പാലക്കാട്: നെല്ലിയാമ്പതിയില്‍ ഒരു തുണ്ട് ഭൂമിപോലും സിപിഐ എം കൈയേറിയിട്ടില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറിച്ചുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നെല്ലിയാമ്പതിയിലെ ആദ്യകാല നേതാവായിരുന്ന പരേതനായ കെ എ സുകുമാരന്‍ 1978 ഫ്രെബ്രുവരി ഒമ്പതിന് നെല്ലിയാമ്പതി പുലയമ്പാറയിലെ കച്ചവടക്കാരന്‍ പുത്തന്‍തറയില്‍ താമസക്കാരനായിരുന്ന മാണിയുടെ മകന്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിലകൊടുത്ത് വാങ്ങിയസ്ഥലത്താണ് സിപിഐ എം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 1979 മുതല്‍ പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 1998, 99 വര്‍ഷങ്ങളില്‍ കെട്ടിടനികുതി കുടിശ്ശിക സഹിതം അടച്ചിട്ടുണ്ട്. അന്നത്തെ ചിറ്റൂര്‍ തഹസില്‍ദാരുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നികുതി അടച്ചത്. 1980ല്‍ 32 പേര്‍ക്ക് ഭൂമി പതിച്ചുനല്‍കാമെന്ന് കൃഷിവകുപ്പ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. അതില്‍ കെ എ സുകുമാരന്റെ പേരും ഉള്‍പ്പെടുന്നുണ്ട്. 1987ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ പേരിലേക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കെ എ സുകുമാരന്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ടി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ പഞ്ചായത്തില്‍ നികുതി അടയ്ക്കുന്നുണ്ട്.
സത്യം ഇതായിരിക്കെ മറ്റുള്ള വാര്‍ത്തകള്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണ്. നെല്ലിയാമ്പതിയില്‍ വന്‍കിട ഭൂമികൈയേറ്റക്കാരെ സംരക്ഷിക്കാന്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. നെല്ലിയാമ്പതിയിലെ സിപിഐ എം ഓഫീസിന് രേഖയില്ലെന്ന് കുപ്രചാരണം നടത്തി വന്‍കിട കൈയേറ്റങ്ങള്‍ സംരക്ഷിക്കാന്‍ യുഡിഎഫും ചില മാധ്യമങ്ങളും ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണിത്. നെല്ലിയാമ്പതിയിലെ അനധികൃത കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ അട്ടിമറിക്കലാണ് ഈ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യം. പുലയമ്പാറയില്‍ ഭൂമി കൈവശപ്പെടുത്തി സ്വന്തം പേരില്‍ പട്ടയമുണ്ടാക്കി വിറ്റ് കാശാക്കി സ്ഥലം വിട്ട ഐഎന്‍ടിയുസി നേതാവിനെകുറിച്ച് മിണ്ടാത്തവരുടെ മനസ്സിലിരിപ്പ് സിപിഐ എം വിരുദ്ധപ്രചാരണം മാത്രമാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ ചിന്നക്കുട്ടന്‍ , ഏരിയ സെക്രട്ടറി യു അസീസ്, വി ചെന്താമരാക്ഷന്‍ എംഎല്‍എ, ഏരിയകമ്മിറ്റി അംഗം ആര്‍ ചിത്തിരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി 070711
നെല്ലിയാമ്പതിയില്‍ ഒരു തുണ്ട് ഭൂമിപോലും സിപിഐ എം കൈയേറിയിട്ടില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറിച്ചുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നെല്ലിയാമ്പതിയിലെ ആദ്യകാല നേതാവായിരുന്ന പരേതനായ കെ എ സുകുമാരന്‍ 1978 ഫ്രെബ്രുവരി ഒമ്പതിന് നെല്ലിയാമ്പതി പുലയമ്പാറയിലെ കച്ചവടക്കാരന്‍ പുത്തന്‍തറയില്‍ താമസക്കാരനായിരുന്ന മാണിയുടെ മകന്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിലകൊടുത്ത് വാങ്ങിയസ്ഥലത്താണ് സിപിഐ എം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 1979 മുതല്‍ പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 1998, 99 വര്‍ഷങ്ങളില്‍ കെട്ടിടനികുതി കുടിശ്ശിക സഹിതം അടച്ചിട്ടുണ്ട്. അന്നത്തെ ചിറ്റൂര്‍ തഹസില്‍ദാരുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നികുതി അടച്ചത്. 1980ല്‍ 32 പേര്‍ക്ക് ഭൂമി പതിച്ചുനല്‍കാമെന്ന് കൃഷിവകുപ്പ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. അതില്‍ കെ എ സുകുമാരന്റെ പേരും ഉള്‍പ്പെടുന്നുണ്ട്. 1987ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ പേരിലേക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കെ എ സുകുമാരന്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ടി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ പഞ്ചായത്തില്‍ നികുതി അടയ്ക്കുന്നുണ്ട്.
ReplyDelete