സമരാനുഭവങ്ങളുടെ ഉള്‍ക്കരുത്തും ജനങ്ങളോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്ത പ്രവര്‍ത്തനാനുഭവങ്ങളുമായി കരുത്തുറ്റ നേതൃനിര. അഭൂതപൂര്‍വമായ നേട്ടങ്ങള്‍ നിലനിര്‍ത്തി കേരളത്തെ രാജ്യത്ത് അതിവേഗം വളരുന്ന സംസ്ഥാനമെന്ന ബഹുമതിയിലെത്തിക്കാന്‍ ജനകീയാംഗീകാരം തേടുകയാണ് ഇവര്‍. അഞ്ചു വര്‍ഷത്തെ നേട്ടങ്ങളുടെ അടിത്തറയില്‍നിന്ന് ദരിദ്രരും പട്ടിണിക്കാരും തൊഴില്‍രഹിതരുമില്ലാത്ത കേരളം യാഥാര്‍ഥ്യമാക്കുന്നതിനായി അഭിമാനത്തോടെയാണ് സിപിഐ എം ഇവരെ അണിനിരത്തുന്നത്. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് മന്ത്രിസഭാംഗങ്ങളായ ഒമ്പതു പേര്‍ മത്സരിക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളെ മാറ്റിമറിച്ച ആറാമത് ഇടതുപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയ വി എസ് അച്യുതാനന്ദനും കുറ്റവാളികള്‍ അരങ്ങുവാണിരുന്ന സംസ്ഥാനത്ത് അഞ്ചു വര്‍ഷംകൊണ്ട് ക്രമസമാധാനപാലനം ഉറപ്പുവരുത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമാണ് പ്രാഗത്ഭ്യം നിറഞ്ഞ സ്ഥാനാര്‍ഥിനിരയെ നയിക്കുന്നത്.
സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചശേഷം മുണ്ടുമുറുക്കിയുടുക്കാനുപദേശിച്ച് ഖജനാവ് തോണ്ടിയാണ് യുഡിഎഫ് ഒഴിഞ്ഞത്. ആ ഖജനാവ് നിറയ്ക്കുകയും ക്ഷേമപദ്ധതികളിലൂടെ പാവങ്ങള്‍ക്ക് അത്താണിയാവുകയുംചെയ്തു എല്‍ഡിഎഫ് സര്‍ക്കാര്‍. ആ ധനമാനേജ്മെന്റിന് ചുക്കാന്‍ പിടിച്ച തോമസ് ഐസക് വീണ്ടും ജനവിധിതേടുന്നു. വിദ്യാഭ്യാസത്തില്‍ സാമൂഹ്യനീതി ഉറപ്പുവരുത്താനായ ചാരിതാര്‍ഥ്യത്തോടെ എം എ ബേബി, നാടെങ്ങും വെളിച്ചം പകര്‍ന്ന വൈദ്യുതിമന്ത്രി എ കെ ബാലന്‍, തൊഴില്‍മേഖലയില്‍ ശാന്തിയും സംതൃപ്തിയും ഉറപ്പുവരുത്തിയ പി കെ ഗുരുദാസന്‍, വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിച്ച എളമരം കരീം, സഹകരണ മേഖലയില്‍ പുത്തനുണര്‍വ് കൊണ്ടുവന്ന ജി സുധാകരന്‍, മത്സ്യത്തൊഴിലാളി ക്ഷേമത്തിന് നിരവധി പദ്ധതികള്‍ കൊണ്ടു വന്ന എസ് ശര്‍മ എന്നിവരാണ് നേട്ടങ്ങള്‍ കൈമോശം വരാതിരിക്കാന്‍ ഒരിക്കല്‍ക്കൂടി ജനകീയാംഗീകാരം തേടുന്നത്.
കേരളത്തെ കൊള്ളയടിക്കാനൊരുങ്ങിയ കച്ചവടസംഘങ്ങള്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും മാഫിയകള്‍ക്കും അഴിമതിവാഴ്ചയ്ക്കും എതിരെ ജനങ്ങളെ അണിനിരത്തി സിപിഐ എമ്മും എല്‍ഡിഎഫും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുഖ്യമന്ത്രി വി എസ് ഊര്‍ജസ്വലമായ നേതൃത്വം നല്‍കുന്നു. വിദ്യാര്‍ഥിയായിരിക്കെ പുതിയ സമൂഹസൃഷ്ടിക്കായുള്ള പോരാട്ടങ്ങളിലേക്ക് എടുത്തുചാടി തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തേക്കുയര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ ഭരണാധികാരി എന്നനിലയില്‍ അസാമാന്യമായ കരുത്തും കഴിവുമാണ് പ്രകടിപ്പിച്ചത്. ക്രമസമാധനപാലനത്തില്‍ മികച്ചുനില്‍ക്കുന്ന സംസ്ഥാനമായി മാറിയ കേരളം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയതും അദ്ദേഹത്തിന്റെ ഭരണമികവിനുള്ള തെളിവായി.
