കാപട്യവും അഹംഭാവവും രഹസ്യാത്മകതയുമെല്ലാം ചേര്‍ന്ന ഒട്ടനവധി പാപങ്ങളുടെ പിടിയിലാണ് ഉന്നത നീതിപീഠങ്ങളെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റുമാപാല്‍ . വി എം തര്‍കുണ്ഡെ സ്മാരക പ്രഭാഷണത്തിന്റെ ഭാഗമായി സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ഒരു വിഭാഗം ജഡ്ജിമാരെ ഗ്രസിച്ച ദുഷ്പ്രവണതകളെ ജസ്റ്റിസ് റുമാപാല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
സുപ്രീംകോടതിയിലെയും ഡല്‍ഹി ഹൈക്കോടതിയിലെയും സിറ്റിങ് ജഡ്ജിമാരുടെയും വിരമിച്ചവരുടെയും സാന്നിധ്യത്തിലായിരുന്നു ഈ വിമര്‍ശം. ഓരോ ജഡ്ജിയുടെയും വ്യക്തിപരമായ സത്യസന്ധതയെ ആശ്രയിച്ചാണ് ജുഡീഷ്യറിയുടെയും ജുഡീഷ്യല്‍ സംവിധാനത്തിന്റെയും സ്വാതന്ത്ര്യം നിലനില്‍ക്കുന്നത്. സഹപ്രവര്‍ത്തകരുടെ കൊള്ളരുതായ്മ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഒന്നാംപാപം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ആയുധമാക്കി മാറ്റി വിമര്‍ശകരുടെ വായടയ്ക്കാന്‍ കോടതിയലക്ഷ്യനടപടി സ്വീകരിക്കാന്‍ ജഡ്ജിമാര്‍ക്ക് ആവേശമാണ്. സഹപ്രവര്‍ത്തകന്റെ നിയമപരമല്ലാത്ത പെരുമാറ്റത്തെക്കുറിച്ച് ജഡ്ജിമാര്‍ ബോധവാന്മാരായിരിക്കും. എന്നാല്‍ , പലപ്പോഴും ഇത് അവഗണിക്കുകയാണ് ചെയ്യുക. ചിലപ്പോഴൊക്കെ വിമര്‍ശകരെ നിശ്ശബ്ദരാക്കുന്ന കോടതിയലക്ഷ്യം ഉപയോഗപ്പെടുത്തി ഈ വിഷയത്തില്‍ പൊതുസംവാദത്തിന് തടയിടാനും ശ്രമിക്കും.
ജഡ്ജിമാരുടെ കാപട്യമാണ് മറ്റൊരു പാപം. എല്ലാത്തിനും മേലെ നിയമമാണെന്ന് പല ഉത്തരവുകളിലും ജഡ്ജിമാര്‍ പരാമര്‍ശിക്കാറുണ്ട്. ഇതേ ജഡ്ജിമാര്‍ പലപ്പോഴും നിയമം ലംഘിക്കും. ട്രാഫിക്ക് നിയന്ത്രണത്തിന്റെ ഭാഗമായി അല്‍പ്പനേരത്തേക്ക് കാര്‍ പിടിച്ചിടേണ്ടി വന്നാല്‍ ചില ജഡ്ജിമാര്‍ അസ്വസ്ഥരാകും. ചില ഘട്ടങ്ങളില്‍ നിസ്സഹായനായ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കോടതിയലക്ഷ്യ നടപടി വരും. ഇതെല്ലാം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ പേരിലാണ്. രഹസ്യാത്മകതയാണ് മറ്റൊരു പാപം. ഹൈക്കോടതിയില്‍ എങ്ങനെ ജഡ്ജിമാര്‍ നിയമിതരാകുന്നു, സുപ്രീംകോടതിയിലേക്ക് എങ്ങനെ ഉയര്‍ത്തപ്പെടുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോഴും രാജ്യത്തെ ഏറ്റവും ഭദ്രമായി സൂക്ഷിക്കുന്ന രഹസ്യങ്ങളിലൊന്നാണ്. ജഡ്ജിമാരുടെ അഹന്തയും പാപങ്ങളില്‍ ഉള്‍പ്പെടും. ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച് സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിഷ്പക്ഷത, ക്ഷമ, പൊതുവിമര്‍ശത്തോട് നിര്‍ഭയത്വം, മര്യാദ, കൃത്യത തുടങ്ങിയവ ഇതിലുള്‍പ്പെടും. എന്നാല്‍ , നിര്‍ഭാഗ്യമെന്ന് പറയട്ടെ ചില ജഡ്ജിമാര്‍ ഇതില്‍നിന്നൊക്കെ സ്വയം ഒഴിവാകുകയാണ്- ജസ്റ്റിസ് റുമാപാല്‍ പറഞ്ഞു
deshabhimani 121111

ReplyDelete