Monday, January 10, 2011

കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിരോധിക്കണം: കമ്മിഷന്‍

സര്‍ക്കാരിലും പാര്‍ലമെന്റിലും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുളളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. കൊലപാതകം, പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായിട്ടുളളവരെ തടയണമെന്നാണ് കമ്മിഷന്റെ ആവശ്യം.

നിലവിലുളള എം പിമാരിലും എം എല്‍ എമാരിലും കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ അയോഗ്യരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയത്തിന്റെ കുറ്റകൃത്യവല്‍ക്കരണവും കുറ്റകൃത്യത്തിന്റെ രാഷ്ട്രീയ വല്‍ക്കരണവും വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കമ്മിഷന്‍  ജനാധിപത്യത്തിലുളള വിശ്വാസം തകരാനും ജനാധിപത്യത്തിന്റെ ഗുണമേന്‍മ നഷ്ടപ്പെടാനും ഇടയാക്കുമെന്ന് അഭിപ്രായപ്പെട്ടു.

നിയമ പ്രകാരം അംഗങ്ങളെ അയോഗ്യരാക്കാനുളള അധികാരം പാര്‍ലമെന്റിനാണന്നും കമ്മിഷന് കുറ്റവാളിയായി പ്രഖ്യാപിച്ചയാളെ തിരഞ്ഞടുപ്പില്‍ നിന്ന് തടയാനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ കിടക്കുന്നയാള്‍ക്ക് തിരഞ്ഞടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തപ്പോഴും മത്സരിക്കാമെന്നത് പരിഹാസ്യമാണന്നും കമ്മിഷന്‍ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ വിചാരണയ്ക്കായി ജയിലില്‍ കഴിയുന്നവരെയും കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടവരെയും തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നത് നിരോധിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിരോധനം തിരഞ്ഞടുപ്പിന് ആറുമാസം മുമ്പെങ്കിലും ഫയല്‍ ചെയ്യപ്പെട്ട കേസിനായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി കുറ്റക്കാരനാണന്ന് പ്രഖ്യാപിക്കും വരെ ഒരാള്‍ നിരപരാധിയാണന്ന ഭരണ ഘടനാ തത്വത്തിന് എതിരാണന്നതിനാല്‍ കമ്മിഷന്റെ നിര്‍ദേശം പ്രശ്‌നം പഠിക്കാനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതി തള്ളിയിരുന്നു. എന്നാല്‍ ഈ വാദം സ്വീകാര്യമല്ലെന്ന് മുഖ്യതിരഞ്ഞടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

വിചാരണ തടവുകാരുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ അവര്‍ പ്രതികളാണന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് അത്തരക്കാരുടെ സ്വതന്ത്രമായി ജീവിക്കാനുളള മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതന്നും അദ്ദേഹം ചോദിച്ചു.

മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നങ്കില്‍ എന്തുകൊണ്ട് തിരഞ്ഞടുപ്പില്‍ മത്സരിക്കാനുളള അവകാശം തടഞ്ഞുകൂടെന്നും അദ്ദേഹം ചോദിച്ചു. കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ട എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണന വിവേചനമാണന്നും ഇത് തിരുത്തേണ്ടതുണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരക്കാര്‍ തുടര്‍ന്ന് മത്സരിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതി വിധി  സ്വാഗതാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു.

janayugom 100111

1 comment:

  1. സര്‍ക്കാരിലും പാര്‍ലമെന്റിലും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുളളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. കൊലപാതകം, പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായിട്ടുളളവരെ തടയണമെന്നാണ് കമ്മിഷന്റെ ആവശ്യം.

    നിലവിലുളള എം പിമാരിലും എം എല്‍ എമാരിലും കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ അയോഗ്യരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete