നിലമ്പൂര്‍ : വൈദ്യുതി മന്ത്രിയുടെ നാട്ടില്‍ വൈദ്യുതി കിട്ടാക്കനി. ആര്യാടന് മുഹമ്മദ് മന്ത്രിയായതോടെ നിലമ്പൂരിലേയും മലയോര മേഖലയിലേയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അപ്രഖ്യാപിത പവര്‍കട്ടും ലോഡ് ഷെഡിങ്ങും നിലമ്പൂരിലും മലയോരപ്രദേശത്തും പതിവാണ്. കറന്റ് പോയാല്‍ എപ്പോള്‍വരുമെന്ന് നിശ്ചയമില്ല. മുന്നറിയിപ്പില്ലാതെയാണ് ഇടയ്ക്കിടെ വൈദ്യുതിമുടക്കം. ഇത് ജനങ്ങളെ ഏറെ വലക്കുന്നു. ശനിയാഴ്ച രാവിലെ എട്ടിന് മലയോരമേഖലയിലാകെ വൈദ്യുതി നിലച്ചു. രാത്രിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപ്രഖ്യാപിത പവര്‍കട്ട്, ലോഡ്ഷെഡിങ്ങില്നിന്നും മന്ത്രിയുടെ വീട് ഒഴിവാക്കാന്‍ കെഎസ്ഇബി ജീവനകാര്‍ക്ക് നിര്‍ദേശമുണ്ടെന്നും ആക്ഷേപമുണ്ട്.
ശനിയാഴ്ച 66 കെവി ലൈനില്‍ തകരാറ് സംഭവിച്ചതാണ് വൈദ്യുതി മുടങ്ങനിടയായതെന്നാണ് അധികൃതരുടെ വിശദീകരണം. ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും വൈദ്യുതിയെത്താന്‍ രാത്രിവരെ കാക്കേണ്ടിവന്നു. മലയോരമേഖല ഇരുട്ടിലാകാതിരിക്കാനുള്ള സമാന്തര വൈദ്യുതി ലൈന്‍ അരീക്കോട്-നിലമ്പൂര്‍ 110 കെവി 15 വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. താലൂക്ക് ഹെഡ്ക്വോര്ട്ടറായ നിലമ്പൂര്‍ നഗരത്തില്‍ തെരുവുവിളക്ക് പ്രകാശിക്കാത്തത് ദുരിതമായി. മണ്ഡലത്തിലെ മിക്ക ടൗണുകളിലും സ്ഥിതി ഇതാണ്. താലൂക്ക് ആശുപത്രി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന നിലമ്പൂരില്‍ രാത്രിയാത്ര ഏറെ ദുരിതമാണ്. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടാല്‍ എല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളാണ് ചെയ്യേണ്ടതെന്ന മറുപടിയില്‍ ഒഴിഞ്ഞുമാറുന്നു.
deshabhimani 100711
വൈദ്യുതി മന്ത്രിയുടെ നാട്ടില്‍ വൈദ്യുതി കിട്ടാക്കനി. ആര്യാടന് മുഹമ്മദ് മന്ത്രിയായതോടെ നിലമ്പൂരിലേയും മലയോര മേഖലയിലേയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അപ്രഖ്യാപിത പവര്‍കട്ടും ലോഡ് ഷെഡിങ്ങും നിലമ്പൂരിലും മലയോരപ്രദേശത്തും പതിവാണ്. കറന്റ് പോയാല്‍ എപ്പോള്‍വരുമെന്ന് നിശ്ചയമില്ല. മുന്നറിയിപ്പില്ലാതെയാണ് ഇടയ്ക്കിടെ വൈദ്യുതിമുടക്കം. ഇത് ജനങ്ങളെ ഏറെ വലക്കുന്നു.
ReplyDeleteആര്യാടന് അധികാരത്തില്‍ കയറിയിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. “മലയോരമേഖല ഇരുട്ടിലാകാതിരിക്കാനുള്ള സമാന്തര വൈദ്യുതി ലൈന്‍ അരീക്കോട്-നിലമ്പൂര്‍ 110 കെവി 15 വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല.“ എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആദ്യത്തെ നാലോ അഞ്ചോ വര്‍ഷം ഇടതു ഭരണം, പിന്നെ യു.ഡി.എഫ് വീണ്ടും എല്‍.ഡി.എഫും അഞ്ചുവര്‍ഷം. അപ്പോള്‍ പത്തൂവര്ഷ കാലം ഭരണം നടത്തിയത് എല്‍.ഡി.എഫ് ആനിലക്ക് ഇതിന്റെ ഉത്തരവാദിത്വം എല്‍.ഡി.എഫിനു തന്നെ യല്ലേ?
ReplyDelete"താലൂക്ക് ഹെഡ്ക്വോര്ട്ടറായ നിലമ്പൂര്‍ നഗരത്തില്‍ തെരുവുവിളക്ക് പ്രകാശിക്കാത്തത് ദുരിതമായി. മണ്ഡലത്തിലെ മിക്ക ടൗണുകളിലും സ്ഥിതി ഇതാണ്. താലൂക്ക് ആശുപത്രി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന നിലമ്പൂരില്‍ രാത്രിയാത്ര ഏറെ ദുരിതമാണ്. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടാല്‍ എല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളാണ് ചെയ്യേണ്ടതെന്ന മറുപടിയില്‍ ഒഴിഞ്ഞുമാറുന്നു."
ഇത് ആര്യാടന് വന്നതിന്റെ പിറ്റേന്ന് ഉണ്ടായ പ്രശ്നം അല്ലല്ലോ? നിലമ്പൂരും ഈ പറഞ്ഞ പ്രശ്നങ്ങളും ബാലന് മന്ത്രിയുടെ കാലത്തും ഉണ്ടായിരുന്നില്ലേ?
പക്ഷം പിടിക്കുകയല്ല. എന്നാലും ഒരു ന്യായം വേണ്ടേ?