കോളേജിലെ പെണ്‍കുട്ടികളോടു അപമര്യാദയായി പെറുമാറിയ സത്യജിത്തിനെതിരെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇതിനുപിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകാരണെന്നാരോപിച്ച് സത്യജിത്ത് നടത്തിയ ആക്രമണത്തില്‍ മൂന്നു എസ്എഫ്ഐ പ്രവര്‍ത്തകക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ പിറ്റേദിവസം മനോരമ പത്രത്തില്‍ രമേശ് ചെന്നിത്തല ആശുപത്രിക്കിടക്കയില്‍ ഇരുന്ന് സത്യജിത്തിനെ ആശ്വസിപ്പിക്കുന്ന പടവും വാര്‍ത്തയുമായിരുന്നു. സത്യജിത്തിനെ എസ്എഫ്ഐക്കാര്‍ റാഗുചെയ്തുവെന്നും എച്ചില്‍പ്പാത്രം കഴുകിച്ചെന്നുമായിരുന്നു മനോരമ വാര്‍ത്ത. എന്നാല്‍ കോളേജില്‍ റാഗിങ് നടന്നിട്ടില്ലെന്നു പിറ്റേന്നു പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. പൊലീസ് അന്വേഷണത്തിലും റാഗിങ് നടന്നില്ലെന്നു തെളിഞ്ഞു. ഒടുവില്‍ ചെന്നിത്തലയുടെ സമ്മര്‍ദ്ദത്തെതുടുര്‍ന്ന് സത്യജിത്തിനെ കോളേജില്‍ തുടരാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ അഞ്ചു കള്ളക്കേസുകളാണ് ചെന്നിത്തല പൊലീസിനെ സ്വാധീനിച്ച് എടുപ്പിച്ചത്.
ഓര്‍മ്മ പുതുക്കാന്‍....
നങ്ങ്യാര്‍കുളങ്ങര: "എച്ചില്‍കഥ"യുമായി കോണ്‍ഗ്രസും മാധ്യമങ്ങളും
"എച്ചില്‍" കഥാനായകനെ കോളേജില്‍നിന്ന് പുറത്താക്കി
deshabhimani 151011
മനോരമയുടെ"എച്ചില്‍പ്പാത്രം കഴുകല്‍" കഥയിലെ നായകനു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് കെഎസ്യു സ്ഥാനാര്‍ഥിയായി മത്സരിച്ച സത്യജിത്ത് പരാജയപ്പെട്ടത്. മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്കു മത്സരിച്ച സത്യജിത്തിനെ എസ്എഫ്ഐയിലെ മിഥുന്‍മോഹന്‍ 359 വോട്ടിനാണ് തോല്‍പിച്ചത്. ആകെ 569 വോട്ടില്‍ സത്യജിത്തിനു 210 വോട്ടുകളേ നേടാനായുള്ളു. കോളേജ് യൂണിയനിലും എസ്എഫ്ഐ ഭൂരിപക്ഷം സീറ്റും നേടി
ReplyDeletehhhhhhhh..
ReplyDeleteഇവരീ പരിപാടി എനീം നിര്‍ത്തീല്ലേ?