ശത്രുക്കള്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ ശരീരത്തെ തളര്‍ത്തുമ്പോഴും വര്‍ധിതവീര്യത്തോടെ പോരാട്ടങ്ങള്‍ നയിക്കുന്ന പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, വൈദ്യശാസ്ത്രത്തിന് മനുഷ്യത്വത്തിന്റെ നിറം നല്‍കിയ ബി ഇക്ബാല്‍, സാംസ്കാരികമണ്ഡലത്തിലെ നിറസാന്നിധ്യമായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, ഡോ. സെബാസ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിനിരയെ സമ്പന്നമാക്കുന്നു. പത്ത് വനിതകളാണ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. 46 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടുന്നു. 35 പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു. പെവാണിഭസംഘങ്ങളെയും അഴിമതിക്കാരെയും വിലങ്ങുവയ്ക്കുകയും ലോട്ടറിമാഫിയയെ തളയ്ക്കുകയുംചെയ്ത എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്. സമഗ്രപുരോഗതിയുടെ നാളെയിലേക്ക് കേരളത്തെ നയിക്കാന്‍ കെല്‍പ്പും അനുഭവസമ്പത്തുമുള്ളവരെയാണ് സിപിഐ എം മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.
ഭരണനേട്ടത്തിന്റെ മികവുമായി വി എസ്
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മാറ്റത്തിന്റെ പൊന്‍പ്രഭ പകര്‍ന്ന എല്‍ഡിഎഫ് ഭരണത്തിന് നേതൃത്വം നല്‍കിയ വി എസ് അച്യുതാനന്ദന്‍ വീണ്ടും ജനവിധി തേടുന്നു. പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള പോരാട്ടം 88-ാം വയസ്സിലും തുടരുകയാണദ്ദേഹം. കേരളത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചവര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും മാഫിയകള്‍ക്കും അഴിമതിവാഴ്ചയ്ക്കും എതിരെ ജനങ്ങളെ അണിനിരത്തി സിപിഐ എമ്മും എല്‍ഡിഎഫും നടത്തിയ പോരാട്ടങ്ങള്‍ മുന്നില്‍ നിന്നു നയിച്ച വി എസ് 2006 ലെ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സംസ്ഥാനത്തിന്റെ പതിനൊന്നാം മുഖ്യമന്ത്രിയായി മെയ് 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കും എതിരെ നടന്ന നിരന്തരപേരാട്ടങ്ങളെ തുടര്‍ന്നാണ് 98 സീറ്റോടെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ആ സമരങ്ങള്‍ക്കു മുമ്പില്‍ നിന്ന വി എസ് കേരളത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണത്തിന് നേതൃത്വം നല്‍കി. മാഫിയകള്‍ കൈയടക്കിയ സംസ്ഥാനത്തിന്റെ പൊതുസ്വത്തിന്റെ വീണ്ടെടുക്കലിന് കഴിഞ്ഞ അഞ്ചുവര്‍ഷം സാക്ഷ്യം വഹിച്ചു. കാര്‍ഷികമേഖല ഉണര്‍വ് കൈവരിച്ചു. എല്ലാവര്‍ക്കും വീടും ഭൂമിയും വെളിച്ചവും വെള്ളവും ഉറപ്പുവരുത്താനുള്ള എല്‍ഡിഎഫിന്റെ ലക്ഷ്യം പൂര്‍ണതയിലേക്ക് കുതിക്കുകയാണ്. ക്ഷേമപദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും കേരളത്തിന്റെ മുഖഛായ മാറ്റി.
ദരിദ്രകുടുംബത്തിലെ ഒരു സാധാരണ തൊഴിലാളിയില്‍ നിന്നാണ് മുഖ്യമന്ത്രിപദത്തിലേക്ക് വി എസ് വളര്‍ന്നത്. പുന്നപ്ര പറവൂര്‍ വേലിയ്ക്കകത്ത് ശങ്കരന്റെ മകനായി 1923 ഒക്ടോബര്‍ 20 നാണ് ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യം. ഏഴാംക്ളാസ് വരെയേ പഠനം തുടരാനായുള്ളൂ. പിന്നീട് ആലപ്പുഴ ആസ്പിന്‍വാള്‍ കമ്പനി തൊഴിലാളിയായി. നാല്പതുകളില്‍ സഖാവ് പി കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം കുട്ടനാട് ചെറുകരയില്‍ എത്തിയ വി എസ് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന മിച്ചഭൂമിസമരം ലക്ഷക്കണക്കിനു കര്‍ഷകത്തൊഴിലാളികളെ മണ്ണിനുടമകളാക്കി. 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ വി എസ് കമ്യൂണിസ്റ്റ് പാര്‍ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എം രൂപീകരിച്ചതുമുതല്‍ കേന്ദ്രകമ്മിറ്റി അംഗം. 1986ല്‍ പിബി അംഗമായി. ഇപ്പോള്‍ കേന്ദ്ര കമ്മറ്റി അംഗമാണ്. 1980 മുതല്‍ '92 വരെ പാര്‍ടി സംസ്ഥാനസെക്രട്ടറി. '67ലും '70ലും '91ലും 2001ലും നിയമസഭാംഗമായി. '91-96, 2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു.
