കോഴിക്കോട്: 2002 ലെ ഒന്നാംമാറാട് കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളെല്ലാം അവസാനിച്ചു. വ്യാഴാഴ്ച വിധി പറഞ്ഞ കിണറ്റിങ്കലകത്ത് ഷെറീനയുടെ വീട് തീവെച്ച കേസില്‍ പ്രത്യേക കോടതി വിധി പറഞ്ഞതോടെയാണ് നീണ്ട പട്ടിക അവസാനിച്ചത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് മാറാട് വായനശാലക്കു പടിഞ്ഞാറുഭാഗത്തെ കടപ്പുറത്ത് മാറാട് ഒന്നും രണ്ടു കലാപങ്ങള്‍ . രണ്ടു കലാപത്തിലുമായി 14 പേര്‍ കൊല്ലപ്പെട്ട കേസ് ഉള്‍പ്പടെ 81 കേസുകളാണ് ഉണ്ടായിരുന്നത്. ഒന്നാം മാറാട് കലാപത്തില്‍ മൊത്തം 72 കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസിലും 22 തീവെപ്പുകേസിലും രണ്ടാം മാറാട് കലാപത്തിലെ 9 പേര്‍ കൊല്ലപ്പെട്ട കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. ശേഷിച്ച 45 കേസുകളില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. രണ്ടാം കലാപത്തിലെ മൂന്നുകേസുകള്‍ മാത്രമാണ് ഇനി പ്രത്യേക കോടതിക്കു മുമ്പാകെ വിചാരണയിലുള്ളത്.
2002 ജനുവരി മൂന്നിന് രാത്രി ഏഴരക്കും എട്ടിനും നാലിന് പുലര്‍ച്ചെയുമായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണ കഴിഞ്ഞ് മുഴുവന്‍ കേസുകളും ഇതിനായി പ്രത്യേകം തയ്യാറാക്കിയ കോടതിയില്‍ വ്യാഴാഴ്ച തീവെപ്പുകേസോടെ അവസാനിച്ചു. കോടതി ആരംഭിച്ചപ്പോള്‍ പ്രഥമ ജഡ്ജ് ആയിരുന്നത് ബാബു മാത്യു പി ജോസഫായിരുന്നു. ഇദ്ദേഹമാണ് രണ്ടാം കലാപത്തിലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട കേസ് ഉള്‍പ്പടെ മൂന്ന് കേസില്‍ വിധിപറഞ്ഞിരുന്നത്. പിന്നീട് ഗോപിക്കുട്ടനും തുടര്‍ന്ന് കെ പി പ്രസന്നകുമാരിയും, സോഫി തോമസും ജഡ്ജിമാരായി. ഇപ്പോഴത്തെ ജഡ്ജ് നാരായണപിഷാരടി തീവെപ്പു കേസുകളില്‍ മാത്രമാണ് വിധിപറഞ്ഞത്. ഒന്നാം കലാപത്തിനിടയില്‍ കിണറ്റിങ്കലകത്ത് ഹാരിസിന്റെ ഭഭാര്യ ഷറീനയുടെ വീട് ആക്രമിച്ച് തീവെച്ച കേസില്‍ പ്രതികളായ തെക്കേതൊടി ഷാജി(54), തെക്കേതൊടി കൊച്ചു എന്ന ബൈജുമോന്‍(49), ചോയിച്ചന്റകത്ത് ബാബു(67), ചോയിച്ചന്റകത്ത് കിഷോര്‍(55), ചോയിച്ചന്റകത്ത് സന്തോഷ്(47), അരയച്ചന്റകത്ത് മനോഹരന്‍(60), കലേഷ് എന്ന കൃഷ്ണകുമാര്‍(46), ചോയിച്ചന്റകത്ത് രജീഷ്(37), ചോയിച്ചന്റകത്ത് രാഗേഷ് എന്ന മുത്തു(32), ചോയിച്ചന്റകത്ത് ശ്രീജേഷ്(31) എന്നിവരെയാണ് കുറ്റക്കാരല്ലെന്നുകണ്ട് പ്രത്യേക കോടതി ജഡ്ജ് നാരായണ പിഷാരടി വെറുതെ വിട്ടത്. 2002 ജനുവരി മൂന്നിന് രാത്രി അഞ്ചുപേര്‍ കൊല്ലപ്പെട്ട കലാപത്തിനിടയില്‍ പ്രതികള്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി വീട് ആക്രമിച്ച് തീവെച്ചു നശിപ്പിച്ചുവെന്നായിരുന്നു കേസ്.
deshabhimani 080711
2002 ലെ ഒന്നാംമാറാട് കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളെല്ലാം അവസാനിച്ചു.
ReplyDelete