Tuesday, October 18, 2011

സ്പീക്കറുടെ ഫാക്സില്‍നിന്ന് മഹിളാ കോണ്‍ . പ്രസ്താവന: എംഎല്‍എമാരെ പുറത്താക്കണം:

പ്രതിപക്ഷ എംഎല്‍എമാരെ നിയമസഭയില്‍നിന്ന് പുറത്താക്കണമെന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഫാക്സില്‍നിന്ന്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പ്രസ്താവനയാണ് തിങ്കളാഴ്ച സ്പീക്കറുടെ ഔദ്യോഗിക ഫാക്സുവഴി തലസ്ഥാനത്തെ മാധ്യമങ്ങളിലെത്തിയത്. എംഎല്‍എമാരായ ടി വി രാജേഷിനെയും ജയിംസ് മാത്യുവിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ബിന്ദു കൃഷ്ണ നടത്തിയ പ്രസംഗമാണ് ഫാക്സ് ചെയ്തത്. പ്രസ്താവനയിലുടനീളം എംഎല്‍എമാര്‍ക്കെതിരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. എംഎല്‍എമാര്‍ സമൂഹത്തിന് അപമാനമാണെന്നുവരെ സ്പീക്കറുടെ ഓഫീസില്‍നിന്ന് അയച്ച ഫാക്സില്‍ പറയുന്നു.

മഹിളാ കോണ്‍ഗ്രസിന്റെ ലെറ്റര്‍പാഡിലുള്ള പ്രസ്താവന സ്പീക്കറുടെ ഓഫീസിലെ 0471 2512131 എന്ന നമ്പരില്‍നിന്നാണ് ഫാക്സ് ചെയ്തത്. എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പോഷകസംഘടനയുടെ പ്രസ്താവന അയച്ചത് ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്ന് സംഭവം രഹസ്യമാക്കി വയ്ക്കാന്‍ സ്പീക്കറുടെ ഓഫീസ്തന്നെ നേരിട്ടിറങ്ങി. നിയമസഭാ സ്പീക്കറുടെ ഓഫീസ്, രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നാണ് ചട്ടം. എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കേണ്ട സ്പീക്കറുടെ ഓഫീസാണ്, അവര്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും പ്രസ്താവന തയ്യാറാക്കലിനും വേദിയാക്കിയത്.

ദേശാഭിമാനി 181011

1 comment:

  1. മഹിളാ കോണ്‍ഗ്രസിന്റെ ലെറ്റര്‍പാഡിലുള്ള പ്രസ്താവന സ്പീക്കറുടെ ഓഫീസിലെ 0471 2512131 എന്ന നമ്പരില്‍നിന്നാണ് ഫാക്സ് ചെയ്തത്. എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പോഷകസംഘടനയുടെ പ്രസ്താവന അയച്ചത് ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്ന് സംഭവം രഹസ്യമാക്കി വയ്ക്കാന്‍ സ്പീക്കറുടെ ഓഫീസ്തന്നെ നേരിട്ടിറങ്ങി. നിയമസഭാ സ്പീക്കറുടെ ഓഫീസ്, രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നാണ് ചട്ടം. എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കേണ്ട സ്പീക്കറുടെ ഓഫീസാണ്, അവര്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും പ്രസ്താവന തയ്യാറാക്കലിനും വേദിയാക്കിയത്.

    ReplyDelete