Monday, July 11, 2011

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം

കോഴിക്കോട്: ബജറ്റിലില്ലാത്ത പദ്ധതികള്‍ക്ക് തുക വകയിരുത്തിയതായുള്ള പ്രസ്താവന മന്ത്രി എം കെ മുനീര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് എംഎല്‍എമാരായ എളമരം കരീമും എ പ്രദീപ്കുമാറും പറഞ്ഞു. മെഡിക്കല്‍കോളേജ് മാലിന്യ സംസ്കരണപ്ലാന്റ്, സാമൂതിരി ടവര്‍ എന്നിവയ്ക്കൊന്നും മന്ത്രി പറഞ്ഞ തുക ബജറ്റിലില്ല. മെഡിക്കല്‍കോളേജിലാകെ ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിക്കുമെന്ന പരാമര്‍ശമാണുള്ളത്. എംഎല്‍എ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് ടോക്കണ്‍ മണിയായി 100 രൂപ നീക്കിവെക്കും. ഇത് ബജറ്റിലോ മന്ത്രിയുടെ പ്രസംഗത്തിലോ ഉണ്ടാകില്ല. എംഎല്‍എമാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം ഉള്‍പ്പെടുത്തുന്ന ബജറ്റ്വോള്യത്തിലുള്ള ഇതിന് യാതൊരു പ്രാധാന്യമോ അംഗീകാരമോ ഇല്ല. ഇതു നടപ്പിലാകുകയുമില്ല.

എരഞ്ഞിപ്പാലം മേല്‍പ്പാലത്തിന് എസ്റ്റിമേറ്റ് രണ്ടുകോടിയെന്നാണ് കണക്ക്. ഇതിനും 100 രൂപയാണ് നീക്കിയിരിപ്പ്. സൈബര്‍പാര്‍ക്കിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 30 കോടി അനുവദിച്ചതാണ്. അടിസ്ഥാനസൗകര്യവികസനത്തിന് 40 കോടി ആവശ്യപ്പെട്ട് സിഇഒ കത്തും നല്‍കി. അഞ്ചുപൈസ അനുവദിച്ചിട്ടില്ല. സാമൂതിരി ടവറിന് അഞ്ചുകോടിയെന്നാണ് മുനീറിന്റെ അവകാശവാദം. ഇത്ര വലിയ പദ്ധതി പിന്നെന്തുകൊണ്ട് ബജറ്റ് പ്രസംഗത്തിലില്ലാതെപോയി. ഈ പദ്ധതിക്ക് സ്ഥലമെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. മെഡിക്കല്‍ കോളേജ് ഓപറേഷന്‍ തിയറ്ററിന് 15 കോടിയും മാലിന്യ സംസ്കരണ പ്ലാന്റിന് നാല് കോടിയും കഴിഞ്ഞ ബജറ്റിലുണ്ട്. അതൊന്നും ഇക്കുറിയില്ല. പന്നിയങ്കര മേല്‍പ്പാലം, ജങ്ഷന്‍ വിപുലീകരണം എന്നിവയ്ക്കൊന്നും മന്ത്രി പറയുന്ന തുകകള്‍ ബജറ്റിലില്ല. കോഴിക്കോടിനെ അവഗണിച്ചതിലുള്ള പ്രതിഷേധം ശക്തമായപ്പോള്‍ ആശ്വസിപ്പിക്കാനുള്ള ശ്രമമാകാം മുനീറിന്റെ വാക്കുകള്‍ . എന്നാല്‍ മന്ത്രി പറയുന്നത് വസ്തുതാപരമായി ശരിയല്ല. അണികളെ ആശ്വസിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നതൊന്നും ബജറ്റ് പ്രസംഗത്തിലില്ല-ഇരുവരും പറഞ്ഞു.

deshabhimani 110711

1 comment:

  1. ബജറ്റിലില്ലാത്ത പദ്ധതികള്‍ക്ക് തുക വകയിരുത്തിയതായുള്ള പ്രസ്താവന മന്ത്രി എം കെ മുനീര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് എംഎല്‍എമാരായ എളമരം കരീമും എ പ്രദീപ്കുമാറും പറഞ്ഞു. മെഡിക്കല്‍കോളേജ് മാലിന്യ സംസ്കരണപ്ലാന്റ്, സാമൂതിരി ടവര്‍ എന്നിവയ്ക്കൊന്നും മന്ത്രി പറഞ്ഞ തുക ബജറ്റിലില്ല. മെഡിക്കല്‍കോളേജിലാകെ ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിക്കുമെന്ന പരാമര്‍ശമാണുള്ളത്. എംഎല്‍എ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് ടോക്കണ്‍ മണിയായി 100 രൂപ നീക്കിവെക്കും. ഇത് ബജറ്റിലോ മന്ത്രിയുടെ പ്രസംഗത്തിലോ ഉണ്ടാകില്ല. എംഎല്‍എമാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം ഉള്‍പ്പെടുത്തുന്ന ബജറ്റ്വോള്യത്തിലുള്ള ഇതിന് യാതൊരു പ്രാധാന്യമോ അംഗീകാരമോ ഇല്ല. ഇതു നടപ്പിലാകുകയുമില്ല.

    ReplyDelete