പ്രതിപക്ഷനേതാവായിരിക്കെ വി എസ് നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹവും അഴിമതിയും തുറന്നുകാട്ടി. സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ കേരളത്തിന്റെ സ്വത്ത് കൊള്ളയടിക്കാനുള്ള നീക്കം ചെറുത്ത വി എസ് മുഖ്യമന്ത്രിയായിരിക്കെ സ്മാര്‍ട് സിറ്റി ഫലപ്രദമായി യാഥാര്‍ഥ്യമാക്കി. കാര്‍ഷിക-വ്യവസായ-വിവരസാങ്കേതികവിദ്യ മേഖലകളില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിച്ച ഭരണത്തിന് നേതൃത്വം നല്‍കിയ ആത്മവിശ്വാസവുമായാണ് വി എസ് വീണ്ടും ജനവിധി തേടുന്നത്.
ഭരണമികവുമായി പോരാട്ടവീഥിയില്‍
കണ്ണൂര്‍: സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് നിയമസഭയിലേക്ക് അഞ്ചാം പോരാട്ടം. അഭ്യന്തര-ടൂറിസം മന്ത്രിയെന്നനിലയില്‍ കോടിയേരി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധനേടി. കേരളത്തെ ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ചതിനും ജനമൈത്രി പൊലീസ് ഉള്‍പ്പെടെ സേനയ്ക്ക് മാനുഷികമുഖം നല്‍കിയ പരിഷ്കാരങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭരണാധികാരി. ജനപ്രതിനിധിയെന്ന നിലയില്‍ തലശേരിയിലെ പൈതൃകസംരക്ഷണത്തിനും ടൂറിസം വികസനത്തിനും നടപ്പാക്കിയ പദ്ധതികള്‍ മണ്ഡലത്തിന്റെ മുഖഛായ മാറ്റി. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതും കോടിയേരിയാണ്. മികച്ച പാര്‍ലമെന്റേറിയന്‍, ഉജ്വല വാഗ്മി, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി, കിടയറ്റ സംഘാടകന്‍, വിട്ടുവീഴ്ചയില്ലാത്ത പോരാളി എന്നീ വിശേഷണങ്ങളെല്ലാം കോടിയേരിക്ക് നന്നായി ഇണങ്ങും. 1982 മുതല്‍ 91 വരെ തുടര്‍ച്ചയായി ഒമ്പതു വര്‍ഷം തലശേരിയെ പ്രതിനിധീകരിച്ചു. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷം 2001 മുതല്‍ വീണ്ടും ജനപ്രതിനിധി. 2001 മുതല്‍ അഞ്ചുവര്‍ഷം നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനെ 10,055 വോട്ടിനാണ് കോടിയേരി അടിയറവ് പറയിച്ചത്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എസ്എഫ്ഐയെ കേരളത്തിലെ കരുത്തുറ്റ വിദ്യാര്‍ഥിപ്രസ്ഥാനമാക്കുന്നതിന് നേതൃത്വം നല്‍കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം 'മിസ' തടവുകാരനായി ജയിലില്‍. ആറുവര്‍ഷം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 94-ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 17-ാം പാര്‍ടി കോഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗമായി. കഴിഞ്ഞ പാര്‍ടി കോഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷകസംഘം സംസ്ഥാന ട്രഷററും അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്. ഭാര്യ: വിനോദിനി. മക്കള്‍: ബിനീഷ്, ബിനോയ്.
