Sunday, July 10, 2011

കേന്ദ്രവുമായി ഭിന്നത; സോളിസിറ്റര്‍ ജനറല്‍ രാജിവച്ചു

2ജി അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായഭിന്നതയെതുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവച്ചു. കേസില്‍ ടെലികോം മന്ത്രാലയത്തിന് വേണ്ടി സുപ്രീംകോടതിയില്‍ സ്വകാര്യ അഭിഭാഷകനെ വയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നിയമ ഉദ്യോഗസ്ഥനായ സോളിസിറ്റര്‍ ജനറല്‍ രാജി നല്‍കിയത്. ഏന്നാല്‍ രാജി നിയമമന്ത്രി വീരപ്പമൊയ്ലി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിലെ അഭിപ്രായവ്യത്യാസവും രാജിയ്ക്ക് കാരണമായി. കള്ളപ്പണം കണ്ടെത്താന്‍ സുപ്രീംകോടതി പ്രത്യേക സംഘത്തെ നിയോഗിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് രാജി. വിവാദമായ 2ജി സ്പെക്ട്രം അനുവദിക്കുന്നതില്‍ അന്നത്തെ മന്ത്രി എ രാജയെ തടയുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന സുപ്രീംകോടതി പരാമര്‍ശത്തെതുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. 2009ല്‍ ആണ് ഗോപാല്‍സുബ്രഹ്മണ്യം സോളിസിറ്റര്‍ ജനറലായി സ്ഥാനമേറ്റത്.


deshabhimani 100711

1 comment:

  1. 2ജി അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായഭിന്നതയെതുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവച്ചു. കേസില്‍ ടെലികോം മന്ത്രാലയത്തിന് വേണ്ടി സുപ്രീംകോടതിയില്‍ സ്വകാര്യ അഭിഭാഷകനെ വയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നിയമ ഉദ്യോഗസ്ഥനായ സോളിസിറ്റര്‍ ജനറല്‍ രാജി നല്‍കിയത്. ഏന്നാല്‍ രാജി നിയമമന്ത്രി വീരപ്പമൊയ്ലി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

    ReplyDelete