പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചതില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ത്തന്നെയാണ് ഭരണനേതൃത്വം കൂടുതല്‍ ജനദ്രോഹനടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നത്. ഉദാരവല്‍ക്കരണ നടപടികള്‍ ജനജീവിതം ദുസ്സഹമാക്കിയിട്ടും കേന്ദ്രം ഇത്തരം നയങ്ങളില്‍നിന്ന് പിന്നോട്ടുപോകാന്‍ തയ്യാറല്ലെന്ന് ഇത് വ്യക്തമാക്കുന്നു. വിലവര്‍ധനയ്ക്കെതിരെ ശനിയാഴ്ചയും രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ നടന്നു. പെട്രോളിന്റെ വില വര്‍ധിപ്പിച്ചതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങളോട് ലാഘവത്തോടെയാണ് ധനമന്ത്രി പ്രതികരിച്ചത്. പെട്രോളിന്റെ വിലനിയന്ത്രണം നീക്കാനുള്ള തീരുമാനം ഇന്നുണ്ടായതല്ലെന്നും അക്കാര്യം കഴിഞ്ഞ ജൂണില്‍ത്തന്നെ തീരുമാനിച്ചതാണെന്നുമാണ് പ്രണബ് മറുപടി നല്‍കിയത്. വില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി പ്രണബ് തള്ളി. മന്ത്രിതലസമിതിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സമിതിയില്‍ എല്ലാ യുപിഎ ഘടകകക്ഷികള്‍ക്കും പങ്കാളിത്തമുണ്ടെന്നും പ്രണബ് വിശദീകരിച്ചു.
മറ്റെല്ലാ ചരക്കുകളെയുംപോലെ പെട്രോള്‍ -ഡീസല്‍ വിലയും തീരുമാനിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍കൂടിയായ രംഗരാജന്‍ പറഞ്ഞു. എന്നാല്‍ , 12.27 ശതമാനമായി പണപ്പെരുപ്പം ഉയര്‍ന്നത് ആശങ്കാജനകമാണ്. ഇത് ഏഴ് ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. 2012 മാര്‍ച്ചില്‍ ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. പണപ്പെരുപ്പം കുറയ്ക്കാന്‍ ബാങ്ക് പലിശ നിരക്കുകള്‍ അടിക്കടി ഉയര്‍ത്തുന്നതിനെയും രംഗരാജന്‍ ന്യായീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക്ബസുവും വിപണിയുടെ സ്വാതന്ത്ര്യത്തിനായി രംഗത്തുവന്നു. ഡീസലിന്റെ വിലനിയന്ത്രണാധികാരം എടുത്തുകളയണമെന്ന് കൗശിക് പറഞ്ഞു. സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദമായി നില്‍ക്കുന്ന സാമ്പത്തികഭാരം കുറക്കാന്‍ ഇതുവഴികഴിയുമെന്ന് കൗശിക് അവകാശപ്പെട്ടു.
പ്രധാനമന്ത്രി കൂറ് തുറന്നുകാട്ടി: സിപിഐ എം
ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇനിയും കൂട്ടേണ്ടിവരുമെന്നും വിപണിയെ കൂടുതല്‍ സ്വതന്ത്രമാക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസ്താവന യുപിഐ സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് തുറന്നു കാട്ടിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സിലെ കാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തെ സാധാരണക്കാര്‍ക്കെതിരും ധനികര്‍ക്ക് അനുകൂലവുമാണ്. 2010ല്‍ പെട്രോള്‍ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതിനു ശേഷമാണ് പെട്രോള്‍ വില ക്രമാതീതമായി വര്‍ധിക്കുകയും ഭക്ഷ്യസാധനമുള്‍പ്പെടെയുള്ളവയുടെ വില കുതിച്ചുയരുകയും ചെയ്തത്. സാധാരണക്കാരുടെ സബ്സിഡി വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. വിദേശമൂലധനത്തിനും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി വെട്ടിക്കുറക്കുന്നതിനെക്കുറിച്ചോ നികുതിയിളവ് പിന്‍വലിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുകപോലും ചെയ്യുന്നില്ല. തന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പ്രാമുഖ്യംനല്‍കി പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ പൊളിറ്റ്ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു.
deshabhimani 061111
ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ഇത് എപ്പോള്‍ നടപ്പാക്കണമെന്നു മാത്രമേ ഇനി തീരുമാനിക്കാനുള്ളൂ- കൊല്‍ക്കത്തയില്‍ ദേശീയ നിയമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പ്രണബ് പറഞ്ഞു. എണ്ണക്കമ്പനികള്‍ പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചതിനെ ധനമന്ത്രി ശക്തമായി ന്യായീകരിച്ചു. ഡീസല്‍വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷന്‍ സി രംഗരാജന്‍ ചെന്നൈയില്‍ പറഞ്ഞു. പണപ്പെരുപ്പനിരക്ക് കുറഞ്ഞു തുടങ്ങിയശേഷം ഡീസലിന്റെ വിലനിയന്ത്രണം നീക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ചെന്നൈയില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഇടവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രംഗരാജന്‍ ഉദാരവല്‍ക്കരണനയങ്ങളെ ശക്തമായി പിന്തുണച്ചത്. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ReplyDelete