സവര്‍ണര്‍ അയിത്തമതില്‍ നിര്‍മിച്ച് വഴിയില്ലാതാക്കിയ ഉത്തപുരം ഗ്രാമത്തിലെ ദളിതര്‍ക്ക് സിപിഐ എം തണലില്‍ നീതി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധന നടത്തിയാണ് ദളിതര്‍ വ്യാഴാഴ്ച സംഘടിതരായി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. 22 വര്‍ഷമായി ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് സവര്‍ണര്‍ "അയിത്തമതില്‍" നിര്‍മിച്ചിരുന്നു. 2008ല്‍ സിപിഐ എം നേതൃത്വത്തില്‍ അയിത്തമതില്‍ പൊളിച്ച് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്തു. എന്നാല്‍ , പല കാരണങ്ങള്‍ പറഞ്ഞ് സവര്‍ണര്‍ ക്ഷേത്രപ്രവേശനംതടയുകയായിരുന്നു.
സിപിഐ എം, അയിത്തോച്ചാടന മുന്നണി എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്. സിപിഐ എമ്മിലെ ആര്‍ അണ്ണാദുരൈ എംഎല്‍എ, പാര്‍ടി റൂറല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ചെല്ലക്കണ്ണ്, അയിത്തോച്ചാടന മുന്നണി നേതാവ് എം തങ്കരാജ്, അഡ്വ. നിര്‍മലാറാണി, എസ് കെ പൊന്നുത്തായി എന്നിവരുടെ നേതൃത്വത്തിലാണ് ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ മാസം മധുര ജില്ലാ പൊലീസ് കമീഷണര്‍ അസ്റാ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ദളിതരും സവര്‍ണരും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. കരാറനുസരിച്ച് ദളിതര്‍ക്ക് മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കും. 2008ല്‍ അയിത്തമതില്‍ പൊളിച്ചുണ്ടാക്കിയ പാത ദളിതര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. ഈ പാതയില്‍ തടസ്സമുണ്ടാക്കി നിര്‍മിച്ച താല്‍ക്കാലികകെട്ടിടങ്ങളും പൊളിച്ചുമാറ്റി. വര്‍ഷങ്ങളായി ദളിത്-സവര്‍ണ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി ഇരുവിഭാഗത്തിനുമെതിരെ എടുത്ത മുഴുവന്‍ കേസും പിന്‍വലിക്കാന്‍ നടപടിയെടുക്കും. മുത്താലമ്മന്‍ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രശ്നം പരിഹരിക്കാന്‍ ഇരുവിഭാഗത്തിനും സര്‍ക്കാരിനെ സമീപിക്കാം.
സിപിഐ എം 19-ാം പാര്‍ടികോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണ് അയിത്തത്തിനെതിരെ പോരാട്ടം ശക്തമാക്കിയത്. ഉത്തപുരം ഗ്രാമത്തില്‍ സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ പൊളിക്കാന്‍ 2008 മെയ് ഏഴിന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് എത്തിയിരുന്നു. പ്രകാശ് കാരാട്ട് എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ അതിനുമുമ്പേ അയിത്തമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സമരത്തിന്റെ ആദ്യവിജയം അതായിരുന്നു. പിന്നീടും ഉത്തപുരത്ത് ജാതിവിവേചനം നിലനിന്നു. ഇതിനാണ് ഇപ്പോള്‍ വിരാമമായത്.
deshabhimani 121111

ReplyDelete