സൗമ്യകേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി ഡോ. ഉന്മേഷിന്റെ വിവാദമൊഴിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഉന്നത തല അന്വേഷണം ഉന്മേഷിനെ രക്ഷിക്കാന്‍ . അപൂര്‍ണമെന്ന ലേബലൊട്ടിച്ച് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇതിന് മുന്നോടിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. എങ്ങും തൊടാതെയുള്ള റിപ്പോര്‍ട്ടാണ് സമിതി നല്‍കിയത്. ആവശ്യമായ രേഖകള്‍ കിട്ടിയില്ല എന്നാണ് കാരണം പറയുന്നത്.
ഇതിനിടെ ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. ഉന്മേഷ് പ്രതിയെ സഹായിച്ചെന്ന് പ്രോസിക്യൂഷന്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടരുകയാണ്. ഉന്മേഷിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യുഷന്‍ കൈമാറിയിട്ടുണ്ട്. ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. ഷെര്‍ളി വാസു നല്‍കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് വിരുദ്ധമായി ഡോ. ഉന്മേഷ് വിചാരണക്കോടതിയില്‍ മൊഴി നല്‍കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയിലെ രണ്ടംഗങ്ങള്‍ വെള്ളിയാഴ്ചയാണ് തെളിവെടുത്തത്. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം മേധാവികളായ രമ, ശ്രീകുമാരി എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. വിവാദ മൊഴി നല്‍കിയ ഡോ. ഉന്മേഷ്, ഫോറന്‍സിക് വിഭാഗം മേധാവി ഷെര്‍ളി വാസു, പ്രിന്‍സിപ്പല്‍ പ്രവീണ്‍ ലാല്‍ എന്നിവരില്‍ നിന്ന് മൊഴി എടുത്തിരുന്നു. സമിതിയംഗങ്ങളില്‍ ഒരാള്‍ക്ക് ഉന്മേഷുമായി നല്ല സൗഹൃദമാണെന്ന് ആരോപണമുണ്ട്. സംസ്ഥാനത്തെ സീനിയറായ ഫോറന്‍സിക് വിദഗ്ധയും നിരവധി കേസുകളില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വിശ്വാസ്യത നേടിയ ഡോക്ടറുമായ ഷെര്‍ളി വാസുവിനെ ഒതുക്കാനുള്ള അവസരമായും ചിലര്‍ ഇതിനെ കാണുന്നു. പ്രതിഭാഗത്തിന് വേണ്ടി മൊഴിനല്‍കിയ ഏക സാക്ഷി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പൊലീസ് സര്‍ജനായത് നാണക്കേടായി.
പോസ്റ്റുമോര്‍ട്ടം രേഖ അനുവാദമില്ലാതെ കൊണ്ടുപോയി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം പ്രോസിക്യൂഷന്‍ ഉന്മേഷിനെതിരെ ഉന്നയിച്ചിട്ടുണ്ട്. രേഖകളില്‍ ഡിപ്പാര്‍ട്ട്മെന്റ് നിലപാട് വ്യക്തമാണെന്നിരിക്കെ മേധാവിയുടെ മൊഴി എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്ന ഉന്മേഷിന്റെ വാദം തെറ്റാണ്. സത്യസന്ധമായാണ് മൊഴി നല്‍കിയതെന്നും പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ തര്‍ക്കമില്ലെന്നും ഡോ. ഉന്മേഷ് പറയുന്നു. കോടതി നോട്ടീസ് അയച്ച് വിളിപ്പിച്ചതിനാലാണ് മൊഴി നല്‍കിയത്. തെറ്റായ മൊഴി നല്‍കിയ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ ഹര്‍ജിയില്‍ കോടതി പിന്നീട് തീരുമാനം പറയും.
deshabhimani 181011
സൗമ്യകേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി ഡോ. ഉന്മേഷിന്റെ വിവാദമൊഴിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഉന്നത തല അന്വേഷണം ഉന്മേഷിനെ രക്ഷിക്കാന്‍ . അപൂര്‍ണമെന്ന ലേബലൊട്ടിച്ച് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇതിന് മുന്നോടിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. എങ്ങും തൊടാതെയുള്ള റിപ്പോര്‍ട്ടാണ് സമിതി നല്‍കിയത്. ആവശ്യമായ രേഖകള്‍ കിട്ടിയില്ല എന്നാണ് കാരണം പറയുന്നത്.
ReplyDelete