ഉപതെരഞ്ഞെടുപ്പുകളില്‍ യുപിഎ ഘടകകക്ഷികള്‍ക്ക് ദയനീയ തോല്‍വി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസ്സാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. ഹരിയാന ജനഹിത കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയിയാണ് ഇവിടെ വിജയിച്ചത്. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ബിഷ്ണോയി 6323 വോട്ടിനാണ് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അജയ് ചൗതാലയെ തോല്‍പ്പിച്ചത്. ബിഷ്ണോയിക്ക് 3,55,941 വോട്ട് ലഭിച്ചപ്പോള്‍ അജയ ചൗതാലയ്ക്ക് 3,49,618 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്പ്രകാശിന് 1,49,785 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ബിഷ്ണോയിയും ഐഎന്‍എല്‍ഡിയും വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 54,754 വോട്ട് കുറഞ്ഞു. ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള എട്ട് നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഉഖ്ലാന, ബര്‍വാല, ഹിസ്സാര്‍ , നല്‍വ, ബവാനി ഖേര എന്നീ അഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി. മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ രണ്ടാഴ്ച ഹിസ്സാറില്‍ ക്യാമ്പ് ചെയ്ത് ജയപ്രകാശിനുവേണ്ടി പ്രചാരണം നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ നിര്യാണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ബിഷ്ണോയി വിജയിച്ചപ്പോള്‍ ഹരിയാനയിലെ കോണ്‍ഗ്രസ് അടിത്തറ ഇളകുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസിന് മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അണ്ണ ഹസാരെ സംഘാംഗവും മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്ത അരവിന്ദ കേജ്റിവാള്‍ പറഞ്ഞു. ജനലോക്പാല്‍ ബില്ലിന് അനുകൂലമായ വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം പരിശോധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി പറഞ്ഞു. ഹസാരെ സംഘത്തിന്റെ പ്രചാരണം മാത്രമാണ് വിജയത്തിന് കാരണമെന്ന അവകാശവാദം കുല്‍ദീപ് ബിഷ്ണോയി തള്ളി. തന്റെ പിതാവിനോട് ജനങ്ങള്‍ക്കുള്ള സ്നേഹാദരങ്ങളും വിജയത്തിന് കാരണമായി.
മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ഖാദക്വാസ്ല മണ്ഡലത്തിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പരാജയപ്പെട്ടു. ബിജെപിയിലെ ഭഭീമറാവു തപ്കീര്‍ ആണ് ഇവിടെ 3625 വോട്ടിന് വിജയിച്ചത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ രമേഷ് വഞ്ചാലെയുടെ നിര്യാണത്തെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വിജയം ഉറപ്പിക്കാനായി രമേഷ് വഞ്ചാലെയുടെ ഭാര്യയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. എന്നിട്ടും രക്ഷപ്പെടാനായില്ല. ആന്ധ്രപ്രദേശിലെ ബന്‍സ്വാഡയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീനിവാസ ഗൗഡയ്ക്ക്് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. തെലങ്കാന സംസ്ഥാനത്തിനുവേണ്ടി പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടിആര്‍എസ് സ്ഥാനാര്‍ഥി പി ശ്രീനിവാസ റെഡ്ഡി 49,889 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചു. ബിഹാറിലെ ദരൗഡയില്‍ ഐക്യജനതാദള്‍ സീറ്റ് നിലനിര്‍ത്തി. ഇവിടെയും കോണ്‍ഗ്രസിന് തോല്‍വിയാണുണ്ടായിട്ടുള്ളത്.
deshabhimani 181011
ഉപതെരഞ്ഞെടുപ്പുകളില്‍ യുപിഎ ഘടകകക്ഷികള്‍ക്ക് ദയനീയ തോല്‍വി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസ്സാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. ഹരിയാന ജനഹിത കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയിയാണ് ഇവിടെ വിജയിച്ചത്.
ReplyDelete