അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ണ ആരോഗ്യവാനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശിക്ഷാ കാലയളവില്‍ ജയില്‍ അധികൃതരുടെ ആവശ്യപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയിലാണ് പിള്ള പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ , ഭരണം മാറിയതോടെ ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ പിള്ളയ്ക്ക് ഗുരുതര രോഗമാണെന്ന് "കണ്ടെത്തി".തുടര്‍ന്ന് നഗരത്തിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷത്തെ ശിക്ഷയില്‍ 69 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളിലും 85 ദിവസം പരിവാരസമേതം ആശുപത്രിയിലും. പിള്ളയുടെ മകന്‍ ഗണേശ്കുമാര്‍ കൂടി അംഗമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്രത്യേക ഉത്തരവിലൂടെ പിള്ളയെ തുറന്നുവിട്ടതോടെ "മാറാരോഗം" മാറിയെന്നാണ് സൂചന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങാനാണ് പരിപാടി.
അതിനിടെ, പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണും സിമ്മും ഉപയോഗിച്ചതിന് 2008, 09, 10 വര്‍ഷങ്ങളിലായി പൂജപ്പുര പൊലീസ് നാല് കേസ് രജിസ്റ്റര്‍ചെയ്തു. ജയില്‍ സൂപ്രണ്ടിന്റെ പരാതിപ്രകാരം 2288, 589, 2749, 151ന10 എന്നീ നമ്പരുകളിലായാണ് കേസെടുത്തത്. നാല് കേസിലും തടവുപുള്ളികളാണ് പ്രതികള്‍ .
deshabhimani 071111
ഒരു വര്‍ഷത്തെ ശിക്ഷയില്‍ 69 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളിലും 85 ദിവസം പരിവാരസമേതം ആശുപത്രിയിലും. പിള്ളയുടെ മകന്‍ ഗണേശ്കുമാര്‍ കൂടി അംഗമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്രത്യേക ഉത്തരവിലൂടെ പിള്ളയെ തുറന്നുവിട്ടതോടെ "മാറാരോഗം" മാറിയെന്നാണ് സൂചന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങാനാണ് പരിപാടി.
ReplyDeleteഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ആശുപത്രിവിട്ടു. കേരള കോണ്‍ഗ്രസ്(ബി)യുടെ തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിനടുത്തുള്ള ഫ്ളാറ്റിലേക്കാണ് പിള്ള താമസം മാറ്റിയത്. രണ്ടുദിവസം കൂടുമ്പോള്‍ ആശുപത്രിയില്‍ പോകേണ്ടതുകൊണ്ടാണ് കൊട്ടാരക്കരയിലേക്ക് പോകാത്തതെന്നാണ് വിശദീകരണം. ഒരു വര്‍ഷം ശിക്ഷിക്കപ്പെട്ട പിള്ള 67 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോള്‍ ലഭിച്ച പിള്ളയെ ആരോഗ്യസ്ഥിതി മോശമായെന്നു കാണിച്ച് പിന്നീട് പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തുവിട്ട് ദിവസങ്ങള്‍ക്കകം പിള്ള ആശുപത്രി വിടുകയും ചെയ്തിരിക്കുകയാണ്.
ReplyDelete