കേസ് രേഖകള്‍ നഷ്ടമായതായി സംശയം
അഞ്ചല്‍ : വാളകം ആര്‍വി വിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വീട് കുത്തിത്തുറന്ന് വന്‍മോഷണം. 10 പവനും 8500 രൂപയും നഷ്ടമായി. വാളകം ആക്രണക്കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായശേഷം നടന്ന മോഷണത്തില്‍ ദുരൂഹത. സ്കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളുടെ രേഖകള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഒരുപാട് രേഖ ഉള്ളതിനാല്‍ എതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല വാളകം ആര്‍വിവിഎച്ച്എസിനു സമീപം വാളകം-തടിക്കാട് റോഡരികിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. പിള്ളയുടെ വീടും സമീപത്താണ്. ആക്രമണത്തില്‍ പരിക്കേറ്റ് കൃഷ്ണകുമാര്‍ ആശുപത്രിയിലായ സെപ്തംബര്‍ 27 മുതല്‍ വീട് പൂട്ടിയിട്ടിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ എട്ടിന് വീടിനു മുന്നിലൂടെ പോയ കൃഷ്ണകുമാറിന്റെ ബന്ധു, ഗേറ്റ് തുറന്നുകിടക്കുന്നതു കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. ഗേറ്റിന്റെ പൂട്ടും വീടിന്റെ മുന്‍വാതിലും തകര്‍ത്ത നിലയിലായിരുന്നു. വീടിനുള്ളില്‍ അലമാരകളിലും മേശയിലും സൂക്ഷിച്ച സാധനമെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഷോക്കേസിനുള്ളില്‍ വസ്ത്രങ്ങളുടെ അടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. അടുക്കളയുള്‍പ്പെടെ എല്ലാ മുറിയിലെയും സാധനങ്ങള്‍ വലിച്ചുവാരി പരിശോധിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പകല്‍ രണ്ടോടെ എത്തിയ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത വീടിനുള്ളില്‍ പരിശോധിച്ചശേഷമാണ് സ്വര്‍ണവും പണവും നഷ്ടമായ കാര്യം പൊലീസിനോട് പറഞ്ഞത്. പൂട്ടിയിട്ടിരുന്ന
വീടിന്റെ പോര്‍ച്ചിലുള്ള കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കാത്തതും ആള്‍താമസമില്ലാത്ത സമീപത്തെ രണ്ടു വീട്ടില്‍ മോഷണശ്രമം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പുനലൂര്‍ ഡിവൈഎസ്പി ജോണ്‍കുട്ടി, കൊട്ടാരക്കര ഡിവൈഎസ്പി ആന്റോ, സിഐമാരായ ജി ഡി വിജയകുമാര്‍ , എന്‍ എ ബൈജു, എസ്ഐമാരായ ഷിബുകുമാര്‍ , സാനി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം എത്തി. ആലപ്പുഴയില്‍ നിന്ന് സയന്റിഫിക് വിങ് അസിസ്റ്റന്റ് സനോജിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധിച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ടി ജെ ജോസ് സ്ഥലം സന്ദര്‍ശിച്ചു. ഇതിനിടെ, സമീപത്തുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ വീട്ടിലും മോഷണശ്രമം നടന്നതായി പൊലീസ് പറഞ്ഞു. പിള്ള തിരുവനന്തപുരത്ത് ആശുപത്രിയിലായതിനാല്‍ ഈ വീട്ടില്‍ ജോലിക്കാര്‍ മാത്രമാണ് ഉള്ളത്. വീടിന്റെ മുന്‍വാതില്‍ പൊളിക്കാനുള്ള ശ്രമം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അഞ്ചല്‍ എസ്ഐ ഷിബുകുമാര്‍ പറഞ്ഞു.
deshabhimani 071111
വാളകം ആര്‍വി വിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വീട് കുത്തിത്തുറന്ന് വന്‍മോഷണം. 10 പവനും 8500 രൂപയും നഷ്ടമായി. വാളകം ആക്രണക്കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായശേഷം നടന്ന മോഷണത്തില്‍ ദുരൂഹത. സ്കൂള്‍ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളുടെ രേഖകള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഒരുപാട് രേഖ ഉള്ളതിനാല്‍ എതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല വാളകം ആര്‍വിവിഎച്ച്എസിനു സമീപം വാളകം-തടിക്കാട് റോഡരികിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. പിള്ളയുടെ വീടും സമീപത്താണ്. ആക്രമണത്തില്‍ പരിക്കേറ്റ് കൃഷ്ണകുമാര്‍ ആശുപത്രിയിലായ സെപ്തംബര്‍ 27 മുതല്‍ വീട് പൂട്ടിയിട്ടിരിക്കുകയാണ്.
ReplyDelete