വേട്ടയാടല്‍ അതിജീവിച്ച ജനകീയ പോരാളി
കണ്ണൂര്‍: പലവട്ടം മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജനകീയ പോരാളിയാണ് ഇ പി ജയരാജന്‍. വാടകക്കൊലയാളികളും പൊലീസും വര്‍ഗീയ ഫാസിസ്റ്റുകളും വേട്ടയാടിയ ഇ പിയുടെ ശരീരത്തില്‍ ഇതിന്റെ അടയാളങ്ങള്‍ തെളിഞ്ഞുകാണാം. കഴുത്തില്‍ തറച്ച വെടിയുണ്ട മുതല്‍ കാലത്തിന് മായ്ക്കാനാവാത്ത മര്‍ദനത്തിന്റെ പാടുകള്‍ വരെ ഈ ശരീരത്തില്‍ ഇപ്പോഴുമുണ്ട്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ചണ്ഡീഗഡില്‍ നടന്ന 15-ാം പാര്‍ടി കോഗ്രസില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ തീവണ്ടിയില്‍ വാടകക്കൊലയാളികളുടെ വെടിയേറ്റു. 1995 ഏപ്രില്‍ 12ന് ആന്ധ്രയിലെ ചിരാല റെയില്‍വേസ്റ്റേഷനുസമീപമായിരുന്നു ആക്രമണം. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ഇ പി രക്ഷപെട്ടത്. കഴുത്തില്‍ തറച്ച വെടിയുണ്ടകള്‍ സമ്മാനിച്ച അസ്വസ്ഥതകളുമായാണ് ഇപ്പോഴും ജീവിതം.
സിപിഐ എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കവേ നാലുതവണ ഇ പിയടക്കമുള്ള നേതാക്കളെ ലക്ഷ്യമാക്കി ബോംബാക്രമണമുണ്ടായി. സംഘടനാപ്രവര്‍ത്തനത്തിടെ ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി. പലവട്ടം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കുടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ആറു മാസം തടവിന് ശിക്ഷിച്ചു. 71-ല്‍ നടന്ന ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ജയില്‍വാസം. '74-ല്‍ ജയപ്രകാശ് നാരായണന് സ്വീകരണം നല്‍കി മടങ്ങവേ കണ്ണൂര്‍ ടൌണിലിട്ട് പൊലീസ് തല്ലിച്ചതച്ചു. എ കെ ജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പൊലീസിന്റെ ഭീകര മര്‍ദനത്തിനിരയായി.
പാര്‍ടി കേന്ദ്ര കമ്മറ്റി അംഗമായ ഇ പി ഉജ്വല സംഘാടകനും പോരാളിയുമാണ്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി, പ്രവാസി സംഘം സംസ്ഥാന രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 1991-ല്‍ അഴീക്കോടുനിന്ന് നിയമസഭയിലെത്തി. ഇരിണാവ് സ്വദേശിയാണ്. കീച്ചേരിയിലാണ് താമസം. ഭാര്യ: പി കെ ഇന്ദിര (കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് മാനേജര്‍). മക്കള്‍: ജയ്സ (എസ്ഐടിഡി എക്സിക്യൂട്ടീവ് ഡയറക്ടര്‍), ജിതിന്ത് രാജ്(കുവൈത്ത്).
ദേശാഭിമാനി 190311
സമരാനുഭവങ്ങളുടെ ഉള്‍ക്കരുത്തും ജനങ്ങളോടുള്ള പ്രതിബദ്ധതയും മാനവിക മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്ത പ്രവര്‍ത്തനാനുഭവങ്ങളുമായി കരുത്തുറ്റ നേതൃനിര. അഭൂതപൂര്‍വമായ നേട്ടങ്ങള്‍ നിലനിര്‍ത്തി കേരളത്തെ രാജ്യത്ത് അതിവേഗം വളരുന്ന സംസ്ഥാനമെന്ന ബഹുമതിയിലെത്തിക്കാന്‍ ജനകീയാംഗീകാരം തേടുകയാണ് ഇവര്‍. അഞ്ചു വര്‍ഷത്തെ നേട്ടങ്ങളുടെ അടിത്തറയില്‍നിന്ന് ദരിദ്രരും പട്ടിണിക്കാരും തൊഴില്‍രഹിതരുമില്ലാത്ത കേരളം യാഥാര്‍ഥ്യമാക്കുന്നതിനായി അഭിമാനത്തോടെയാണ് സിപിഐ എം ഇവരെ അണിനിരത്തുന്നത്. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് മന്ത്രിസഭാംഗങ്ങളായ ഒമ്പതു പേര്‍ മത്സരിക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളെ മാറ്റിമറിച്ച ആറാമത് ഇടതുപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയ വി എസ് അച്യുതാനന്ദനും കുറ്റവാളികള്‍ അരങ്ങുവാണിരുന്ന സംസ്ഥാനത്ത് അഞ്ചു വര്‍ഷംകൊണ്ട് ക്രമസമാധാനപാലനം ഉറപ്പുവരുത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമാണ് പ്രാഗത്ഭ്യം നിറഞ്ഞ സ്ഥാനാര്‍ഥിനിരയെ നയിക്കുന്നത്.
ReplyDelete