മന്ത്രി ഗണേശ്കുമാറിന്റെ ഔദ്യോഗിക വാഹനമായി ഓടുന്നതില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ കാറും. ഗണേശ്കുമാറിന് അനുവദിച്ച കേരള സ്റ്റേറ്റ് ഒമ്പതാം നമ്പര്‍ പതിച്ച് ഓടുന്ന അഞ്ച് കാറുകളില്‍ ഒന്നാണിത്. കെ എല്‍ 25 സി 105 നമ്പര്‍ മാരുതി വാഗണര്‍ കാറിന്റെ ഉടമ ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനുമായ പത്തനാപുരം തെക്കേക്കര ഇടത്തറ ഷാജി മന്‍സിലില്‍ ഷാജിയാണ്. മന്ത്രി ഗണേശ്കുമാറിന് സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വാഹനത്തിന് പുറമെ ഒമ്പതാം നമ്പരില്‍ കേരള സ്റ്റേറ്റ് എന്ന ബോര്‍ഡും ചുവന്ന ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ച് ചട്ടവിരുദ്ധമായി അഞ്ച് കാറുകള്‍ ഓടുന്നത് "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നിരുന്നു. വാഗണര്‍ കൂടാതെ, ആഡംബര കാറുകളായ വോള്‍വോ എക്സ് -60, വോക്സ് വാഗണ്‍ , സ്കോഡ, ക്വാളിസ് എന്നീ കാറുകളാണ് സര്‍ക്കാര്‍ ബോര്‍ഡുവച്ച് ഓടുന്നത്. മന്ത്രിയുടെ സുഹൃത്തുക്കളാണ് ഈ കാറുകള്‍ ഉപയോഗിക്കുന്നത്. പാര്‍ടി പരിപാടികള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി പ്രാദേശികനേതാക്കളും ഗണേശ്കുമാറിന്റെ അടുത്ത സുഹൃത്തുക്കളുമാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
കറുത്ത വാഗണര്‍ കാര്‍ 2009 സെപ്തംബര്‍ 26നാണ് ഷാജി വാങ്ങിയത്. 2011 ജൂണ്‍ 18ന് പുനലൂര്‍ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ചെയ്തു. കാര്‍ വാങ്ങി ഏഴുദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തണമെന്നിരിക്കെ രണ്ടുവര്‍ഷത്തോളം ഫോര്‍ രജിസ്ട്രേഷനിലാണ് കാര്‍ ഓടിച്ചത്. 2024 ജൂണ്‍ 30 വരെയുള്ള നികുതി അടച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഗണേശ്കുമാര്‍ എംഎല്‍എ ആയിരുന്നപ്പോഴും മന്ത്രിയായശേഷം പത്തനാപുരത്ത് വരുമ്പോഴും ഷാജി ഡ്രൈവറായി പോകാറുണ്ട്. കേരള കോണ്‍ഗ്രസ് ബി ഭരണത്തിലുള്ള ഇളമ്പല്‍ സര്‍വീസ് സഹകരണബാങ്കില്‍ ഇയാള്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ജോലി ഉപേക്ഷിച്ച് കഴിഞ്ഞ പത്തിനാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായത്. കേരള കോണ്‍ഗ്രസ് ബി ഇടത്തറ വാര്‍ഡ് പ്രസിഡന്റായിരുന്ന ഷാജി ഇപ്പോള്‍ യൂത്ത് ഫ്രണ്ട് ബിയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വാഗണര്‍ ഒഴികെയുള്ള കാറുകള്‍ ഗണേശ്കുമാറിന്റെ പേരിലുള്ളതാണെന്ന് അറിയുന്നു.
deshabhimani 061111
മന്ത്രി ഗണേശ്കുമാറിന്റെ ഔദ്യോഗിക വാഹനമായി ഓടുന്നതില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ കാറും. ഗണേശ്കുമാറിന് അനുവദിച്ച കേരള സ്റ്റേറ്റ് ഒമ്പതാം നമ്പര്‍ പതിച്ച് ഓടുന്ന അഞ്ച് കാറുകളില്‍ ഒന്നാണിത്. കെ എല്‍ 25 സി 105 നമ്പര്‍ മാരുതി വാഗണര്‍ കാറിന്റെ ഉടമ ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനുമായ പത്തനാപുരം തെക്കേക്കര ഇടത്തറ ഷാജി മന്‍സിലില്‍ ഷാജിയാണ്.
ReplyDelete