പാമൊലിന്‍ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ നടക്കുന്ന പുനരന്വേഷണം ചോദ്യംചെയ്ത് ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുമതിതേടിയാണ് വി എസിന്റെ ഹര്‍ജി. തുടരന്വേഷണം കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ കാരണമാവുമെന്ന ജിജി തോംസന്റെ വാദം ശരിയല്ല. തുടരന്വേഷണത്തിനുള്ള ഉത്തരവ് പുറത്തുവന്ന് ഒന്നര മാസത്തിനുശേഷമാണ് ജിജി തോംസന്‍ കോടതിയെ സമീപിച്ചത്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ജിജി തോംസണ്‍ അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ വിചാരണചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പിന്‍വലിക്കാനുമായിരുന്നു നടപടി. ജിജി തോംസണ്‍ ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാല്‍ വിധിയുടെ ഗുണഭോക്താവ് ഉമ്മന്‍ചാണ്ടിയായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ ആത്മാര്‍ഥമായ നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പാമൊലിന്‍ ഇടപാടിലെ അഴിമതിയും ക്രമക്കേടുകളും ജനശ്രദ്ധയില്‍വന്നത് 1992 മാര്‍ച്ച് 10ന് താന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനിലൂടെയാണ്. കേസില്ലാതാക്കാനും പിന്‍വലിക്കാനും നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ തീരുമാനം എടുത്തത് തുടരന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. സാങ്കേതികത്വത്തിന്റെ പേരില്‍ അഴിമതി മൂടിവയ്ക്കാനാവില്ലെന്ന് കെ കരുണാകരന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്നനിലയില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്-വി എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ കക്ഷിചേരാന്‍ അനുമതിതേടി അല്‍ഫോന്‍സ് കണ്ണന്താനവും ഹര്‍ജി നല്‍കിയിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിക്കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ എക്സ് ഓഫീഷ്യോ ഡയറക്ടറായിരുന്നു. അഴിമതി ഉണ്ടെന്നു സൂചന കിട്ടിയപ്പോള്‍ത്തന്നെ ചെയര്‍മാനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെപേരില്‍ തന്നെ സ്ഥലംമാറ്റുകയാണ് ചെയ്തത്. ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവില്ല. അതിനാല്‍ മുഖ്യമന്ത്രിക്ക് സ്വാധീനമില്ലാത്ത മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കുകയാണ് വേണ്ടതെന്നും കണ്ണന്താനത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. കക്ഷി ചേരാന്‍ അനുമതി തേടി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കും.
deshabhimani 181011
പാമൊലിന്‍ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ നടക്കുന്ന പുനരന്വേഷണം ചോദ്യംചെയ്ത് ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുമതിതേടിയാണ് വി എസിന്റെ ഹര്‍ജി.
ReplyDelete