തൃശൂര്‍ : ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിച്ചാല്‍ ന്യൂനപക്ഷം വെറുതെയിരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. തൃശൂര്‍ അതിരൂപത സംഘടിപ്പിച്ച ന്യൂനപക്ഷാവകാശസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സാമൂഹ്യനീതി നിഷേധിക്കുന്നുവെന്നത് വര്‍ഗീയവാദികളുടെയും വര്ഗരാഷ്ട്രീയക്കാരുടെയും നുണപ്രചാരണമാണ്. കൗണ്‍സിലിനു കീഴിലുള്ള കോളേജുകളിലാണ് സാമൂഹ്യനീതി നടപ്പാക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ തുടങ്ങാനും അവരവരുടെ താല്‍പ്പര്യമനുസരിച്ച് നടത്താനും അവകാശമുണ്ട്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അവകാശങ്ങള്‍ സ്വയം സംരക്ഷിക്കാനുള്ള കരുത്തുള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രത്യേക അവകാശം അനുവദിച്ചിട്ടുള്ളത്. നിയമപരമായി ഈ അവകാശങ്ങളില്‍ തൊടാന്‍ കഴിയില്ല. അതിനാലാണ് സര്‍ക്കാരും രാഷ്ട്രീയപാര്‍ടികളും ഭീഷണിയുടെയും സമ്മര്‍ദത്തിന്റെയും സ്വരംമുഴക്കുന്നത്. ഇത് വിലപ്പോവില്ലെന്നും പൗവത്തില്‍ പറഞ്ഞു. ഇടതുപക്ഷക്കാരുടെ നിഘണ്ടുവില്‍ സാമൂഹ്യനീതിയെന്ന വാക്കില്ലെന്ന് അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സ്വാശ്രയപ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് കാണുന്നത്. ഇവര്‍ പറയുന്ന സാമൂഹ്യനീതി യഥാര്‍ഥത്തില്‍ സാമൂഹ്യ അനീതിയും ഒരു വിഭാഗം വിദ്യാര്‍ഥികളോടുള്ള അവഗണനയുമാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ ഫീസ്: സര്‍ക്കാര്‍ ഉത്തരവ് വെല്ലുവിളി- എസ്എഫ്ഐ
ഭൂരിപക്ഷ-ന്യൂനപക്ഷവിഭാഗങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്ക് സ്വന്തം നിലയില്‍ ഫീസ് നിര്‍ണയിക്കാന്‍ അനുവാദം നല്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസമേഖല കൂടി പൂര്‍ണമായും കച്ചവടവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം. സ്കൂളുകളില്‍ അമിതഫീസ് പിരിക്കുന്നതിനെതിരെ പല സംസ്ഥാനങ്ങളിലും സര്‍ക്കാരും കോടതിയും ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. സ്വാശ്രയ കോളേജ് ഫീസ് നിര്‍ണയിക്കുന്നതുപോലെ പല സംസ്ഥാനങ്ങളിലും സ്കൂള്‍ ഫീസ് നിര്‍ണയത്തിനും കമ്മിറ്റി നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ വിവിധ സ്കൂളുകളില്‍ ഫീസ്, ഡൊണേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ സ്കൂള്‍ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ കൊണ്ടുവരുന്നതിനുപകരം പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് വിദ്യാഭ്യാസമേഖല കച്ചവടവല്ക്കരിക്കാന് ശ്രമിക്കുന്ന മത-സാമുദായികസംഘടനകളെ പ്രീണിപ്പിക്കുന്നതിനാണ്-എസ്എഫ്ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
deshabhimani 100711
ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിച്ചാല്‍ ന്യൂനപക്ഷം വെറുതെയിരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്മാന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. തൃശൂര്‍ അതിരൂപത സംഘടിപ്പിച്ച ന്യൂനപക്ഷാവകാശസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete