നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും നടത്തിയ പ്രചാരണങ്ങള്‍ പൊളിഞ്ഞു. ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്നും അക്രമത്തിനിടയില്‍ അവരുടെ തൊപ്പി താഴെ വീണെന്നുമാണ് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍ ,അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഉന്തും തള്ളും എന്നതില്‍ കവിഞ്ഞ് ഒന്നും നടന്നതായി ദൃശ്യങ്ങളിലില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആരും ആക്രമിക്കുന്ന രംഗങ്ങളുമില്ല. അക്രമത്തിനിരയായി തൊപ്പി തെറിച്ചെന്നു പറയുന്ന രജനീകുമാരിയുടെ തലയില്‍ ആദ്യംമുതലേ തൊപ്പിയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തം. ഇവര്‍ പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലാണ് നില്‍ക്കുന്നത്. സ്പീക്കറോടു സംസാരിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ ചെറുക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് രാജേഷിനും ലതികയ്ക്കും പരിക്കേറ്റത്. ലതിക ആ സമയം സംഭവസ്ഥലത്തേ ഉണ്ടായിരുന്നില്ല എന്നാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. വീഡിയോദൃശ്യങ്ങള്‍ കണ്ട ശേഷവും അവര്‍ ഇതാവര്‍ത്തിച്ചു. എന്നാല്‍ , മുന്നില്‍ത്തന്നെ ലതിക ഉണ്ടെന്ന് വീഡിയോദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഇതോടെ, ഭരണപക്ഷം അംഗങ്ങള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നു മാത്രമല്ല അംഗങ്ങള്‍ക്കു മര്‍ദനമേറ്റ സംഭവം ശരിയല്ലെന്ന് വരുത്താനും വ്യാജ കഥകള്‍ മെനഞ്ഞെന്ന് വ്യക്തമായി.
കൈയേറ്റം: ആരോപണത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞുമാറി
നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ എല്‍ഡിഎഫ് എംഎല്‍എമാര്‍ കൈയേറ്റം ചെയ്തെന്ന ആരോപണത്തിന് മറുപടി പറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞുമാറി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജെയിംസ് മാത്യുവും ടി വി രാജേഷും വനിതാജീവനക്കാരിയെ കൈയേറ്റം ചെയ്തെന്ന ആക്ഷേപമുന്നയിച്ചത്. കൈയേറ്റം സഭയിലെ വീഡിയോ ദൃശ്യങ്ങളിലുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ , തിങ്കളാഴ്ച വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വരംമാറ്റി.
തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രിയും മാണിയും കുഞ്ഞാലിക്കുട്ടിയും തയ്യാറായില്ല. അത് വേറെ വിഷയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വീഡിയോ ജനങ്ങള്‍ കാണട്ടെയെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്യുന്നതായി വീഡിയോദൃശ്യങ്ങളില്‍ ഇല്ലെന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും മൗനം പാലിച്ചു. വീഡിയോയില്‍ മുഖ്യമന്ത്രി കൈയേറ്റദൃശ്യം കണ്ടോ എന്ന ചോദ്യത്തിനും പ്രതികരണമുണ്ടായില്ല.
ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും സസ്പെന്‍ഡ് ചെയ്തത് തിങ്കളാഴ്ചത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ സംഭവങ്ങളുടെപേരില്‍ കടുത്ത നടപടി വേണമെന്നായിരുന്നു യുഡിഎഫ് നിലപാട്. എന്നാല്‍ , തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ റൂളിങ് നല്‍കുമ്പോള്‍ അച്ചടക്കലംഘനം കാണിച്ചതിനാണ് സസ്പെന്‍ഷനെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ സംസാരിച്ച ഉടന്‍ സസ്പെന്‍ഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് താന്‍ സീറ്റിലിരുന്ന് എഴുതിയതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സഭയില്‍ സത്യപ്രഹം നടത്തുന്നതുമായി ബന്ധപ്പെട്ട നടപടി കാത്തിരുന്നുകാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 181011
നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും നടത്തിയ പ്രചാരണങ്ങള്‍ പൊളിഞ്ഞു. ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്നും അക്രമത്തിനിടയില്‍ അവരുടെ തൊപ്പി താഴെ വീണെന്നുമാണ് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നത്.
ReplyDeleteടി വി രാജേഷ് എംഎല്‍എയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുവീണ്ടും വാര്‍ത്ത ചമച്ചു. വെഞ്ഞാറമൂട്ടില്‍വച്ച് തന്നോട് ട്രാഫിക് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡിജിപി റിപ്പോര്‍ട്ടുസമര്‍പ്പിച്ചുവെന്നാണ് ചാനലുകള്‍ വഴി വാര്‍ത്ത നല്‍കിയത്. സംഭവത്തില്‍ ട്രാഫിക് പൊലീസ് ടി വി രാജേഷിനെ അപമാനിച്ചില്ലെന്നും അന്ന് സംഘത്തിലുണ്ടായിരുന്ന വനിതാ പൊലീസിനോട് എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നും ഡിജിപി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ചാനലുകളില്‍ വാര്‍ത്തയായത്. എന്നാല്‍ , ഇതുസംബന്ധിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. ട്രാഫിക് പൊലീസ് തന്നെ അപമാനിച്ചുവെന്ന് ടി വി രാജേഷ് എംഎല്‍എ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതി റൂറല്‍ എസ്പിയാണ് അന്വേഷിച്ചത്. എസ്പി തന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാനായില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ടി വി രാജേഷും ജയിംസ് മാത്യുവും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചുവെന്ന യുഡിഎഫ് ആരോപണം കള്ളമെന്ന് തെളിഞ്ഞതോടെയാണ് പിടിച്ചുനില്‍ക്കാന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.
ReplyDelete