ പോരായ്മകള്‍ പരിഹരിക്കാനോ കഴിയില്ല.'' അതായത് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് രേഖയുടെ ആമുഖം സമാപിക്കുന്നത്.
ഇതിനര്‍ത്ഥം ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു കേന്ദ്രഗവണ്‍മെന്റിനുകീഴില്‍ പരിമിത അധികാരങ്ങളുമായി ഭരണമേറ്റെടുക്കുന്ന സംസ്ഥാന ഗവണ്മെന്റുകള്ക്ക് ഒന്നും ചെയ്യാനാവില്ല എന്നല്ല. ഒന്നും ചെയ്യാനാവില്ല എങ്കില്‍ പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിന്റെയും അധികാരത്തില്‍ വരേണ്ടതിന്റെയും ആവശ്യമില്ല. മുതലാളിത്ത വ്യവസ്ഥയ്ക്കുകീഴില്‍ നിന്നുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ജനങ്ങള്‍ക്ക് ഗുണംചെയ്യുന്ന ചില ബദല്‍ നടപടികള്‍ സ്വീകരിക്കാനാവും. 1957 മുതല്‍ അധികാരത്തില്‍ വന്നിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരുകളൊക്കെ അത്തരം നടപടികള്‍ വിജയകരമായി സ്വീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍തന്നെ ഈ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് കീഴില്‍ ഒട്ടേറെ ബദല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ നഷ്ടത്തിന്റെ പേരുപറഞ്ഞുകൊണ്ട് വിറ്റഴിക്കാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തേയും ലാഭകരമായി പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റിയതുതന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ആഗോളവല്‍ക്കരണം ബഹിഷ്കരണംകൊണ്ട് അവസാനിപ്പിക്കാവുന്ന ഒന്നല്ല. അതില്‍ ഇടപെട്ട് പ്രതികരിക്കുകയാണ് വേണ്ടത്. അതാണ് സിപിഐ (എം)ന്റെ പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച 'നയപ്രശ്നങ്ങളെപ്പറ്റി' എന്ന രേഖ കമ്യൂണിസ്റ്റുകാരോട് ആവശ്യപ്പെട്ടത്. അത് നിര്‍വ്വഹിക്കുകയാണ് സിപിഐ (എം) ചെയ്യുന്നത്. മണ്ടശ്ശിരോമണികളായ മാതൃഭൂമി ലേഖകന്മാര്ക്ക് അത് മനസ്സിലാവില്ല. മനസ്സിലാവാത്ത കാര്യത്തെക്കുറിച്ച് മണ്ടത്തരം എഴുന്നള്ളിച്ച് സ്വന്തം മണ്ടത്തരം നാട്ടുകാരെ മുഴുവന്‍ അറിയിക്കേണ്ടതുണ്ടോ എന്ന് മാതൃഭൂമി ലേഖകന്മാര് ചിന്തിക്കുന്നത് നന്ന്.
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 140111
'ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ReplyDeleteചോരതന്നെ കൊതുകിന്നു കൌതുകം'
എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. അത് ശരിയാണെന്ന് മലയാളത്തിലെ കുത്തക മാധ്യമങ്ങള്‍ മത്സരിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എ.കെ.ജി പഠന ഗവേഷണകേന്ദ്രം നടത്തിയ മൂന്നാമത് പഠന കോണ്‍ഗ്രസാണ് ഇവിടെ പരാമര്‍ശ വിഷയം. പഠനകോണ്‍ഗ്രസില്‍ പങ്കെടുത്ത മൂവായിരത്തോളം വരുന്ന പ്രതിനിധികളെല്ലാവരും സിപിഐ (എം) അനുഭാവികളോ അംഗങ്ങളോ ആയിരുന്നില്ല. വിവിധ സെമിനാറുകളിലും സിമ്പോസിയങ്ങളിലും പ്രബന്ധങ്ങളവതരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തവരുടേയും സ്ഥിതി ഇതുതന്നെയാണ്.
"ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വികസന പദ്ധതിക്ക് ആഗോളീകരണം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നില്ലെന്ന് പ്രഖ്യാപിച്ച പഠനകോണ്‍ഗ്രസ് ആഗോളീകരണത്തിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമായി മാറിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്."
ReplyDeleteആക്ഷേപം ആരാണ് ഉയര്‍ത്തിയത് എന്ന ചോദ്യം അവിടെ നില്ക്കട്ടെ. ഈ വാക്യം തന്നെ അബദ്ധമല്ലേ? ഈ വാക്യത്തെ വിശകലനം ചെയ്താല്‍ കാണാനാവുന്നത്: 1. ഇടതുപക്ഷം ഒരു വികസന പദ്ധതി മുന്നോട്ടുവെക്കുന്നു.
2. ആ പദ്ധതിക്ക് ആഗോളീകരണം ഭീഷണി ഉയര്‍ത്തുന്നു.
3. എങ്കില്‍പ്പോലും അത്(ഭീഷണി) എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നില്ല.
4. ഇക്കാര്യം പഠനകോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
5. ഇത് ആഗോളീകരണത്തിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമായി മാറി.
ഇതില്‍ 1 മുതല്‍ 4 വരെയുള്ള ഘടകങ്ങളില്‍ ഏതാണാവോ അഞ്ചാമത്തെ ഘടകമായ ആക്ഷേപത്തിന് സാധൂകരണമാകുന്നത്?