കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് നടന്ന ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെ എ റൗഫ്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും വി കെ ഇബ്രാഹിംകുഞ്ഞിനും ഇതില്‍ പങ്കുണ്ട്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്. ഇടപാടുകളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണം. അന്വേഷണം നടക്കുകയാണെങ്കില്‍ തെളിവുകള്‍ നല്കാന് തയാറാണ്. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിയുടെ മരുമകനടക്കമുള്ള ആളുകള്‍ അഴിമതിയില്‍ പങ്കാളികളാണ്. വിദേശത്തായിരുന്നു ഇടപാടുകളില്‍ അധികവും നടന്നത്. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച രാജീവ് എന്ന വ്യക്തി തന്നോട് ഇടപാടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.
deshabhimani news
യുഡിഎഫ് ഭരണകാലത്ത് നടന്ന ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെ എ റൗഫ്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും വി കെ ഇബ്രാഹിംകുഞ്ഞിനും ഇതില്‍ പങ്കുണ്ട്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്.
ReplyDelete