Friday, July 8, 2011

രഹസ്യാന്വേഷണ രേഖകള്‍ ഹാജരാക്കണം: നാനാവതി കമീഷന്‍

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യസംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നാനാവതി കമീഷന്‍ ഉത്തരവ്. 2002ലെ വംശഹത്യയുമായി ബന്ധപ്പെട്ട നശിപ്പിച്ചതും അല്ലാത്തതുമായ രേഖകളുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനാണ് കമീഷന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിതര സംഘടനയായ ജന്‍ സംഘര്‍ഷ് മഞ്ച് സമര്‍പ്പിച്ച അപേക്ഷയിലാണ് ലഭ്യമായതും നശിപ്പിച്ചതുമായ രേഖകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്റെ രേഖകള്‍ നശിപ്പിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മോഡിസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജന്‍ സംഘര്‍ഷ് മഞ്ച് കമീഷനെ സമീപിച്ചത്. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം ജന്‍ സംഘര്‍ഷ് മഞ്ചിന്റെ അപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കും. വംശഹത്യസംബന്ധിച്ച രേഖകള്‍ 2007ല്‍ നശിപ്പിച്ചതായി ജൂണ്‍ 29ന് മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ടെലിഫോണ്‍ റെക്കോഡ്, പൊലീസ് ഉദ്യോഗസ്ഥരുടെ യാത്രാ രജിസ്റ്റര്‍ , വാഹനനീക്ക രജിസ്റ്റര്‍ എന്നിവ നശിപ്പിച്ചതായാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ , താല്‍ക്കാലിക പ്രാധാന്യമുള്ള രേഖകള്‍മാത്രമാണ് നശിപ്പിച്ചതെന്ന വാദവുമായി ഗുജറാത്ത് ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ജന്‍ സംഘര്‍ഷ് മഞ്ച് കമീഷനില്‍ സത്യവാങ്മൂലം നല്‍കിയത്.

deshabhimani 080711

1 comment:

  1. ഗുജറാത്ത് വംശഹത്യസംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നാനാവതി കമീഷന്‍ ഉത്തരവ്. 2002ലെ വംശഹത്യയുമായി ബന്ധപ്പെട്ട നശിപ്പിച്ചതും അല്ലാത്തതുമായ രേഖകളുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനാണ് കമീഷന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിതര സംഘടനയായ ജന്‍ സംഘര്‍ഷ് മഞ്ച് സമര്‍പ്പിച്ച അപേക്ഷയിലാണ് ലഭ്യമായതും നശിപ്പിച്ചതുമായ രേഖകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

    ReplyDelete