കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 40 ലക്ഷംരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായ പ്രതി രാജു പുഴങ്കര നിരവധി തട്ടിപ്പുകേസുകളിലെ പ്രതി. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന ലേബലില്‍ നിരപരാധികളെ ഭീഷണിപ്പെടുത്തിയും കേസില്‍പ്പെടുന്നവരെ രക്ഷിക്കാമെന്ന് വ്യാമോഹിപ്പിച്ചും പണം തട്ടലാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളേയും ഉന്നത ഉദ്യോഗസ്ഥരേയും ഇയാള്‍ വ്യാജ പരാതി നല്‍കി തേജോവധം ചെയ്യാറുണ്ട്. വടക്കാഞ്ചേരി ചിറ്റണ്ട വില്ലേജില്‍ കുണ്ടന്നൂര്‍ പുഴങ്കര വീട്ടില്‍ രാജു (42)വിനെതിരെ വിവിധ പൊലീസ്സ്റ്റേഷനുകളില്‍ കേസുണ്ട്. തന്ത്രി മോഹനരെ കിളിരൂര്‍ , കവിയൂര്‍ സ്ത്രീ പീഡനക്കേസുകളില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പില്‍ രാജുവിന്റെ പങ്ക് വ്യക്തമായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം രാജുവിനെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സി ഐ ജോയി പറഞ്ഞു. വീട്ടില്‍ അന്വേഷിച്ചപ്പോള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് കിട്ടിയത്.
തൃശൂരില്‍ ഐഎന്‍ടിയുസിയുടെ സജീവ പ്രവര്‍ത്തകനാണ് രാജു പുഴങ്കരയെന്ന രാജു. വിവരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. പൊലീസ് ചമഞ്ഞ് തട്ടിപ്പിനു ശ്രമിച്ചുവെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണംതട്ടിയ വടക്കാഞ്ചേരി സ്വദേശി റോബിനെ സഹായിക്കാനെന്ന പേരില്‍ വടക്കാഞ്ചേരി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ജമാലുദ്ദീനാണെന്നു പറഞ്ഞ് മൊബൈല്‍ഫോണില്‍ സംസാരിച്ചുവെന്നാണ് കേസ്. എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി സദാശിവനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴിഞ്ഞ മാസം എരുമപ്പെട്ടി പൊലീസ് രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ 2008ല്‍ ഇയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. വിവരാവകാശ പ്രവര്‍ത്തനത്തിന്റെ മറവില്‍ നിരവധി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുത്തു. കുന്നംകുളം തഹസില്‍ദാരെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
രണ്ടുമാസം മുമ്പ് രാജു പുഴങ്കര മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കള്ളപ്പരാതി നല്‍കിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് തൃശൂര്‍ വാണിജ്യ നികുതി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയപ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച് മന്ത്രി ഭീഷണിപ്പെടുത്തിയെന്നായിരുന്നു രാജുവിന്റെ പരാതി. പരാതിയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി കേസ് നവംബര്‍ മൂന്നിലേക്കു മാറ്റിയെങ്കിലും പരാതിക്കാരനോ വക്കീലോ ഹാജരായില്ല. മന്ത്രിയായിരുന്ന പി കെ ശ്രീമതിക്കെതിരെയും സ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഏറ്റുമാനൂര്‍ കോടതില്‍ ഇയാള്‍ വ്യാജപരാതി നല്‍കിയിരുന്നു. തൃശൂരിലെ എട്ട് പൊലീസ് ഓഫീസര്‍മാര്‍ ബിസെയര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടവരാണെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കി അവരെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ച സംഭവവും അടുത്തകാലത്താണ്. ഈ കേസിലും അവധിക്കുവച്ച ദിവസം രാജു കോടതിയില്‍ ഹാജരായില്ല.
deshabhimani 111111
'
തൃശൂരില്‍ ഐഎന്‍ടിയുസിയുടെ സജീവ പ്രവര്‍ത്തകനാണ് രാജു പുഴങ്കരയെന്ന രാജു. വിവരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. പൊലീസ് ചമഞ്ഞ് തട്ടിപ്പിനു ശ്രമിച്ചുവെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണംതട്ടിയ വടക്കാഞ്ചേരി സ്വദേശി റോബിനെ സഹായിക്കാനെന്ന പേരില്‍ വടക്കാഞ്ചേരി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ജമാലുദ്ദീനാണെന്നു പറഞ്ഞ് മൊബൈല്‍ഫോണില്‍ സംസാരിച്ചുവെന്നാണ് കേസ്. എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി സദാശിവനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴിഞ്ഞ മാസം എരുമപ്പെട്ടി പൊലീസ് രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്.
ReplyDelete