ജയിലിലെ ഫോണ്‍വിളി: എന്‍ഐഎ അന്വേഷണം തേടും
തടവുപുള്ളികളുടെ ഫോണ്‍വിളി സംബന്ധിച്ച് കേരളം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ അന്വേഷണം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി കെ ജയകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കാനുള്ള കത്ത് തയാറാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫോണ്‍വിളി സംബന്ധിച്ച് ജയില്‍ വകുപ്പിനോട് നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ജയിലുകളില്‍ തീവ്രവാദത്തിന്റെ ശാഖകള്‍ എത്തിയെന്ന് അനുമാനിക്കാമെന്ന് ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം തേടുന്നത്.
ജയിലിനുള്ളില്‍ നിന്ന് സാറ്റ്ലൈറ്റ് ഫോണുപയോഗിച്ച് വിദേശരാജ്യങ്ങളിലേക്ക് വിളിച്ചെന്നും ഇത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ നിന്ന് വിദേശത്തേക്ക് ഫോണ്‍കോളുകള്‍ പോകുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും തടവില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണപിള്ള പലരെയും ഫോണ്‍ ചെയ്തത് വിവാദമായിരുന്നു.
പിള്ളയുടെ മോചനം: വി എസ് ഗവര്‍ണര്‍ക്ക് കത്തയച്ചു
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായാണ് മോചിപ്പിച്ചതെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ജയില്‍ചട്ടം ലംഘിച്ചതിന് പിള്ളയ്ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍തന്നെ നടപടിയെടുത്തിട്ടുണ്ട്. അധികാരം ദുര്‍വിനിയോഗം ചെയ്ത് നിയമത്തെ മറികടന്നാണ് പിള്ളയെ മോചിപ്പിച്ചതെന്ന് വ്യക്തമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പിള്ളയെ മോചിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെട്ടു.
ആനന്ദബോസിനെ നീക്കിയ ഉത്തരവ് റദ്ദാക്കി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ ശേഖരം തിട്ടപ്പെടുത്തുന്ന വിദഗ്ധ സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു സി വി ആനന്ദബോസിനെ നീക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ആനന്ദബോസ് സര്‍വീസില്‍ നിന്നു വിരമിച്ചതിന്റെ പേരിലാണ് സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കി ഉത്തരവിറക്കിയത്. എന്നാല്‍ ആനന്ദബോസിനെ സുപ്രീംകോടതിയാണ് നിയോഗിച്ചത്. കോടതിയുടെ അനുവാദമില്ലാതെ സര്‍ക്കാര്‍ നീക്കിയതില്‍ സാങ്കേതിക തടസമുണ്ടെന്നു കണ്ടാണ് റദ്ദാക്കിയത്. ആനന്ദബോസിനെ നീക്കണം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ മാറിയിട്ടില്ല. ആനന്ദബോസിനെ നീക്കിയ ഉത്തരവ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേസമയം, അതേസമയം, തന്നെ നീക്കിയതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ താല്‍പ്പര്യമാണെന്ന് സി വി ആനന്ദബോസ് പറഞ്ഞു. തനിക്ക് പകരക്കാരനെ നിയമിക്കാന്‍ നടത്തിയ നീക്കം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ആനന്ദബോസ് പറഞ്ഞു.
പ്രതിപക്ഷനേതാവിന്റേത് ഇരട്ടപദവിയല്ല: സര്‍ക്കാര്‍
പ്രതിപക്ഷനേതാവ് ഇരട്ടപദവിയുടെ പരിധിയില്‍ വരില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ എം ഒ എച്ച് ഫറൂഖിന് വിശദീകരണം നല്‍കി. പ്രതിപക്ഷ നേതാവ് ഇരട്ടപദവിയുടെ നിര്‍വചനത്തില്‍ വരില്ല. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ വിശദീകരണ കത്തില്‍ പറഞ്ഞു. ഇരട്ട പദവി സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞത്.
