അടിമമുദ്ര പതിഞ്ഞതാണ് തന്റെ സ്പീക്കര്‍പദവിയെന്ന് സഭാധ്യക്ഷന്‍ ജി കാര്‍ത്തികേയന്‍ തെളിയിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തിങ്കളാഴ്ച നാണക്കേടുകൊണ്ട് തലകുനിച്ചു. ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ കാര്‍ത്തികേയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് തന്റെ രാജി സഭയില്‍ പ്രഖ്യാപിച്ചേനെ. ഒന്നുകില്‍ ആത്മാഭിമാനം ഇല്ലായ്മ, അല്ലെങ്കില്‍ ജനാധിപത്യത്തെ പരിഹസിച്ച ഒത്തുകളി. അതാണ് മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് നാടിന് സമ്മാനിച്ചത്.
വെള്ളിയാഴ്ചത്തെ സംഭവങ്ങള്‍ വിവരിച്ചശേഷം തിങ്കളാഴ്ച സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ചത്, കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് ചെയര്‍ കരുതുന്നുവെന്നാണ്. ഇതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ സംസാരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു. രണ്ട് പ്രതിപക്ഷാംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള മുന്‍കൂര്‍ തയ്യാറാക്കിയ പ്രമേയമാണ് ഉമ്മന്‍ചാണ്ടി വായിച്ചത്. ഇതിലൂടെ സ്പീക്കറുടെ വാക്കിനെ മുഖ്യമന്ത്രി പ്രത്യക്ഷത്തില്‍ അനാദരിച്ചു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 1.30 വരെ സ്പീക്കറും ഇരുപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായി നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ സസ്പെന്‍ഷനോ ശിക്ഷയോ ഇല്ലാതെ പ്രശ്നം തീര്‍ക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ടി വി രാജേഷോ ജയിംസ് മാത്യുവോ സഭയില്‍ അപമാനകരമായ ഒന്നും ചെയ്തില്ലെന്ന ബോധ്യമായിരുന്നു അതിന് കാരണം. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അംഗങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് വീഡിയോ പരിശോധനയില്‍ ബോധ്യപ്പെട്ടുവെന്ന് സ്പീക്കറും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും രാജേഷിനെയും ജയിംസ് മാത്യുവിനെയും സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം മുഖ്യമന്ത്രി വായിച്ചപ്പോള്‍ , അതില്‍ വിയോജിക്കാതെ സ്പീക്കര്‍ ആ അരുതായ്മയ്ക്ക് കൂട്ടുനിന്നു. അതിലൂടെ തകര്‍ന്നത് സ്പീക്കര്‍പദവിയുടെ നിഷ്പക്ഷതയും അന്തസ്സുമാണ്.
അംഗങ്ങളുടെ സസ്പെന്‍ഷന്‍ സഭാചട്ടത്തിലെ കടുത്തശിക്ഷയാണ്. സ്പീക്കര്‍ പ്രസ്താവന നടത്തുമ്പോള്‍ , രണ്ട് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചതിനാണ് സസ്പെന്‍ഷന്‍ എന്നാണ് സഭ പിരിഞ്ഞ് രണ്ടരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. സ്പീക്കറുടെ തെറ്റായ പരാമര്‍ശത്തോട് വിയോജിക്കുന്നത് സഭയില്‍നിന്ന് അംഗങ്ങളെ പുറത്താക്കുന്ന കുറ്റമാണെന്നത് പാര്‍ലമെന്ററിചരിത്രത്തിലെ പുതിയ കീഴ്വഴക്കമാണ്. ഇത് അംഗീകരിക്കാതെ പ്രതിപക്ഷം ഒന്നടങ്കം നിയമസഭയ്ക്കുള്ളില്‍ സത്യഗ്രഹം ഇരിക്കയാണ്. ഇതിനിടെ ഭരണപക്ഷ താല്‍പ്പര്യപ്രകാരം മാധ്യമവിലക്കും സ്പീക്കര്‍ ഏര്‍പ്പെടുത്തി. അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും സഭാമന്ദിരത്തില്‍ കയറാന്‍ അനുവദിക്കുന്നില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടെ സഭയ്ക്കുള്ളില്‍ ഇരിക്കുമ്പോള്‍ ചൊവ്വാഴ്ച സഭാസമ്മേളനം എങ്ങനെ എന്നത് പ്രശ്നമാണ്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് സഭാസമ്മേളനം നടത്താന്‍ കഴിയാതെവരും. ധനാഭ്യര്‍ഥന പാസാക്കാതെ ഭരണം തുടരാന്‍ കഴിയില്ല. ഒറ്റയടിക്ക് ബില്ലുകള്‍ പാസാക്കാനും പറ്റില്ല. ഇങ്ങനെ ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് വലിയ ഭരണപ്രതിസന്ധി ക്ഷണിച്ചുവരുത്തുകയാണ്.
(ആര്‍ എസ് ബാബു)
deshabhimani 181011
അടിമമുദ്ര പതിഞ്ഞതാണ് തന്റെ സ്പീക്കര്‍പദവിയെന്ന് സഭാധ്യക്ഷന്‍ ജി കാര്‍ത്തികേയന്‍ തെളിയിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തിങ്കളാഴ്ച നാണക്കേടുകൊണ്ട് തലകുനിച്ചു. ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ കാര്‍ത്തികേയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് തന്റെ രാജി സഭയില്‍ പ്രഖ്യാപിച്ചേനെ. ഒന്നുകില്‍ ആത്മാഭിമാനം ഇല്ലായ്മ, അല്ലെങ്കില്‍ ജനാധിപത്യത്തെ പരിഹസിച്ച ഒത്തുകളി. അതാണ് മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് നാടിന് സമ്മാനിച്ചത്.
ReplyDelete