ഇല്‍മനേറ്റ് വില്‍പ്പനയില്‍ അഴിമതി: ഐആര്‍ഇ ചെയര്‍മാനെതിരെ കേസെടുക്കാന്‍ സിബിഐ അനുമതി തേടി
കൊച്ചി: ആണവോര്‍ജവിഭാഗത്തിനു കീഴിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡി (ഐആര്‍ഇ)ന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആര്‍ എല്‍ പത്രയ്ക്കെതിരെ കേസെടുക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ഇല്‍മനേറ്റ് വില്‍പ്പനയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡില്‍നിന്ന് ധാതുമണലായ ഇല്‍മനേറ്റ് കൊച്ചിയിലെ സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി കണ്ടെത്തിയത്. ഐആര്‍ഇയില്‍ സിബിഐ നടത്തിയ റെയ്ഡില്‍നിന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് ചെയര്‍മാന്റെ പങ്ക് വ്യക്തമായത്. ആഗസ്തില്‍ മുംബൈയില്‍ ചേര്‍ന്ന ഐആര്‍ഇ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്‍മനേറ്റ് മെട്രിക് ടണ്ണിന് 17,000 രൂപ നിരക്കില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ഇതിനു വിരുദ്ധമായി കൊച്ചിയിലെ സ്വകാര്യ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടില്‍ ലിമിറ്റഡിന് 12,600 രൂപയ്ക്കു വിറ്റതുവഴി കോടികളുടെ നഷ്ടമാണുണ്ടായത്. പത്രയുടെ അറിവോടെയാണ് ഇടപാട് നടന്നതെന്ന് സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയത്.
1ന് ഐടി തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാര്‍ച്ച്
അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് നേതൃത്വത്തില്‍ ഐടി തൊഴിലാളികള്‍ 11ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും. സാമൂഹ്യസുരക്ഷിതത്വവും അക്ഷയ കേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുക, അഴിമതി ആരോപണ വിധേയനായ അക്ഷയ ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുക, ആധാര്‍ പദ്ധതിയില്‍ സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഡി ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐടി മേഖലയില്‍ പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, ഇഎസ്ഐ, ബോണസ്, ഇന്‍ക്രിമെന്റുകള്‍ , പെന്‍ഷന്‍ , മിനിമം വേതനം എന്നിവ നിഷേധിച്ചിരിക്കുകയാണെന്ന് ജയന്‍ പറഞ്ഞു. തൊഴില്‍ നിയമങ്ങളും, അവകാശങ്ങളും തൊഴിലാളികള്‍ക്ക് ബാധകമല്ലെന്ന വ്യാപകപ്രചാരണമാണ് ഐടി കമ്പനികള്‍ നടത്തുന്നത്. ഇതുമൂലം അസംഘടിതരായ തൊഴിലാളികളുടെ ജീവിതസാഹചര്യം വഷളാകുകയാണ്. ഭൂരിപക്ഷം അക്ഷയകേന്ദ്രങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയും ജപ്തിഭീഷണിയും നേരിടുകയാണെന്നും ജയന്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എസ് സുനില്‍ കുമാര്‍ , ജില്ലാ സെക്രട്ടറി എന്‍ വി ജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ബാലസംഘം യോഗത്തില്‍ ബിജെപി അക്രമം
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പതാക നശിപ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധം തീര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബാലസംഘം യൂണിറ്റ്യോഗത്തില്‍ കയറി അക്രമം നടത്തി. ബാലസംഘം ഏരിയാ ജോയിന്റ് സെക്രട്ടറി ശിവചന്ദ്രന് അക്രമത്തില്‍ പരിക്കേറ്റു. ഡിവൈഎഫ്ഐ സ്ഥാപകദിനത്തിന്റെ ഭാഗമായി അരയി കാര്‍ത്തികയില്‍ സ്ഥാപിച്ച ഡിവൈഎഫ്ഐ പതാക ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.
ശനിയാഴ്ച അരയി കാര്‍ത്തികയിലെ മോഹനന്റെ വീട്ടില്‍ ബാലസംഘം യൂണിറ്റ് യോഗം ചേരുന്നതിനിടെ ബിജെപി പ്രവര്‍ത്തകരായ കുമാരന്‍ , ബാബു, ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി ഷിനോജും യൂണിറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഷിനോജിനെ ഭീഷണിപ്പെടുത്തിയ സംഘം ശിവചന്ദ്രനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. യോഗത്തിനെത്തിയ കുട്ടികളുടെ മുന്നില്‍ കൊലവിളി നടത്തിയാണ് അക്രമികള്‍ മടങ്ങിയത്. പരിക്കേറ്റ ശിവചന്ദ്രന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബാലസംഘം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പ്രകോപനമൊന്നുമില്ലാതെ കുട്ടികള്‍ക്ക് നേരെ പോലും അക്രമം നടത്തുന്ന ബിജെപി ക്രിമിനല്‍ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കിനാലൂര്‍ : ഭൂമിയുടെ കൈവശ രേഖ ഉടന്‍ നല്‍കണം
നടുവണ്ണൂര്‍ : കിനാലൂര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് പുനരധിവാസ ആനുകൂല്യത്തിന്റെ ഭാഗമായി ലഭിച്ച ഒരേക്കര്‍ മൂന്ന് സെന്റ് ഭൂമിയുടെ കൈവശാവകാശ രേഖ ഉടന്‍ ലഭ്യമാക്കണമെന്ന് സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 800 ഓളം സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് താല്‍ക്കാലിക തൊഴിലാളികളും ഉള്ള തൊഴില്‍സ്ഥാപനമായിരുന്നു കിനാലൂര്‍ എസ്റ്റേറ്റ്. കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് കമ്പനി പുനരധിവാസത്തിന്റെ ഭാഗമായാണ് ഭൂമി നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്ട്രേഷന്‍ നടപടിക്കാവശ്യമായ ചര്‍ച്ചകള്‍ തൊഴിലാളി സംഘടനകളുമായി നടന്നിരുന്നു. തോട്ടംതൊഴിലാളികളുടെ ഭൂമി രജിസ്ട്രേഷന്‍ നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡിസിസി ജനറല്‍ സെക്രട്ടറിക്ക് വധഭീഷണി; യൂത്ത് കോണ്‍ . നേതാവിനെതിരെ കേസ്
കരുനാഗപ്പള്ളി: ഡിസിസി ജനറല്‍ സെക്രട്ടറിയും തൊടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ തൊടിയുര്‍ രാമചന്ദ്രനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തൊടിയൂര്‍ ഷിബുഭവനത്തില്‍ ഷിബു എസ് തൊടിയൂരിന്റെ പേരില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. തൊടിയൂര്‍ രാമചന്ദ്രനെ കഴിഞ്ഞദിവസം രാത്രിയിലാണ് ഇയാള്‍ ഫോണില്‍വിളിച്ച് വധഭീഷണി മുഴക്കിയത്. കരുനാഗപ്പള്ളി സിഐയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു എസ് തൊടിയൂരിന്റെ ഫോണില്‍നിന്നാണ് സന്ദേശം എത്തിയതെന്ന് കണ്ടെത്തി. ഇയാള്‍ക്ക് അഞ്ച് മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
deshabhimani 061111
തടവുപുള്ളികളുടെ ഫോണ്‍വിളി സംബന്ധിച്ച് കേരളം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ അന്വേഷണം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി കെ ജയകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കാനുള്ള കത്ത് തയാറാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫോണ്‍വിളി സംബന്ധിച്ച് ജയില്‍ വകുപ്പിനോട് നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ജയിലുകളില്‍ തീവ്രവാദത്തിന്റെ ശാഖകള്‍ എത്തിയെന്ന് അനുമാനിക്കാമെന്ന് ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം തേടുന്നത്.
ReplyDelete